കോട്ടയം: മെഡിക്കൽ കോളേജിലെ ആശുപത്രി മാലിന്യങ്ങൾക്കിടയിൽ നവജാത ശിശുവിന്റെ മൃതദേഹം. സംസ്ക്കരിക്കനായി എറണാകുളത്തേക്ക് കൊണ്ടുപോയ മാലിന്യത്തിനിടയിലാണ് കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തിയത്. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.
എറണാകുളത്തെ മാലിന്യ സംസ്കരണ പ്ലാന്റിൽവെച്ചാണ് മാലിന്യങ്ങൾക്കിടയിലെ മൃതദേഹം കണ്ടെത്തിയത്. ആശുപത്രിയിൽ എത്തിയ പ്ലാസ്റ്റിക് മാലിന്യങ്ങൾ ജീവനക്കാർ ചേർന്ന് വേർതിരിക്കുകയായിരുന്നു. ഇതിനിടെയാണ് മൃതദേഹം കണ്ടെത്തിയത്. ഉടനെ വിവരം പോലീസിനെ അറിയിക്കുകയായിരുന്നു.
ജനിച്ച് ദിവസങ്ങൾ മാത്രം പ്രായമായ കുഞ്ഞിന്റെ ശരീരമാണ് കണ്ടത്. കവറിൽകെട്ടിയ നിലയിൽ ആയിരുന്നു മൃതദേഹം. പുറമേ നിന്ന് ആരെങ്കിലും കുഞ്ഞിന്റെ മൃതദേഹം കൊണ്ടിട്ടതാകാമെന്നാണ് സംശയിക്കുന്നത്. സംഭവത്തിൽ ആശുപത്രിയും അന്വേഷണം പ്രഖ്യാപിച്ചു.
Comments