ജപ്പാൻ കമ്പനികളെ ഇന്ത്യയിലേക്ക് സ്വാഗതം ചെയ്ത് പ്രധാനമന്ത്രി; ജപ്പാൻ വ്യവസായ പ്രമുഖരുമായി കൂടിക്കാഴ്ച നടത്തി
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

ജപ്പാൻ കമ്പനികളെ ഇന്ത്യയിലേക്ക് സ്വാഗതം ചെയ്ത് പ്രധാനമന്ത്രി; ജപ്പാൻ വ്യവസായ പ്രമുഖരുമായി കൂടിക്കാഴ്ച നടത്തി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 23, 2022, 08:37 pm IST
FacebookTwitterWhatsAppTelegram

ടോക്കിയോ : ജപ്പാനിലെ വ്യാവസായിക പ്രമുഖരുമായി കൂടിക്കാഴ്ച നടത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. 34 ജാപ്പനീസ് കമ്പനികളുടെ ഉന്നത ഉദ്യോഗസ്ഥരും സിഇഒമാരും പ്രധാനമന്ത്രിയുമായി സംവദിച്ചു. ഇതിൽ ഭൂരിഭാഗം കമ്പനികൾക്കും ഇന്ത്യയിൽ നിക്ഷേപവും പ്രവർത്തനവുമുണ്ട്.

ഇന്ത്യയും ജപ്പാനും സ്വാഭാവിക പങ്കാളികളാണെന്ന് പ്രധാനമന്ത്രി യോഗത്തിൽ പറഞ്ഞു. കഴിഞ്ഞ മാർച്ചിൽ ജപ്പാൻ പ്രധാനമന്ത്രി കിഷിദയുടെ ഇന്ത്യാ സന്ദർശന വേളയിൽ, അടുത്ത 5 വർഷത്തിനുള്ളിൽ 5 ട്രില്യൺ ജാപ്പനീസ് യെൻ ഇന്ത്യയിൽ നിക്ഷേപിക്കുമെന്ന് അറിയിച്ചിരുന്നു. അതാണ് ഇരു രാജ്യങ്ങളുടെയും ഇനിയുള്ള ലക്ഷ്യമെന്ന് പ്രധാനമന്ത്രി വ്യക്തമാക്കി.

ഇന്ത്യ-ജപ്പാൻ വ്യാവസായിക മത്സര പങ്കാളിത്തം (ഐ ജെ ഐ സി പി ), ക്ലീൻ എനർജി പാർട്ണർഷിപ്പ് തുടങ്ങിയ സാമ്പത്തിക ബന്ധങ്ങളിലെ സമീപകാല സംഭവവികാസങ്ങൾ എന്നിവയും പ്രധാനമന്ത്രി എടുത്തുപറഞ്ഞു. നാഷണൽ ഇൻഫ്രാസ്ട്രക്ചർ പൈപ്പ്ലൈൻ (എൻഐപി), പ്രൊഡക്ഷൻ ലിങ്ക്ഡ് ഇൻസെന്റീവ് (പിഎൽഐ) പദ്ധതി , സെമി കണ്ടക്ടർ നയം തുടങ്ങിയ സംരംഭങ്ങളെ കുറിച്ച് അദ്ദേഹം സംസാരിക്കുകയും ഇന്ത്യയുടെ ശക്തമായ സ്റ്റാർട്ടപ്പ് വ്യവസ്ഥയെ ഉയർത്തിക്കാട്ടുകയും ചെയ്തു.

ആഗോളതലത്തിൽ വിദേശ നിക്ഷേപത്തിൽ മാന്ദ്യമുണ്ടായിട്ടും കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ 84 ബില്യൺ യുഎസ് ഡോളറിന്റെ റെക്കോർഡ് വിദേശ നിക്ഷേപമാണ് ഇന്ത്യയ്‌ക്ക് ലഭിച്ചത്. ഇന്ത്യയുടെ സാമ്പത്തിക ശേഷിയ്‌ക്കുള്ള വിശ്വാസ വോട്ടാണിതെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഇന്ത്യയിലെ ജാപ്പനീസ് കമ്പനികളുടെ കൂടുതൽ പങ്കാളിത്തം അദ്ദേഹം ക്ഷണിക്കുകയും ഇന്ത്യയുടെ വികസന യാത്രയിൽ ജപ്പാന്റെ സംഭാവനയെ ‘ജപ്പാൻ വീക്ക്’ എന്ന രൂപത്തിൽ ആഘോഷിക്കാൻ നിർദ്ദേശിക്കുകയും ചെയ്തു.

ഓട്ടോമൊബൈൽ, ഇലക്ട്രോണിക്‌സ്, സെമി കണ്ടക്ടറുകൾ , സ്റ്റീൽ, ടെക്‌നോളജി, ട്രേഡിംഗ്, ബാങ്കിംഗ് & ഫിനാൻസ് തുടങ്ങി വിവിധ മേഖലകളെ പ്രതിനിധീകരിച്ചുകൊണ്ടുള്ള പ്രമുഖർ യോഗത്തിൽ പങ്കെടുത്തു. കൈടൻറേൻ , ജപ്പാൻ എക്‌സ്റ്റേണൽ ട്രേഡ് ഓർഗനൈസേഷൻ (ജെട്രോ) , ജപ്പാൻ ഇന്റർനാഷണൽ കോഓപ്പറേഷൻ ഏജൻസി (ജിക്ക), ജപ്പാൻ ബാങ്ക് ഫോർ ഇന്റർനാഷണൽ കോ-ഓപ്പറേഷൻ (ജെ ബി ഐ സി ), ജപ്പാൻ-ഇന്ത്യ ബിസിനസ് കൺസൾട്ടേറ്റീവ് കമ്മിറ്റി (ജെ ഐ ബി സി സി ), ഇൻവെസ്റ്റ് ഇന്ത്യ തുടങ്ങിയ ഇന്ത്യയിലെയും ജപ്പാനിലെയും പ്രധാന ബിസിനസ്സ് സ്ഥാപനങ്ങളും സംഘടനകളും പരിപാടിയിൽ പങ്കെടുത്തു.

Tags: Narendra Modimodi at japan
ShareTweetSendShare

More News from this section

കോംഗോയിൽ എബോള പടരുന്നു; മരണസംഖ്യ 930 കടന്നു, കടുത്ത മുന്നറിയിപ്പുമായി WHO

റഷ്യ-ഉക്രെയ്ൻ യുദ്ധത്തിൽ ഇന്ത്യൻ നാവികർ കൊല്ലപ്പെട്ട സംഭവം : റഷ്യൻ ചാർജ് ഡി അഫയേഴ്‌സിനെ വിളിച്ചുവരുത്തി ഇന്ത്യയുടെ അതൃപ്തി അറിയിച്ച് വിദേശകാര്യ മന്ത്രാലയം

ഹോര്‍മുസ് കടലിടുക്കില്‍ വീണ്ടും എണ്ണക്കപ്പലിന് നേരെ ഇറാന്റെ ആക്രമണം; ടാങ്കറിന് തീപിടിച്ചു; ലൈഫ് ബോട്ടുകളില്‍ രക്ഷപ്പെട്ട് ജീവനക്കാര്‍

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

ലോകം കീഴടക്കി സ്പെയിൻ! അർജന്റീനയെ വീഴ്‌ത്തി രണ്ടാം ലോകകപ്പ്കിരീടം, എക്‌സ്ട്രാ ടൈമിലെ ഒരൊറ്റ ഗോൾ ചരിത്രം തിരുത്തി ; മെറ്റ്‌ലൈഫിൽ ചരിത്ര രാത്രി

Latest News

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies