ജോലിസ്ഥലത്ത് വനിതാ ടെലിവിഷൻ അവതാരകർ മുഖം മറയ്ക്കാൻ ഉത്തരവിട്ടുകൊണ്ട് താലിബാൻ നടപടിക്കെതിരെ മുഖംമൂടി ധരിച്ച് പുരുഷ അവതാരകരുടെ പ്രതിഷേധം. സഹപ്രവർത്തകർക്ക് ഐക്യദാർഢ്യവുമായി എയർ-എയർ ഫെയ്സ് മാസ്കുകൾ ധരിച്ചാണ് പുരുഷ മാദ്ധ്യമപ്രവർത്തകർ പ്രതിഷേധിച്ചത്. TOLOnews, 1TVNews എന്നിവയുൾപ്പെടെ നിരവധി പ്രമുഖ സ്ഥാപനങ്ങളിലെ പുരുഷ അവതാരകരും #FreeHerFace എന്ന ഹാഷ്ടാഗ് ഉപയോഗിച്ച് അവരുടെ ഫോട്ടോകൾ പങ്കിട്ടുകൊണ്ട് സോഷ്യൽ മീഡിയയിൽ ഒരു കാമ്പെയ്ൻ ആരംഭിച്ചു.
As Taliban forces female anchors in #Afghanistan to cover their faces “to implement Shariah” as they say, Afghan male TV presenters also cover their faces in solidarity with their female colleagues. #FreeHerFace pic.twitter.com/r9x86EEO2X
— حسن سجواني 🇦🇪 Hassan Sajwani (@HSajwanization) May 23, 2022
ഡ്യൂഷെ വെല്ലെ ഉൾപ്പെടെ നിരവധി ആഗോള മാദ്ധ്യമ സ്ഥാപനങ്ങളും കാമ്പെയ്നിൽ ചേർന്നു, നിരവധി സ്ത്രീ-പുരുഷ മാധ്യമപ്രവർത്തകർ മുഖം മറച്ചുകൊണ്ട് സെൽഫികൾ ട്വീറ്റ് ചെയ്തു. അഫ്ഗാനിസ്ഥാനിലെ സ്ത്രീകളെ പിന്തുണച്ചും താലിബാന്റെ ഉത്തരവിനെ എതിർത്തും അവർ സന്ദേശങ്ങൾ പങ്കിട്ടു. ടിവിയിൽ മുഖം മറയ്ക്കാൻ വനിതാ അവതാരകരോട് താലിബാൻ ഉത്തരവിട്ടു.എല്ലാ സ്ത്രീകളും പെൺകുട്ടികളും അത്യാവശ്യ സന്ദർഭങ്ങളിൽ മാത്രം വീട്ടിൽ നിന്ന് പുറത്തിറങ്ങണമെന്നും പൊതുസ്ഥലങ്ങളിൽ പുറത്തിറങ്ങുമ്പോൾ തല മുതൽ കാൽ വരെ വസ്ത്രം ധരിക്കണമെന്നും താലിബാൻ അധികൃതർ ഈ മാസം ആദ്യം പ്രഖ്യാപിച്ചിരുന്നു.
A courageous move: @TOLOnews staff members wore face masks during their daily editorial meeting to protest Taliban imposition on women.
Women presenters and reporters last week were asked women to cover their faces while appearing on TV. pic.twitter.com/pYwLoNCrcI
— Siyar Sirat (@AhmadSiyarSirat) May 22, 2022
2021 ഓഗസ്റ്റിൽ അധികാരത്തിൽ തിരിച്ചെത്തിയതിന് ശേഷം ഭീകരസംഘം ഏർപ്പെടുത്തിയ ഏറ്റവും കടുത്ത നിയന്ത്രണങ്ങളിൽ ഒന്നാണിത്. ഈ ആഴ്ച താലിബാൻ ഒരു പടി കൂടി മുന്നോട്ട് പോയി, വനിതാ ടിവി വാർത്താ അവതാരകരോട് പ്രക്ഷേപണ സമയത്ത് മുഖം മറയ്ക്കാൻ പ്രത്യേകം ഉത്തരവിട്ടു. രാജ്യത്ത് ടെലിവിഷൻ അവതാരകരായി പ്രവർത്തിക്കുന്ന ചുരുക്കം ചില സ്ത്രീകളെ മാത്രമേ ഈ ഉത്തരവ് ബാധിച്ചിട്ടുള്ളൂ. പക്ഷേ ഇത് വലിയ സോഷ്യൽ മീഡിയ പ്രതികരണത്തിന് കാരണമായി. അവരുടെ ഉത്തരവ് സ്ത്രീകളുടെ അഭിപ്രായ സ്വാതന്ത്ര്യത്തെക്കുറിച്ച് മാത്രമല്ല, അവർക്ക് അവരുടെ ജോലി തുടരാനാകുമോ എന്നതിനെ കുറിച്ചും നിരവധി ആശങ്കകൾ ഉയർത്തി.
Since the Taliban have ordered female Afghan TV presenters to cover their faces while on air, members of DW Dari/Pashto service gathered today for a group photo in a show of solidarity, with male colleagues wearing masks as a statement. #FreeHerFace pic.twitter.com/B0lneRpnyZ
— DW Deutsche Welle (@DeutscheWelle) May 23, 2022
ഇതിന് മുമ്പ് താലിബാൻ നേതാക്കൾ അഫ്ഗാൻ പെൺകുട്ടികളെ സെക്കൻഡറി വിദ്യാഭ്യാസത്തിൽ നിന്ന് വിലക്കിയിരുന്നു. കാബൂളിലെ പാർക്കുകൾ പുരുഷൻമാരിൽ നിന്ന് വേറിട്ട ദിവസങ്ങളിൽ സന്ദർശിക്കാൻ സ്ത്രീകൾക്ക് ഉത്തരവിട്ടു. കഴിഞ്ഞ വർഷം ഓഗസ്റ്റിൽ വിദേശ സൈനികർ പുറത്തുപോയതിനെ തുടർന്ന് അമേരിക്ക ഭീകര സംഘടനയായി പ്രഖ്യാപിച്ച താലിബാൻ അഫ്ഗാനിസ്ഥാന്റെ നിയന്ത്രണം തിരിച്ചുപിടിച്ചു. അവർ ഏറ്റെടുത്തതുമുതൽ, താലിബാൻ അഫ്ഗാൻ സ്ത്രീകൾക്കെതിരെ അതിക്രമങ്ങൾ നടത്തുകയും പെൺകുട്ടികൾക്കും സ്ത്രീകൾക്കും മനുഷ്യത്വപരമായ അവകാശങ്ങൾ നിഷേധിക്കുകയുമാണ്.
In solidarity with with my colleagues, and brave Afghan women!@TOLOnews@TOLO_TV@1TVNewsAF#FreeHerFace #FreeHerVoice #FreeHerAccessToEducation #FreeHerWings #FreeHerLife pic.twitter.com/WWRIRSzsGe
— Siyar Sirat (@AhmadSiyarSirat) May 23, 2022
Comments