ആട്ടിൻ തോലിട്ട ചെന്നായ വരുന്നത് സ്‌നേഹിക്കാനല്ല; പി.സി ജോർജ്ജ് നടത്തിയത് വർഗീയ വിഷം ചീറ്റുന്ന പരാമർശമെന്ന് മുഖ്യമന്ത്രി; ആലപ്പുഴയിലെ കുന്തിരിക്ക മുദ്രാവാക്യത്തിൽ മൗനം
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ആട്ടിൻ തോലിട്ട ചെന്നായ വരുന്നത് സ്‌നേഹിക്കാനല്ല; പി.സി ജോർജ്ജ് നടത്തിയത് വർഗീയ വിഷം ചീറ്റുന്ന പരാമർശമെന്ന് മുഖ്യമന്ത്രി; ആലപ്പുഴയിലെ കുന്തിരിക്ക മുദ്രാവാക്യത്തിൽ മൗനം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 26, 2022, 10:38 pm IST
FacebookTwitterWhatsAppTelegram

തൃക്കാക്കര: പിസി ജോർജ്ജ് നടത്തിയത് വർഗീയ വിഷം ചീറ്റുന്ന പരാമർശമാണെന്ന് മുഖ്യമന്ത്രി. തൃക്കാക്കരയിലെ എൽഡിഎഫ് തിരഞ്ഞെടുപ്പ് കൺവെൻഷനിലാണ് പി.സി ജോർജ്ജ് വിഷയം മുഖ്യമന്ത്രി പരാമർശിച്ചത്.

വർഗീയ വിഷം ചീറ്റുന്ന പ്രസംഗം നടത്തിയ ഒരാൾക്കെതിരെ നടപടി സ്വീകരിച്ചു. കേരളത്തിൽ മതനിരപേക്ഷത ഏറ്റവും ശക്തമായി ഉളള നാടാണ്. ആ മതനിരപേക്ഷതയെ തളർത്തുന്ന, വർഗീയതയ്‌ക്ക് വലിയ തോതിൽ വളംവെച്ചു കൊടുക്കുന്ന നിലപാടാണ് ഈ മാന്യന്റെ ഭാഗത്ത് നിന്നുണ്ടായതെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഒഡീഷയിലും കർണാടകയിലും ഉൾപ്പെടെ സംഘപരിവാർ ക്രൈസ്തവരെ ദ്രോഹിക്കുകയാണെന്ന് പറഞ്ഞുകൊണ്ടായിരുന്നു പി.സി ജോർജ്ജ് വിഷയത്തിലേക്ക് മുഖ്യമന്ത്രി കടന്നത്. കേരളത്തിൽ വർഗീയ നിലപാട് സ്വീകരിച്ചാൽ ഈ സംസ്ഥാനങ്ങളിലേത് പോലെയാകില്ല. കടുത്ത നടപടിയുണ്ടാകും. വിടുവായൻമാരെ തൽക്കാലം പ്രകോപിപ്പിച്ച് ഒന്നിച്ച് കൂട്ടി അവരെക്കൊണ്ട് ചിലത് കാണിച്ചാൽ അത് ക്രൈസ്തവ മുഖമായി മാറില്ലെന്നും പിണറായി പറഞ്ഞു.

ആട്ടിൻതോലിട്ട ചെന്നായ വരുന്നത് സ്‌നേഹിക്കാനല്ല. ചെന്നായയ്‌ക്ക് വേണ്ടത് മാംസവും ചോരയുമാണ്. മതന്യൂനപക്ഷ വിഭാഗത്തെ ഭീഷണിപ്പെടുത്തിയോ പ്രകോപിപ്പിച്ചോ തങ്ങളുടെ ഉദ്ദേശ്യം നടത്തിയെടുക്കാമെന്ന് സംഘപരിവാർ തെറ്റിദ്ധരിക്കണ്ടെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

എന്നാൽ ആലപ്പുഴയിൽ പോപ്പുലർ ഫ്രണ്ട് റാലിയിൽ ഹിന്ദു ക്രിസ്ത്യൻ വിഭാഗങ്ങളെ കൊന്നൊടുക്കുമെന്ന തരത്തിൽ മുദ്രാവാക്യം വിളിച്ചതിനെക്കുറിച്ചോ ഇതുമായി ബന്ധപ്പെട്ട വിവാദങ്ങളെക്കുറിച്ചോ മുഖ്യമന്ത്രി ഒന്നും പറഞ്ഞില്ല. പി.സി ജോർജ്ജ് വിഷയത്തിൽ ക്രൈസ്തവ സഭകൾക്ക് ഉൾപ്പെടെ വലിയ അമർഷമാണുളളത്. ഈ സാഹചര്യത്തിലാണ് സംഘപരിവാറിനെതിരായ പിണറായി വിജയന്റെ വാക്കുകൾ.

Tags: പിസി ജോർജ്ജ്പിണറായിതൃക്കാക്കരപോപ്പുലർ ഫ്രണ്ട് റാലി
ShareTweetSendShare

More News from this section

മനുഷ്യ-വന്യജീവി സംഘർഷം: നഷ്ടപരിഹാരം 50% വർധിപ്പിക്കും; സഹജീവനമാണ് പരിഹാരമെന്ന് മന്ത്രി

മിഷൻ വൈൽഡ് പിഗ്; കാട്ടുപന്നിയെ വെടിവെക്കാം, പക്ഷേ തിന്നരുത്; അംഗീകൃത ഷൂട്ടർമാർക്ക് മാത്രം അനുമതി; മാംസം ഉപയോഗിച്ചാൽ ജയിൽ: കർശന മാർഗനിർദേശവുമായി വനംവകുപ്പ്

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

Latest News

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

യുവതലമുറയെ സിവിൽ സർവീസിലേക്ക് വാർത്തെടുക്കാൻ രാജ്യസേവന ലക്ഷ്യവുമായി ‘സ്വാദ്ധ്യായ’ സിവിൽ സർവീസ് പദ്ധതി;സ്വാമി വിവേകാനന്ദ ചാരിറ്റബിൾ ട്രസ്റ്റിന്റെ 10 വർഷ പരിശീലനത്തിന് തുടക്കമായി

എം.വി. ഗോവിന്ദന്റെ ഭാര്യയെ മത്സരിപ്പിച്ചത് തെറ്റ്; വിമതരായ ടി.കെ. ഗോവിന്ദനും കുഞ്ഞികൃഷ്ണനും പരനാറികൾ; തുറന്നടിച്ച് പാലൊളി മുഹമ്മദ് കുട്ടി

പാളയം ബിജു കൊലക്കേസ്: ബന്ധുവിന്റെ അറസ്റ്റ് രേഖപ്പെടുത്തി; മുൻവൈരാഗ്യമാണ് കൊലപാതക കാരണമെന്ന് പൊലീസ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies