ശ്രീനഗർ; ജമ്മുകശ്മീരിൽ കശ്മീരി പണ്ഡിറ്റായ അദ്ധ്യാപികയെ ഭീകരർ വെടിവെച്ച് കൊന്ന സംഭവത്തിൽ പ്രതിഷേധവുമായി കശ്മീരി പണ്ഡിറ്റുകൾ. ഹിന്ദുസമൂഹത്തിന് നേരെയുള്ള ഭീകരരുടെ അതിക്രമത്തിനെതിരെയാണ് പ്രതിഷേധം. അദ്ധ്യാപികയുടെ കൊലപാതകം ആസൂത്രിതമാണെന്നും നീതി വേണെമെന്നും കൊല്ലപ്പെട്ട അദ്ധ്യാപികുടെ കഴിഞ്ഞ ദിവസം കൊല്ലപ്പെട്ട രാഹുൽ ഭട്ടിന്റെ പിതാവ് ആവശ്യപ്പെട്ടു.
ഞങ്ങൾക്ക് നീതി വേണം, ആസൂത്രിത കൊലപാതകങ്ങളിൽ സർക്കാർ നടപടിയെടുക്കണമെന്നും സുരക്ഷ നൽകണമെന്നും പ്രതിഷേധക്കാർ ആവശ്യപ്പെട്ടു.
അതേസമയം ജമ്മു കശ്മീർ ലെഫ്റ്റനന്റ് ഗവർണർമനോജ് സിൻഹ അദ്ധ്യാപികയുടെ മരണത്തെ അപലപിക്കുകയും ഭീകരർക്കും അവർക്ക് കൂട്ടുനിൽക്കുന്നവർക്കും ശക്തമായ മറുപടി നൽകുമെന്ന് പറഞ്ഞു.
ഇന്ന് രാവിലെയാണ് കുൽഗ്രാം സ്വദേശിയായ അദ്ധ്യാപിക രജ്‌നി കൊല്ലപ്പെട്ടത്. ഗോപാൽപോര ഹയർസെക്കന്ററി സ്‌കൂളിലെ അദ്ധ്യാപികയാണ് രജ്നി.വാഹനത്തിൽ എത്തിയ ഭീകര സംഘമാണ് വെടിയുതിർത്തത്. ഗുരുതരമായി പരിക്കേറ്റ രജ്നിയെ ഉടനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിക്കുകയായിരുന്നു. സംഭവത്തിന്റെ പശ്ചാത്തലത്തിൽ പ്രദേശത്ത് ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചു. സുരക്ഷയും ശക്തമാക്കിയിട്ടുണ്ട്.
അടുത്തിടെ കശ്മീരി പണ്ഡിറ്റ് ആയ രാഹുൽ ഭട്ടിനെ ഭീകരർ വെടിവെച്ച് കൊലപ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെ ഉയർന്ന ജനരോഷം തുടരുന്നതിനിടെയാണ് വീണ്ടും ആക്രമണം.
Comments