നിമിഷനേരം കൊണ്ടാണ് സമൂഹമാദ്ധ്യമങ്ങളിൽ വീഡിയോകളും ഫോട്ടോകളും വൈറലാവാറുള്ളത്. അക്കൂട്ടത്തിൽ മൃഗങ്ങളുടെ വീഡിയോയ്‌ക്ക് ആരാധകർ ഏറെയാണ്. ഒരു നായയും കുരങ്ങനും ചേർന്നുള്ള ഒരു വീഡിയോ ആണ് ഇപ്പോൾ സമൂഹമാദ്ധ്യമങ്ങളിൽ ചർച്ചാ വിഷയം. ഒരു കുട്ടി കുരങ്ങൻ നടത്തുന്ന മോഷണ ശ്രമമവും അതിന് സഹായം നൽകുന്ന നായയും ആണ് വീഡിയോയിലുള്ളത്.
ഒരു കടയുടെ മുന്നിൽ തൂക്കിയിട്ടിരിക്കുന്ന ചിപ്‌സ് പാക്കറ്റ് പറിച്ചെടുക്കാനുള്ള ശ്രമമാണ് കുരങ്ങിന്റേത്. കുട്ടി കുരങ്ങനെ സഹായിക്കുന്നതാവട്ടെ അവന്റെ കൂട്ടുകാരനായ നായ ആണെന്നതാണ് രസകരമായ കാര്യം. നായയുടെ മുകളിൽ കയറി നിന്നാണ് അല്പം ഉയരത്തിലുള്ള ചിപ്സ് പാക്കറ്റ് മോഷ്ടിക്കാൻ കുരങ്ങൻ ശ്രമിക്കുന്നത്. കയ്യെത്തി പാക്കറ്റ് പിടിച്ചെടുക്കാനുള്ള ശ്രമം പരാജയപ്പെട്ട് നയയുടെ പുറത്ത് നിന്ന് വീഴുന്നുണ്ടെങ്കിലും വീണ്ടും നായയുടെ പുറത്ത് ചാടിക്കയറുകയും ശ്രമം തുടരുകയും ചെയ്യുന്നു. ഇടയ്‌ക്കിടെ ആരെങ്കിലും കാണുന്നുണ്ടോ എന്ന് അറിയാനായി ചുറ്റും നിരീക്ഷിക്കുന്നുണ്ട്.
https://twitter.com/hussain_tarana/status/1523146989361262593?fbclid=IwAR3DkWbkuqZpFzPyytaApSpZJZkJ-vVUFGc-OAvsZEiADPLJPlK43_cfYUA
പതിനൊന്ന് സെക്കൻഡ് മാത്രമുള്ള ഈ വീഡിയോ കഴിഞ്ഞ ഡിസംബറിൽ സോഷ്യൽ മീഡിയയിൽ പ്രത്യക്ഷപ്പെട്ടിട്ടുണ്ടെങ്കിലും ഇപ്പോൾ വീഡിയോ ട്രെൻഡിങ്ങിൽ ഇടം പിടിച്ചിരിക്കുകയാണ്.














