തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത മൂന്ന് മണിക്കൂറിൽ മഴ കനക്കുമെന്ന് മുന്നറിയിപ്പ്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം ജില്ലകളിൽ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. കാലവർഷത്തിന്റെ ഭാഗമായി തെക്ക് പടിഞ്ഞാറൻ കാറ്റ് ശക്തമാകും.
ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിയോട് കൂടിയ മഴ പെയ്തേക്കും. മണിക്കൂറിൽ 40 കിലോ മീറ്റർ വേഗതയിൽ വീശിയടിച്ചേക്കാവുന്ന കാറ്റിനും സാധ്യതയുണ്ട്.
അതേസമയം ഇന്ന് സംസ്ഥാനത്ത് കൊച്ചിയിലും തിരുവനന്തപുരത്തും മഴ പെയ്തു. രാത്രിയിൽ മഴ തുടർന്നതിനാൽ എറണാകുളം കെഎസ്ആർടിസി സ്റ്റേഷനിൽ വെള്ളക്കെട്ട് രൂപപ്പെട്ടു. ഡ്രെയ്നേജ് പ്രശ്നം ഇതുവരെയും പരിഹരിക്കപ്പെടാത്തതാണ് വെള്ളക്കെട്ടിന് ഇടയാക്കുന്നതെന്ന് നാട്ടുകാർ പറയുന്നു. കഴിഞ്ഞ ദിവസങ്ങളിൽ പെയ്ത മഴയിലും കൊച്ചിയിലും ആലുവയിലും വെള്ളക്കെട്ട് രൂപപ്പെട്ടിരുന്നു.
Comments