കൊച്ചി : കൊച്ചിയിൽ നിന്ന കുവൈത്തിലേക്ക് പുതിയ വിമാന സർവ്വീസ് ആരംഭിക്കുന്നു. ഇന്ത്യൻ എയർലൈനായ ഗോ എയറാണ് സർവ്വീസ് ആരംഭിച്ചത്.
കൊച്ചിയിൽ നിന്ന് പ്രാദേശിക സമയം രാത്രി 8.15 ന് പുറപ്പെടുന്ന വിമാനം കുവൈത്ത് സമയം രാത്രി 10.55 ന് അവിടെയെത്തും. തിരികെ കുവൈറ്റിൽ നിന്ന് രാത്രി 11.55 ന് പുറപ്പെടുന്ന വിമാനം, ഇന്ത്യയിൽ രാവിലെ 7.15 ന് ലാന്റ് ചെയ്യും.
കണ്ണൂർ, മുംബൈ എന്നിവിടങ്ങളിൽ നിന്ന് ഗോ എയർ കുവൈറ്റിലേക്ക് സർവ്വീസ് നടത്തുന്നുണ്ട്.
കണ്ണൂരിൽ നിന്നുള്ള വിമാനം രാവിലെ ആറ് മണിക്ക് പുറപ്പെട്ട് കുവൈത്ത് സമയം രാവിലെ 8.25ന് അവിടെ എത്തിച്ചേരും. തിരിച്ച് രാവിലെ 9.25നാണ് കുവൈത്തിൽ നിന്ന് പുറപ്പെടുന്നത്.
ചൊവ്വ, വ്യാഴം, ശനി ദിവസങ്ങളിലാണ് കണ്ണൂരിൽ നിന്നുള്ള കുവൈത്ത് സർവ്വീസ്. മുംബൈയിൽ നിന്ന് 9.55ന് പുറപ്പെടുന്ന വിമാനം കുവൈത്തിൽ 11.40ന് എത്തിച്ചേരും. തിരികെ 12.40ന് പുറപ്പെടുന്ന വിമാനം ഇന്ത്യൻ സമയം രാവിലെ 7.15ന് മുംബൈയിൽ എത്തും. തിങ്കൾ, വ്യാഴം ദിവസങ്ങളിലാണ് മുംബൈ സർവീസ്.
Comments