ചെന്നൈയെ മുട്ടുകുത്തിച്ച് പ്ലേ ഓഫിൽ പ്രവേശിച്ച് രാജസ്ഥാൻ
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

ചെന്നൈയെ മുട്ടുകുത്തിച്ച് പ്ലേ ഓഫിൽ പ്രവേശിച്ച് രാജസ്ഥാൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 20, 2022, 11:33 pm IST
Facebook
Twitter
WhatsAppTelegram

മുംബൈ: ചെന്നൈ അത്ഭുതങ്ങൾ ഒന്നും പുറത്തെടുത്തില്ല. വിജയം അനിവാര്യമായ മത്സരത്തിൽ ധോണിയെയും സംഘത്തെയും മുട്ടുകകുത്തിച്ച് രാജസ്ഥാൻ റോയൽസ് പ്ലേഓഫിൽ കടന്നു. എതിരാളികളെ അഞ്ച് വിക്കറ്റിന് നിലംപരിശാകിയാണ് രാജസ്ഥാൻ രണ്ടാം സ്ഥാനക്കാരായി പ്ലേഓഫിൽ പ്രവേശിച്ചത്. രണ്ട് പന്ത് ബാക്കി നിൽക്കെയാണ് വിജയം.

ആദ്യം ബാറ്റ് ചെയ്ത് ചെന്നൈ സൂപ്പർ കിങ്‌സ് 6 വിക്കറ്റ് നഷ്ടത്തിൽ 150 റൺസ് എടുത്തു. മോയിൻ അലി(93)യുടെ പ്രകടനമാണ് ടീമിനെ സ്‌കോർ 150ൽ എത്തിച്ചത്. അലി 57 പന്തുകളിൽ നിന്ന് 13 ബൗണ്ടറിയും 3 സിക്‌സറുകളും അടിച്ചെടുത്തു. തുടക്കം മുതൽ മിന്നൽ വേഗത്തിൽ റണ്ണുകൾ നേടിയ മൊയിൻ അലിയ്‌ക്ക് മികച്ച പിന്തുണ നൽകാൻ ആരുമുണ്ടായില്ല. ക്യാപ്റ്റൻ ധോണി(26) മാത്രമാണ് അലിയ്‌ക്കൊപ്പം അൽപ്പം നേരം ക്രീസിൽ നിലയുറപ്പിച്ചത്. ഇരുവർക്കും പുറമെ ഡെവൻ കോൺവേ(16) മാത്രമാണ് രണ്ടക്കം കണ്ടത്. ഋതുരാജ് ഗെയ്ക്വാദ്(2), നാരായൺ ജഗദീശൻ(1), അമ്പാട്ടി റായുഡു(3), മിച്ചൽ സാന്റനർ(1), സിമർജീത് സിങ്(3) എന്നിങ്ങനെയാണ് മറ്റുളളവരുടെ സംഭാവന.

താരതമ്യേന ചെറിയ വിജയലക്ഷ്യം പിന്തുടർന്ന രാജസ്ഥാൻ റോയൽസ് കരുതലോടെയാണ് കളിച്ചത്. ഓപ്പണർ ജോസ് ബട്ട്‌ലർ(2) തുടക്കത്തിൽ വീണെങ്കിലും യാശ്വവി ജെയ്‌സ്‌വാൾ(59) ക്രീസിൽ നങ്കൂരമിട്ട് നിന്ന് കളിച്ചപ്പോൾ കാര്യങ്ങൾ എളുപ്പമായി. ക്യാപ്റ്റൻ സഞ്ജു സാംസൺ(15), ദേവ്ദത്ത് പടിക്കൽ(3),ഹെറ്റ്‌മെയർ(6) എന്നിവർ എളുപ്പത്തിൽ കളം വിട്ടു. കളി കൈവിട്ടു പോകുമെന്ന ഘട്ടത്തിൽ രക്ഷകനായത് രവിചന്ദ്ര അശ്വിൻ(40) ആണ്. അശ്വിൻ അനായാസം ടീമിനെ വിജയത്തിലേക്ക് നയിച്ചു പുറത്താകാതെ നിന്നു. 23 പന്തുകളിൽ നിന്നായി മൂന്ന് സിക്‌സറുകളും രണ്ട് ബൗണ്ടറിയും നേടി. റിയാൻ പരാഗ്(10) ആണ് വിജയം വരെ അശ്വിന് കൂട്ടായി ക്രീസിലുണ്ടായത്. 19.4 ഓവറിൽ 5 വിക്കറ്റിന് 151 റൺസ് നേടിയാണ് രാജസ്ഥാന് കളി അവസാനിപ്പിച്ചത്. പ്ലേ ഓഫ് യോഗ്യത നേടാൻ രാജസ്ഥാന് വിജയം അനിവാര്യമായിരുന്നു. നേരത്തെ പുറത്തായ ചെന്നൈയ്‌ക്ക് വിജയം കൊണ്ട് വലിയ പ്രയോജനമുണ്ടായിരുന്നില്ല. ഗുജറാത്ത് ടൈറ്റൻസാണ് പോയിന്റ് പട്ടികയിൽ ഒന്നാമത്.

Tags: CHENNAI SUPER KINGSrajastan royalsplayoffIPL 2022r aswin
Share
Tweet
SendShare

More News from this section

2027 ഐപിഎല്ലിന് മുമ്പ് മുംബൈ ഇന്ത്യന്‍സില്‍ മാറ്റം; മഹേല ജയവര്‍ധനെ പുറത്തേക്കെന്ന് സൂചന

നാലുവര്‍ഷത്തെ ഇടവേളയ്‌ക്കുശേഷം തിരിച്ചുവരവ്; ഭുവനേശ്വറിന് വീണ്ടും ഇന്ത്യന്‍ ടീമില്‍ അവസരം; ടി20യില്‍ അര്‍ഷദീപിന് പകരക്കാരനായി എത്തും

85 മെഡലുകള്‍, 21 സ്വര്‍ണം; ഏഷ്യന്‍ ഗെയിംസ് താരങ്ങളെ നേരില്‍ കണ്ട് അഭിനന്ദിച്ച് നരേന്ദ്ര മോദി

ഒഡീഷയ്‌ക്കെതിരായ രഞ്ജി ട്രോഫി മത്സരത്തിനുള്ള കേരള ടീമിനെ പ്രഖ്യാപിച്ചു; യുവതാരം അഭിഷേക് ജെ. നായര്‍ ടീമില്‍

അജിത് അഗാര്‍ക്കറിന് പകരക്കാരനെ കണ്ടെത്താനാകാതെ ബിസിസിഐ; ഓഫര്‍ നിരസിച്ച് പ്രമുഖ മുന്‍ താരങ്ങളെന്ന് റിപ്പോര്‍ട്ട്

ആലപ്പുഴ എസ്ഡി കോളജിൽ 50 കോടിയുടെ കായിക വികസന പദ്ധതികളുമായി കെസിഎ

Latest News

പൊലീസ് വേഷത്തിൽ ജയസൂര്യ, കൈയിൽ കുരിശുപോലുള്ള ഇരുമ്പുദണ്ഡ്; ‘മായൻ’ ഡിസംബർ 3ന് തിയേറ്ററുകളിൽ

ടൈഗർ ഷ്രോഫിന്റെ കാറിന് നേരെ വെടിവയ്പ്;ഡ്രൈവർക്ക് പരിക്കേറ്റതായി സൂചന, നടൻ പരിക്കേൽക്കാതെ രക്ഷപ്പെട്ടു, മുംബൈയിൽ അക്രമികൾക്കായി തിരച്ചിൽ

വിവാഹ ബ്രോക്കറുടെ വേഷത്തിൽ തട്ടിപ്പ്; വയോധികനെ മുറിയിൽ പൂട്ടിയിട്ട് മർദിച്ച് സ്വർണവും പണവും മൊബൈലും കവർന്നു, കൊല്ലത്ത് യുവതി അറസ്റ്റിൽ

‘ഇന്ത്യ ബംഗ്ലാദേശല്ല, ഭരണമാറ്റം തെരഞ്ഞെടുപ്പിലൂടെ മാത്രം, തെരുവ് കലാപത്തിലൂടെ നടക്കില്ല’ ; പ്രശാന്ത് ഭൂഷണിന്റെയും ഐഷ ഘോഷിന്റെയും വീഡിയോകൾ പങ്കുവച്ച് പ്രതിപക്ഷത്തിനെതിരെ കിരൺ റിജിജു

ആലപ്പുഴയിൽ ദമ്പതികളുടെ ആറാമത്തെ കുട്ടിയായ രണ്ടുവയസ്സുകാരൻ മരിച്ചു; പോഷകാഹാരക്കുറവെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്,

പ്രായപൂർത്തിയാകാത്ത കുട്ടിക്കെതിരെ അശ്ലീല പരാമർശമെന്ന് പരാതി; യൂട്യൂബർ മുംതാസ് അബ്ദുൽ സലാം അറസ്റ്റിൽ

രാമനാഥസ്വാമി ക്ഷേത്രത്തിലേക്കും ധനുഷ്കോടിയിലേക്കും യാത്ര എളുപ്പമാകും; രാമേശ്വരത്ത് വിമാനത്താവളത്തിന് അനുമതി തേടി തമിഴ്‌നാട്

‘ഓപ്പറേഷൻ സ്പാ’, സംസ്ഥാനത്തുടനീളം 586 കേന്ദ്രങ്ങളിൽ മിന്നൽ പരിശോധന; 14 കേസുകൾ, അഞ്ച് പേർ അറസ്റ്റിൽ, ചട്ടം ലംഘിച്ച 44 സ്ഥാപനങ്ങൾക്ക് നോട്ടീസ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies