ചെന്നൈ : മത്സ്യത്തൊഴിലാളിയായ നാൽപ്പതുകാരിയെ കൂട്ട ബലാത്സംഗം ചെയ്ത് കൊന്ന് മൃതദേഹം കത്തിച്ചു. തമിഴ്നാട്ടിലെ രാമേശ്വരത്ത് വടക്കാട് മേഖലയിലാണ് സംഭവം. യുവതിയുടെ കത്തിക്കരിഞ്ഞ മൃതദേഹം പോലീസ് കണ്ടെടുത്തു. സംഭവത്തിൽ ചെമ്മീൻ കെട്ടിലെ തൊഴിലാളികളായ ഒഡീഷ സ്വദേശികളെ പോലീസ് അറസ്റ്റ് ചെയ്തു.
ചൊവ്വാഴ്ചയായിരുന്നു സംഭവം. കടൽ സസ്യങ്ങൾ ശേഖരിക്കാൻ പോയ മത്സ്യത്തൊഴിലാളിയായ യുവതിയെ ആറ് പേർ ചേർന്ന് അതിക്രൂരമായി പീഡിപ്പിക്കുകയായിരുന്നു. രാത്രിയായിട്ടും വീട്ടിൽ എത്താതെ വന്നതോടെ ഭർത്താവും ബന്ധുക്കളും തിരച്ചിൽ നടത്തി. തുടർന്ന് പോലീസിൽ പരാതി നൽകി. പോലീസ് നടത്തിയ പരിശോധനയിലാണ് ചെമ്മീൻ കെട്ടിന് സമീപത്ത് നിന്ന് യുവതിയുടെ പകുതി കരിഞ്ഞ മൃതദേഹം കണ്ടെത്തിയത്.
ഇതിന് പിന്നാലെയാണ് അതേ ചെമ്മീൻ കെട്ടിൽ ജോലി ചെയ്യുന്ന ഒഡീഷ സ്വദേശികളെ പിടികൂടിയത്. യുവതിയെ അതിക്രൂരമായി പീഡിപ്പിച്ച ശേഷം കൊന്ന് പെട്രോൾ ഒഴിച്ച് കത്തിച്ചതാണെന്നാണ് പ്രാഥമിക നിഗമനം. ഇതിൽ രോഷാകുലരായ നാട്ടുകാർ ചെമ്മീൻകെട്ട് തകർത്തു. ഡിഎംകെ സർക്കാരിനെതിരെ പ്രതിഷേധവുമായി നാട്ടുകാർ രംഗത്തെത്തിയിട്ടുണ്ട്.
Comments