ബാങ്കോക്ക്: തായ്ലാന്റ് ഓപ്പണിൽ ഇന്ത്യൻ വനിതാ താരം പി.വി..സിന്ധുവിന് സെമിയിൽ കാലിടറി. ചൈനയുടെ ചെൻ യൂ ഫീയോടാണ് ഒളിമ്പ്യൻ സിന്ധു തോറ്റത്. എതിരില്ലാത്ത 17-21,16-21 എന്ന സ്കോറിനാണ് സിന്ധു പരാജയം സമ്മതിച്ചത്. സൂപ്പർ 500 സീരിസിലെ മികച്ച മുന്നേറ്റമാണ് ഇതോടെ അവസാനിച്ചത്.
തായ്ലാന്റ് ഓപ്പണിൽ ആറാം സീഡായാണ് സിന്ധു ഇത്തവണ മത്സരിച്ചത്. ആദ്യ ഗെയിമു കളിൽ മുന്നേറുന്നതിൽ സിന്ധു പരാജയപ്പെട്ടു. രണ്ടാം തവണയാണ് ഇതേ ചൈനീസ് താരത്തിനോട് സിന്ധു തോൽക്കുന്നത്. 2019 ലോക ബാഡ്മിൻൺ ടൂറിലും സിന്ധു ചെന്നിനോട് പരാജയപ്പെട്ടിരുന്നു.
ഈ സീണസിൽ രണ്ടു സൂപ്പർ 300 സീരീസ് കിരീടങ്ങളാണ് സിന്ധു നേടിയത്. സയ്യദ് മോദി അന്താരാഷ്ട്ര കിരീടവും സ്വിസ് ഓപ്പണും സിന്ധു നേടി. ഇനി ഇന്തോനേഷ്യ മാസ്റ്റേഴ്സ് സൂപ്പർ 500 മത്സരമാണ് വരുന്ന ജൂണിൽ ഇനി നടക്കാനിരിക്കുന്നത്.
Comments