ഇന്ത്യൻ വിപണിയിൽ തരംഗമാകാൻ കിയ; ആരും കൊതിക്കുന്ന രൂപത്തിൽ കിയ EV6 ഇലക്ട്രിക് ക്രോസ് ഓവർ
Sunday, June 28 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Vehicle

ഇന്ത്യൻ വിപണിയിൽ തരംഗമാകാൻ കിയ; ആരും കൊതിക്കുന്ന രൂപത്തിൽ കിയ EV6 ഇലക്ട്രിക് ക്രോസ് ഓവർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 2, 2022, 05:52 pm IST
FacebookTwitterWhatsAppTelegram

ദക്ഷിണ കൊറിയൻ കാർ നിർമ്മാതാക്കളായ കിയ തങ്ങളുടെ പുതിയ EV6 ഇലക്ട്രിക് ക്രോസ് ഓവർ മോഡൽ ഇന്ത്യൻ വിപണിയിൽ എത്തിച്ചു. 100 യൂണിറ്റുകൾ മാത്രമാണ് ഈ വർഷം കമ്പനി വില്പനയ്‌ക്കെത്തിക്കുന്നത്. വാഹനം പൂർണ്ണമായും വിദേശത്ത് നിർമ്മിച്ചതിന് ശേഷമാണ് വിപണിയിലെത്തുന്നത്. കംപ്ലീറ്റ് ബിൽറ്റ് അപ്പ് യൂണിറ്റുകളായി വരുന്ന EV ക്രോസ് ഓഫർ മോഡലിന് ഷോറും വില വരുന്നത് 59.95 ലക്ഷം രൂപ മുതലാണ്.

കിയ EV6 മിഡ്-സൈസ് ഇലക്ട്രിക് ക്രോസ്ഓവർ ജിടി ലൈൻ, ജിടി ലൈൻ AWD എന്നിങ്ങനെ 2 വകഭേദങ്ങളായാണ് ലഭ്യമാകുക. മോഡലുകൾക്ക് യഥാക്രമം 59.95 ലക്ഷം, 64.95 ലക്ഷം എന്നിങ്ങനെയാണ് വില വരുന്നത്. കിയ EV6 ന് 3 വർഷം അൺലിമിറ്റഡ് വാറന്റിയും, കൂടാതെ 8 വർഷമോ 1,60,000 കിലോമീറ്ററോ അധിക ബാറ്ററി കവറേജും കമ്പനി പറയുന്നുണ്ട്. EV6 ഇലക്ട്രിക് കാർ രൂപപ്പെടുത്തിയിരിക്കുന്നത് ഹ്യൂണ്ടായി മോട്ടോർ ഗ്രൂപ്പിന്റെ ഇലക്ട്രിക് ഗ്ലോബൽ മോഡുലാർ പ്ലാറ്റ്‌ഫോമായ E-GMP ആർക്കിടെച്ചറിനെ അടിസ്ഥാനമാക്കിയാണ്. ഇന്ത്യയിൽ ഇവ 77.4 kWh ലിഥിയം-അയൺ ബാറ്ററി പായ്‌ക്കിൽ മാത്രമാണ് ലഭ്യമാകുക.

പരമാവധി 528 കിലോമീറ്റർ റേഞ്ച് വരെ നൽകാൻ കിയ EV6 മിഡ്-സൈസ് ഇലക്ട്രിക് ക്രോസ്ഓവറിന് കഴിയുമെന്നാണ് കമ്പനി അവകാശപ്പെടുന്നത്.

EV6 ഇലക്ട്രിക് ചാർജ് ചെയ്യാൻ 350 കിലോവാട്ട് ഫാസ്റ്റ് ചാർജർ ഉപയോഗിക്കുന്നതിലൂടെ 18 മിനിറ്റിനുള്ളിൽ ബാറ്ററി പായ്‌ക്ക് 10 മുതൽ 80 ശതമാനം വരെ എളുപ്പത്തിൽ ചാർജ് ചെയ്യാനാവും. 50kW ഫാസ്റ്റ് ചാർജർ വഴിയാണെങ്കിൽ പൂർണമായി ചാർജാവാൻ ഏകദേശം 73 മിനിറ്റ് സമയം എടുക്കും. അൾട്രാ ഫാസ്റ്റ് ചാർജിംഗിനെ പിന്തുണയ്‌ക്കുന്ന ബാറ്ററിയാണ് EV6 ന്റേത്. അതിനാൽ വെറും 4.5 മിനിറ്റിനുള്ളിൽ 100 കിലോമീറ്റർ റേഞ്ച് കൂട്ടിച്ചേർക്കാൻ വാഹനത്തെ പ്രാപ്തമാക്കുന്നു. കൂടാതെ, 225 bhp കരുത്തിൽ 350 Nm ടോർക്ക് ഉത്പാദിപ്പിക്കുന്ന റിയർ വീൽ ഡ്രൈവായ സിംഗിൾ മോട്ടോർ പതിപ്പാണ് ജിടി ലൈൻ വേരിയന്റ്.

EV6 ഇലക്ട്രിക്കിന്റെ രണ്ടാമത്തെ വേരിയന്റായ ജിടി ലൈൻ AWDൽ ഫോർവീൽ ഡ്രൈവ് സംവിധാനമുള്ള ഡ്യുവൽ മോട്ടോർ സജ്ജീകരണമാണ് കമ്പനി നൽകിയിട്ടുള്ളത്. പരമാവധി 321 bhp പവറിൽ 605 Nm torque വരെ വികസിപ്പിക്കാൻ ശേഷിയുണ്ട്. വെറും 3.5 സെക്കൻഡിനുള്ളിൽ 0-100 കിലോമീറ്റർ വേഗത വാഹനം കൈവരിക്കുമെന്നാണ് കമ്പനിയുടെ അവകാശവാദം. റൺവേ റെഡ്, അറോറ ബ്ലാക്ക് പേൾ, സ്നോ വൈറ്റ് പേൾ, യാച്ച് ബ്ലൂ, മൂൺസ്‌കേപ്പ് എന്നിങ്ങനെ അഞ്ച് കളറുകളിലായാണ് EV6 ഇലക്ട്രിക് ക്രോസ്ഓവർ പുറത്തിറങ്ങുന്നത്.

പൂർണമായി എൽഇഡി ലൈറ്റിംഗ്, വെന്റിലേറ്റഡ്, പവർഡ് ഫ്രണ്ട് സീറ്റുകൾ, ഡ്യുവൽ സോൺ ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ, വയർലെസ് സ്മാർട്ട്‌ഫോൺ ചാർജർ തുടങ്ങിയ ഫീച്ചറുകളും 8 എയർബാഗുകൾ, ഓൾ-വീൽ ഡിസ്‌ക് ബ്രേക്കുകൾ, എബിഎസ്, ബ്രേക്ക് അസിസ്റ്റ്, ഇഎസ്‌സി, ഹിൽ-സ്റ്റാർട്ട് അസിസ്റ്റ് കൺട്രോൾ, മൾട്ടി കൊളിഷൻ ബ്രേക്ക് അസിസ്റ്റ് എന്നിവയുൾപ്പെടെ വിപുലമായ സുരക്ഷ ഫീച്ചറുകളോടെയാണ് ഇന്ത്യൻ വിപണിയിൽ കിയ EV6 ഇലക്‌ട്രിക് ക്രോസ്ഓവർ എത്തിയിരിക്കുന്നത്. മാത്രമല്ല, EV6 ഇലക്‌ട്രിക് ക്രോസ്ഓവർ എസ്‌യുവിയുടെ ടോപ്പ് എൻഡ് ജിടി ലൈൻ AWD വാഹനത്തിൽ ഓഗ്മെന്റഡ് റിയാലിറ്റി ഹെഡ്‌സ്-അപ്പ് ഡിസ്‌പ്ലേ, 14 സ്പീക്കറുകളടങ്ങുന്ന മെറിഡിയൻ സൗണ്ട് സിസ്റ്റം, ഓട്ടോമാറ്റിക് ഫ്ലഷ്-ഫിറ്റിംഗ് ഡോർ ഹാൻഡിലുകൾ, പവർഡ് ടെയിൽഗേറ്റ് എന്നിവ പോലുള്ള മികച്ച സുഖസൗകര്യങ്ങളും കമ്പനി വാഗ്ദാനം ചെയ്യുന്നതും വിപണിയിൽ കിയ EV6 ഇലക്ട്രിക് ക്രോസ് ഓവർ മോഡലിന് മുതൽക്കൂട്ടാവുന്നു.

Tags: electric carKia EV6
ShareTweetSendShare

More News from this section

താങ്ങാവുന്ന വില, അടിപൊളി ഡിസൈൻ, കുറഞ്ഞ ചാർജിംഗ് സമയം; കേരള വിപണിയിൽ ചുവടുവെച്ച് ബിയു4 ഓട്ടോ; കൊച്ചിയിൽ എക്സ്ക്ലൂസിവ് ഷോറും ആരംഭിച്ചു

മഹീന്ദ്രയുടെ ഹിറ്റ് മോഡലിന്റെ പുതിയ സീരീസ്; ആവേശത്തില്‍ ഓട്ടോ പ്രേമികള്‍

ആവേശം നിറച്ച് ടിവിഎസ് അപ്പാച്ചെ ആര്‍ടിആര്‍ 160

ഒറ്റ ചാര്‍ജില്‍ 627 കിലോമീറ്റര്‍ വരെ; ഹാരിയര്‍ ഇവി പുറത്തിറക്കി ടാറ്റ മോട്ടേഴ്‌സ്

വയസ് 10 മതി, ലൈസൻസ് ഇല്ലാത്തവർക്കും ഈ ഇലക്ട്രിക് സ്‍കൂട്ടർ ഓടിക്കാം; 60 കിമീന് ചെലവ് വെറും 15 രൂപ; വില 50,000 ത്തിൽ താഴെ

ടെസ്‌ല ഇന്ത്യയിലേക്ക്! മോദി-മസ്‌ക് കൂടിക്കാഴ്‌ചയ്‌ക്ക് പിന്നാലെ ഇന്ത്യയിൽ തൊഴിൽ അവസരങ്ങൾ തുറന്ന് ടെസ്‌ല; ഉദ്യോഗാർത്ഥികൾക്ക് 13 തസ്തികകളിലേക്ക് അവസരം

Latest News

‘ബ്രാന്‍ഡ് മോദിയെ അവഗണിക്കാനാകില്ല’; പ്രണബ് മുഖര്‍ജിയുടെ മകള്‍ ശര്‍മ്മിഷ്ഠയുടെ തുറന്നുപറച്ചില്‍ രാഷ്‌ട്രീയ ചര്‍ച്ചയാകുന്നു

21 വര്‍ഷത്തെ ചരിത്രം തിരുത്തി അന്‍സി സോജന്‍; അഞ്ജു ബോബി ജോര്‍ജിന്റെ ദേശീയ റെക്കോര്‍ഡ് തകര്‍ത്ത് ഇന്ത്യന്‍ അത്ലറ്റിക്‌സില്‍ പുതിയ യുഗം

ഡല്‍ഹി ഉള്‍പ്പെടെ ഉത്തരേന്ത്യയില്‍ ശക്തമായ ഭൂചലനം; 6.2 തീവ്രത രേഖപ്പെടുത്തി, പ്രഭവകേന്ദ്രം അഫ്ഗാനിസ്ഥാന്‍

ടര്‍ഫ് ക്രിക്കറ്റിന് പുതിയ വേദി; കെസിഎല്‍ ഫാന്‍ ലീഗ് പ്രഖ്യാപിച്ച് കേരള ക്രിക്കറ്റ് അസോസിയേഷന്‍; രജിട്രേഷന്‍ ആരംഭിച്ചു

ഡല്‍ഹി വിമാനത്താവളത്തില്‍ പിണറായി വിജയന് യാത്ര മുടങ്ങി; പ്രോട്ടോക്കോള്‍ പിഴവില്‍ ഇന്‍ഡിഗോ വിമാനം നഷ്ടമായി

ക്ഷേത്രദര്‍ശനത്തിനിടെ ദാരുണാന്ത്യം; കുരങ്ങുകള്‍ക്ക് പഴം നല്‍കുന്നതിനിടെ കൂട്ടമായി എത്തിയത് പരിഭ്രാന്തിയായി; മലമുകളില്‍ നിന്ന് വീണ് നവവധു മരിച്ചു

മുഹറം ഘോഷയാത്ര ലക്ഷ്യമിട്ട് വന്‍ ഗൂഢാലോചനയെന്ന് പൊലീസ്; 15,000 വിഷകാപ്‌സ്യൂളുകള്‍ പിടിച്ചെടുത്തു, ഒരാള്‍ അറസ്റ്റില്‍

ഈജിപ്തിന് ആശങ്കയായി സലായുടെ പരിക്ക്; ഇറാനോട് സമനില, ചരിത്രത്തിലാദ്യമായി നോക്കൗട്ടിലേക്ക് ഫറവോസ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies