കോൺഗ്രസ് നേതാവ് സിദ്ധുവിന് തടവുശിക്ഷ വിധിച്ച് സുപ്രീംകോടതി; ഉത്തരവ് 32 വർഷം മുമ്പത്തെ നരഹത്യാ കേസിൽ
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

കോൺഗ്രസ് നേതാവ് സിദ്ധുവിന് തടവുശിക്ഷ വിധിച്ച് സുപ്രീംകോടതി; ഉത്തരവ് 32 വർഷം മുമ്പത്തെ നരഹത്യാ കേസിൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 19, 2022, 03:38 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: കോൺഗ്രസ്  നേതാവ് നവജ്യോത് സിംഗ് സിദ്ധുവിന് തടവ് ശിക്ഷ വിധിച്ച് സുപ്രീംകോടതി. 1988 ൽ കാര്‍ പാര്‍ക്ക് ചെയ്തതതുമായി ബന്ധപ്പെട്ടുണ്ടായ വാക്കേറ്റത്തിനും അടിപിടിക്കുമൊടുവില്‍ ഒരാള്‍ മരിച്ച കേസിലാണ് സുപ്രീംകോടതി സിദ്ധുവിന് ഒരു കൊല്ലം തടവ് ശിക്ഷ വിധിച്ചത്. അപകടത്തിൽ മരിച്ചയാളുടെ കുടുംബം നൽകിയ അപ്പീലിലാണ് വിധി.

1988 ഡിസംബർ 27 ന് ആണ് കേസിനാസ്പദമായ സംഭവം നടന്നത്. നവജ്യോത് സിംഗ് സിദ്ധുവും മറ്റ് സുഹൃത്തുക്കളും ഒരു വാഹനത്തിൽ നടുറോഡിൽ പാർക്ക് ചെയ്ത് ഇരിക്കുന്ന സമയത്ത് മറ്റൊരാളുമായി തർക്കം ഉണ്ടാവുകയായിരുന്നു.ഗുണറാം സിംഗ് എന്നയാളാണ് മാരുതി കാറുമായി ഇവർക്കിടയിലേക്ക് എത്തി നടുറോഡിൽ പാർക്ക് ചെയ്തത് ചേദ്യം ചെയ്തത്.

തുടർന്ന് ഇവർക്കിടയിൽ അടിപിടി ഉണ്ടാവുകയും ഗുർണാം സിംഗ് മരിക്കുകയും ചെയ്തു. സിദ്ധുവിന്റെ മർദ്ദനമേറ്റാണ് ഗുണറാം സിംഗ് മരിച്ചത് എന്നായിരുന്നു അന്ന് കേസ് ഉണ്ടായിരുന്നത്. പിന്നീട് സംഭവത്തിന് വ്യക്തമായ തെളിവില്ലെന്ന് ചൂണ്ടിക്കാട്ടി വിചാരണ കോടതി സിദ്ധുവിനെ വെറുതെ വിട്ടു.

എന്നാൽ അതിന് ശേഷം ഹൈക്കോടതിയിൽ ആ കേസ് എത്തി. ഹൈക്കോടതി ഈ സംഭവത്തിൽ കൊലപാതകത്തിന് കേസെടുക്കാൻ കഴിയില്ലെന്ന വിചാരണ കോടതിയുടെ നിലപാട് അംഗീകരിച്ചു. പക്ഷേ നരഹത്യയ്‌ക്കുള്ള കേസ് നിലനിൽക്കും എന്ന് ഹൈക്കോടതി നിലപാട് സ്വീകരിക്കുകയും പിന്നീട് മൂന്ന് വർഷത്തെ തടവ് ശിക്ഷ വിധിയ്‌ക്കുകയും ചെയ്തിരുന്നു.

ഇതിനെതിരെ സുപ്രീംകോടതിയിൽ സിദ്ധു ഹർജി നൽകിയിരുന്നു.കേസ് പരിഗണിച്ച സുപ്രീംകോടതി പിഴ മാത്രം ഈടാക്കി സിദ്ധുവിനെ വിട്ടയക്കുകയാണ് ആദ്യം ചെയ്തത്. പിന്നീട് ഗുർണാം സിംഗിന്റെ കുടുംബം ഈ വിധി പുന:പരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീംകോടതിയിൽ എത്തുകയായിരുന്നു. തുടർന്നാണ് സിദ്ധുവിന് ഒരു വർഷം തടവ് ശിക്ഷ വിധിച്ചത്. ജസ്റ്റിസുമാരായ എഎം ഖാൻവിൽക്കർ, സഞ്ജയ് കിഷൻ കൗൾ,എന്നിവരടങ്ങിയ ബെഞ്ചാണ് വിധി പ്രസ്താവിച്ചത്.

Tags: Navjot Singh Sidhu
ShareTweetSendShare

More News from this section

‘സനാതനത്തെ അവഗണിച്ചത് കോണ്‍ഗ്രസും എസ്പിയും’; ബരാബങ്കിയില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

പാറ്റാ പാര്‍ട്ടി മാര്‍ച്ചിന് മുമ്പ് ജന്തര്‍മന്തറിന് സമീപം കല്ല് നിറച്ച ട്രക്ക്; കലാപനീക്കം പൊളിച്ച് ഡല്‍ഹി പോലീസ്; പ്രതിഷേധത്തിന് പിന്തുണ അറിയിച്ചെത്തിയ എംപി ഡിംപിള്‍ യാദവ് പോലീസ് പിടിയില്‍

ഡെങ്കിപ്പനിക്കെതിരെ ആദ്യ വാക്സിന് അനുമതി; 4 മുതൽ 60 വയസ്സ് വരെ പ്രായമുള്ളവർക്ക് സ്വീകരിക്കാം; രോഗപ്രതിരോധ രംഗത്ത് സുപ്രധാന നേട്ടം

മസിനഗുഡിയിലേക്കുള്ള യാത്രക്കാർ ശ്രദ്ധിക്കുക; മായാർ, സിങ്കാര റൂട്ടുകളിൽ സ്വകാര്യ വാഹനങ്ങൾക്ക് വിലക്ക്

വിഎച്ച്പി കേന്ദ്രീയ സമിതിക്ക് തുടക്കമായി

ബാലഗോകുലം കാലഘട്ടത്തിന്റെ അനിവാര്യത: ജസ്റ്റിസ് സി. ഹരിശങ്കര്‍

Latest News

ആഗമാനന്ദ സ്മരണ എന്നും പ്രചോദനം; പ്രൊഫ എം ജി ശശിഭൂഷണ്‍

തിരുവോണം ബംബര്‍: ആദ്യ ദിനത്തില്‍ വിറ്റഴിഞ്ഞത് 8,72,540 ടിക്കറ്റുകള്‍; കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വന്‍ മുന്നേറ്റം

മണിക്കൂറിന് 50 രൂപ; 12 മണിക്കൂര്‍ ജോലി, പെരുമ്പാവൂരില്‍ ബാലവേല; ഒന്‍പത് കുട്ടികളെ രക്ഷിച്ചു; ഏജന്റിനായി അന്വേഷണം ഊര്‍ജിതമാക്കി പോലീസ്

ഒമ്പത് മത്സരങ്ങളുടെ വിജയക്കുതിപ്പിന് വിരാമം; ഫൈനലില്‍ പരിക്ക് കാരണം പിന്മാറി പൗള ബഡോസ; ഐയാസി ഓപ്പണ്‍ കിരീടം മായാര്‍ ഷെരീഫിന്

സ്ത്രീകളുടെ ടെന്നീസില്‍ കര്‍ശന നിയമം; വനിതാ താരങ്ങള്‍ക്ക് നിര്‍ബന്ധിത ജീന്‍ പരിശോധന

വിവാഹജീവിതത്തിൽ മാനസികാരോഗ്യത്തിന്റെ പ്രാധാന്യം; സന്തുഷ്ട ദാമ്പത്യത്തിന് അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

ശബരിമല സ്വർണക്കൊള്ള കേസ്; അന്തിമ റിപ്പോർട്ട് ഉടൻ സമർപ്പിക്കാൻ എസ്ഐടിക്ക് ഹൈക്കോടതി നിർദേശം

മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി; 56 ദിവസം പ്രായമായ കുഞ്ഞ് മരിച്ചു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies