ന്യൂഡൽഹി : കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി വിദേശ ടൂർ കഴിഞ്ഞ് ഇന്ത്യയിലെത്തി. നാഷണൽ ഹെറാൾഡ് അഴിമതി കേസുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യലിനായി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് വിളിപ്പിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ടൂർ അവസാനിപ്പിച്ച് വയനാട് എംപി തിരിച്ചെത്തിയത്..
കേസുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യലിനായി കഴിഞ്ഞ രണ്ടാം തീയ്യതി ഹാജരാകാൻ ആവശ്യപ്പെട്ടാണ് രാഹുലിന് നോട്ടീസ് അയച്ചത്. എന്നാൽ നേതാവ് പുറത്താണെന്ന് പറഞ്ഞ് സമയം കൂട്ടി ചോദിക്കുകയായിരുന്നു. തുടർന്ന് ജൂൺ 13 ന് ഹാജരാകണമെന്ന് അറിയിച്ചുകൊണ്ട് വീണ്ടും നോട്ടീസ് അയച്ചു.
അതേസമയം സോണിയ ഗാന്ധിയോട് ജൂണ്‍ 8 ന് ഇഡി ഓഫീസിൽ എത്തണമെന്ന് നിർദ്ദേശിച്ചിരുന്നു. അപ്പോഴേക്കും സോണിയയ്ക്ക് കൊറോണ പിടിപെട്ടു. അന്ന് തന്നെ ഹാജരാകാമെന്ന് സോണിയ പറഞ്ഞെങ്കിലും നേതാവിന് പുതിയ നോട്ടീസൊന്നും ഇഡി അയച്ചിട്ടില്ല.
നാഷണൽ ഹെറാൾഡ് കേസ്
2013-ൽ ബിജെപി രാജ്യസഭാ എംപി സുബ്രഹ്മണ്യൻ സ്വാമി ഒരു സ്വകാര്യ ക്രിമിനൽ പരാതി നൽകി, അതിൽ സോണിയാ ഗാന്ധിയും മകൻ രാഹുൽ ഗാന്ധിയും മറ്റ് പലരും അസോസിയേറ്റഡ് ജേർണലിന്റെ 2000 കോടിയിലധികം രൂപ വിലമതിക്കുന്ന സ്വത്തുക്കൾ ‘വെറും 50 ലക്ഷം രൂപ നൽകി’ തട്ടിയെടുത്തുവെന്ന് ആരോപിച്ചു. കേസിൽ 2015 ഡിസംബറിൽ 50,000 രൂപ വീതമുള്ള വ്യക്തിഗത ബോണ്ടിന്റെയും ആൾജാമ്യത്തിന്റെയും അടിസ്ഥാനത്തിൽ ഡൽഹി ഹൈക്കോടതി ഇരുവർക്കും ജാമ്യം അനുവദിച്ചു.
Comments