പാമ്പ് കടിയേറ്റ് മരിച്ചാൽ ആശ്രിതർക്ക് 2 ലക്ഷം രൂപ വനം വകുപ്പ് നൽകും; ഇടപെടൽ വിജയം കണ്ടു; വിശദവിവരങ്ങൾ പങ്കുവെച്ച് വാർഡ് മെംബർ
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

പാമ്പ് കടിയേറ്റ് മരിച്ചാൽ ആശ്രിതർക്ക് 2 ലക്ഷം രൂപ വനം വകുപ്പ് നൽകും; ഇടപെടൽ വിജയം കണ്ടു; വിശദവിവരങ്ങൾ പങ്കുവെച്ച് വാർഡ് മെംബർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 19, 2022, 12:55 pm IST
Facebook
Twitter
WhatsAppTelegram

സംസ്ഥാനത്ത് മഴ കനക്കുന്നതോടെ മാളങ്ങളിൽ ഒളിച്ചിരിക്കുന്ന പാമ്പുകൾ പുറത്തിറങ്ങുകയാണ്. വെള്ളം പൊങ്ങുന്ന മിക്ക സ്ഥലങ്ങളിലെയും വീടുകളിലാണ് പാമ്പുകൾ അഭയം പ്രാപിക്കുന്നത്. ഇത് പാമ്പ് കടിയേൽക്കാനുള്ള സാദ്ധ്യതകളും വർദ്ധിപ്പിക്കുന്നുണ്ട്. പാമ്പ് കടിയേറ്റാൽ ഉടൻ പ്രാഥമിക ചികിത്സ നൽകി അടുത്തുള്ള ആശുപത്രിയിൽ എത്രയും പെട്ടെന്ന് കൊണ്ട് പോകണമെന്ന് എല്ലാവർക്കും അറിയാം. ഇതോടൊപ്പം തന്നെ അറിഞ്ഞിരിക്കേണ്ട കാര്യമാണ് പാമ്പ് കടിയേറ്റവർക്കുള്ള സംസ്ഥാന വനം വകുപ്പിന്റെ ചികിത്സാ സഹായങ്ങൾ. ഇത് സംബന്ധിച്ച് വിവരങ്ങൾ പങ്കുവെച്ചിരിക്കുകയാണ് പ്രശസ്ത വിവരാവകാശ പ്രവർത്തകനും അദ്ധ്യപകനും പഞ്ചായത്ത് അംഗവുമായ രാജീവ് കേരളശേരി.

പാമ്പ് കടിയേറ്റാൽ ആവശ്യമായ ചികിത്സക്ക് 75,000 രൂപ വരെ സഹായം വനംവകുപ്പിൽ നിന്ന് ലഭിക്കും. പാമ്പ് കടിയേറ്റത് വഴി സ്ഥിരം അംഗവൈകല്യം സംഭവിച്ചാൽ രണ്ട് ലക്ഷം രൂപ നഷ്ടപരിഹാരം ലഭിക്കും. പാമ്പ് കടിയേറ്റ് മരിക്കുന്നവരുടെ ആശ്രിതർക്കും രണ്ട് ലക്ഷം രൂപ നഷ്ടപരിഹാരം ലഭിക്കും. പാമ്പുകളെക്കുറിച്ച് കൂടുതൽ അറിയാൻ സാധിക്കുന്ന ആപ്പുകളും ഇപ്പോൾ പുറത്തിറക്കിയിട്ടുണ്ട്.

പാമ്പ് കടിയേറ്റതിനെത്തുടർന്ന് മരണപ്പെട്ട വ്യക്തിയുടെ അടുത്ത ബന്ധുവിന് സംസ്ഥാന വനംവകുപ്പിൽ നിന്ന് നഷ്ടപരിഹാരമായി ലഭിച്ച സംഭവമാണ് ബിജെപി പ്രവർത്തകൻ ഫേസ്ബുക്കിലൂടെ പങ്കുവെച്ചിരിക്കുന്നത്. രണ്ട് ലക്ഷം രൂപയാണ് മരിച്ചയാളുടെ അനന്തരാവകാശിക്ക് ലഭിച്ചത്.

കഴിഞ്ഞ വർഷം സെപ്തംബർ ആറാം തിയ്യതി തന്റെ വാർഡിലെ ഒരു വ്യക്തിക്ക് പാമ്പ് കടിയേറ്റത് എന്ന് രാജീവ് കേരളശേരി ഫേസ്ബുക്കിൽ കുറിച്ചു. തൃശൂർ ഗവൺമെന്റ് മെഡിക്കൽ കോളേജിലെ ചികിത്സക്കിടെ സെപ്റ്റംബർ പതിനഞ്ചിന് അദ്ദേഹം മരണപ്പെടുകയും ചെയ്തിരുന്നു. പാമ്പ് കടി ഉൾപ്പെടെ വന്യജീവി അക്രമങ്ങളിൽ മരണപ്പെടുന്നവരുടെ അനന്തരാവകാശികൾക്ക് സർക്കാരിന്റെ ധനസഹായം ഉണ്ടെന്ന് അറിയാമായിരുന്നു.അദ്ദേഹത്തിന്റെ മരണത്തിന്റെ തൊട്ടടുത്ത ദിവസങ്ങളിൽ തന്നെ കുടുംബാംഗങ്ങളെക്കൊണ്ട് ഓൺലൈൻ ആയി വനം വകുപ്പിലേക്ക് കുടുംബത്തിൽ നിന്ന് അപേക്ഷ നൽകിച്ചിരുന്നു.

ഓൺലൈൻ അപേക്ഷയെത്തുടർന്ന് വനംവകുപ്പ് ഉദ്യോഗസ്ഥർ പരിശോധനക്കായി എത്തുകയും ബന്ധപ്പെട്ട രേഖകൾ സെക്ഷൻ ഫോറസ്റ്റ് ഓഫീസിലും ഡിവിഷൻ ഫോറസ്റ്റ് ഓഫീസിലും സമയബന്ധിതമായി എത്തിക്കണം എന്ന് അറിയിച്ചു. തുടർന്ന് മരണപ്പെട്ട വ്യക്തിയുടെ കുടുംബാംഗങ്ങൾക്ക് രേഖകൾ ശരിയാക്കി നൽകാനായി ഇടപെടലുകൾ നടത്തുകയും വനംവകുപ്പ് ഓഫീസുകളിൽ അവരോടൊപ്പം രേഖകൾ നൽകുന്നതിന് പോവുകയും നിരന്തരം ഇക്കാര്യം ഉദ്യോഗസ്ഥരോട് അന്വേഷിക്കുകയും ചെയ്തു.

സർക്കാറിൽ നിന്ന് ഫണ്ട് ലഭ്യമാവുന്ന മുറക്ക് തുക ഗുണഭോക്താവിന്റെ ബാങ്ക് അക്കൗണ്ടിലേക്ക് ക്രഡിറ്റ് ആവുമെന്നും ഉദ്യോഗസ്ഥർ സൂചിപ്പിച്ചിരുന്നു. പാമ്പ് കടിയേറ്റതിനെത്തുടർന്ന് മരണപ്പെട്ട വ്യക്തിയുടെ അനന്തരാവകാശിക്ക് രണ്ട് ലക്ഷം രൂപ സംസ്ഥാന വനംവകുപ്പിൽ നിന്ന് നഷ്ടപരിഹാരമായി ലഭിച്ചു. ഇടപെടലുകൾ വിജയം കണ്ടതിൽ സന്തോഷമുണ്ടെന്നും വനംവകുപ്പിന് നന്ദി അറിയിക്കുന്നതായും രാജീവ് കേരളശേരി ഫേസ്ബുക്കിൽ കുറിച്ചു.

ഫേസ്ബുക്ക് പോസ്റ്റ്

Tags: snake biteForest departmentex-gratia
Share
Tweet
SendShare

More News from this section

വാമനപുരം നദിയിൽ ചാടിയ യുവതിയുടെ മൃതദേഹം കണ്ടെത്തി; മുദാക്കൽ സ്വദേശി അർച്ചന മരിച്ചത് ശനിയാഴ്ച

എന്റെ കുഞ്ഞിന്റെ ഭാവിയോർത്ത് വിഷമമുണ്ട്, മരിച്ച കുഞ്ഞുങ്ങളെ ഓർത്തും സങ്കടമുണ്ട്’; നെടുമ്പാശേരി അപകടക്കേസിൽ സുഹൈലിന്റെ മാതാവ് നൂഹ സജീവ്

മദ്യപിച്ച് വാഹനമോടിച്ച 6,199 പേർക്കെതിരെ കേസ്;ഏറ്റവും കൂടുതൽ എറണാകുളം റൂറലിൽ

PATHMANABHA SWAMI TEMPLE

പത്മനാഭസ്വാമിയുടെ ആറാട്ട് ഘോഷയാത്ര റൺവേയിലൂടെ; തിരുവനന്തപുരം വിമാനത്താവളം അഞ്ച് മണിക്കൂർ അടച്ചിടും

ബേക്കറിയിലെ ഹോർട്ടിവൈൻ വിൽപ്പന വിവാദം; എക്സൈസ് ഡെപ്യൂട്ടി കമ്മീഷണർ സി.കെ. അനിൽകുമാറിനെ മാറ്റി

വിജയദശമി ചടങ്ങുകളെ അട്ടിമറിക്കാൻ നീക്കം, സർക്കാർ അവധി നൽകിയിട്ടുംപൂജവെപ്പ് ദിനത്തിൽ പുസ്തകോത്സവം;ആചാരങ്ങളെ തകർക്കാൻ ഇടത്–വലത് കൂട്ടുകെട്ട്: ലൈബ്രറി കൗൺസിലിനെതിരെ അഡ്വ. അനിൽ വിളയിൽ

Latest News

ആർത്തവ ശുചിത്വം മൗലികാവകാശം; വിധി നടപ്പാക്കാത്ത സംസ്ഥാനങ്ങൾക്ക് കോടതിയലക്ഷ്യ മുന്നറിയിപ്പുമായി സുപ്രീം കോടതി

മതപരിവർത്തനത്തിന് ശേഷവും സംവരണം വേണം; സുപ്രീം കോടതി വിധിക്കെതിരെ സിപിഎം, ഭരണഘടനാ ഭേദഗതി ആവശ്യപ്പെട്ടു

നിയമം നിയമത്തിന്റെ വഴിക്ക് പോകട്ടെ, സിഎംആർഎൽ–എക്സാലോജിക് കേസ്; ഇഡി നോട്ടീസ് സ്വന്തം തീരുമാനമെന്ന് ചെന്നിത്തല

ബെവ്കോയിൽനിന്ന് വൈൻ ബേക്കറിയിലേക്ക്; ചാലക്കുടിയിലെ വിൽപ്പനാനുമതിയിൽ വിവാദം,മുഖംരക്ഷിക്കാൻ നടപടി കടുപ്പിച്ച് സർക്കാർ

രാജ്യത്ത് 137 കാൻസർ മരുന്നുകൾക്ക് വില കുറയും; പുതുക്കിയ നിരക്ക് നവംബർ 9 മുതൽ

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: അന്വേഷണം ഹൈക്കോടതി ജഡ്ജിയുടെ നേതൃത്വത്തിലുള്ള സംഘത്തിന്; എസ്‌ഐടി രൂപീകരിക്കും: സുവേന്ദു അധികാരി

സംരക്ഷിക്കാന്‍ ആളില്ല; വീടിന്റെ സണ്‍ഷെയ്ഡില്‍ നിന്ന് ചാടാന്‍ ശ്രമിച്ച് 82കാരി, രക്ഷകരായി നാട്ടുകാര്‍

ചെന്നൈയില്‍ കനത്ത മഴ; വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു, സര്‍വീസുകള്‍ വൈകി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies