തിരുവനന്തപുരം: പോലീസ് സ്റ്റേഷന് മുന്നിൽ തീകൊളുത്തി ആത്മഹത്യയ്ക്ക് ശ്രമിച്ചയാൾ മരിച്ചു. തിരുവനന്തപുരം പാലോട് സ്വദേശി ഷൈജുവാണ് (47) മരിച്ചത്. വെള്ളിയാഴ്ച ആര്യനാട് സ്റ്റേഷന് മുന്നിലായിരുന്നു സംഭവം.
ഭാര്യയെ കാണാനില്ലെന്ന പരാതിയുമായിട്ടായിരുന്നു ഷൈജു സ്റ്റേഷനിലെത്തിയത്. പരിശോധിക്കാമെന്ന് പോലീസുകാർ അറിയിക്കുകയും ചെയ്തു. എന്നാൽ ഇതിന് പിന്നാലെ സ്റ്റേഷനിൽ നിന്ന് പുറത്തിറങ്ങിയ ഷൈജു ആത്മഹത്യയ്ക്ക് ശ്രമിക്കുകയായിരുന്നു. പൊള്ളലേറ്റ ഇയാളെ പോലീസുകാർ ഉടൻ തന്നെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചു. തുടർന്ന് ചികിത്സയിലിരിക്കെയാണ് അദ്ദേഹം മരിച്ചത്.
Comments