ആലപ്പുഴ: റാലിയ്ക്കിടെ വിദ്വേഷ മുദ്രാവാക്യം മുഴക്കിയ സംഭവത്തിൽ പോപ്പുലർഫ്രണ്ട് നേതാവ് അറസ്റ്റിൽ. പോപ്പുലർഫ്രണ്ട് സംസ്ഥാന ട്രഷറർ കെ.എച്ച് നാസറാണ് അറസ്റ്റിലായത്. ഇതോടെ സംഭവത്തിൽ അറസ്റ്റിലായവരുടെ എണ്ണം 31 ആയി.
പരിപാടിയുടെ സംഘാടകൻ എന്ന നിലയിലാണ് നാസറിന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്. പ്രകോപനപരമായ മുദ്രാവാക്യം മുഴക്കിയതിൽ ഉൾപ്പെട്ടതായി കണ്ടെത്തിയതിനെ തുടർന്ന് ഉച്ചയോടെ നാസറിനെ പോലീസ് കസ്റ്റഡിയിൽ എടുത്തിരുന്നു. തുടർന്ന് നടത്തിയ ചോദ്യം ചെയ്യലിന് ശേഷമാണ് ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തിയത്.
സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലാണ് നാസറിനെ പോലീസ് തിരിച്ചറിഞ്ഞത്. കാഞ്ഞിരമറ്റം സ്വദേശിയാണ് നാസാർ. ആലപ്പുഴ സൗത്ത് പോലീസ് കാഞ്ഞിരമറ്റത്ത് എത്തിയാണ് ഇയാളെ അറസ്റ്റ് ചെയ്തത്. വരും ദിവസങ്ങളിലും കൂടുതൽ പേർ അറസ്റ്റിലാകുമെന്നാണ് സൂചന. പരിപാടിയുടെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചാണ് അന്വേഷണ സംഘം പ്രതികളെ തിരിച്ചറിയുന്നത്. ഇവരുടെ മേൽവിലാസം കണ്ടെത്തുക ശ്രമകരമായതിനാലാണ് അറസ്റ്റുൾപ്പെടെയുള്ള നടപടികൾ വൈകുന്നത് എന്നാണ് പോലീസ് പറയുന്നത്.
Comments