കാബൂൾ: അഫ്ഗാനിസ്ഥാനിൽ താലിബാൻ വിരുദ്ധ പോരാട്ടം ശക്തമായിരിക്കുന്ന പഞ്ച്ശീർ മേഖലയിൽ ആക്രമണം അഴിച്ചുവിട്ട് വിമത സംഘടനയായ എൻ ആർ എഫ്. ദാര, രോഖ ജില്ലകളിലെ താലിബാൻ വാഹനവ്യൂഹങ്ങൾക്ക് നേരെയാണ് എൻ ആർ എഫ് ആക്രമണം നടത്തിയത്. ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ പഞ്ച്ശീറിലേക്ക് കൂടുതൽ ഭീകരരെ അയക്കാൻ താലിബാൻ നിർദ്ദേശം നൽകിയതായി അന്താരാഷ്‌ട്ര മാദ്ധ്യമം റിപ്പോർട്ട് ചെയ്യുന്നു.
കഴിഞ്ഞ ദിവസങ്ങളിൽ പഞ്ച്ശീറിൽ നടന്ന ഏറ്റുമുട്ടലുകൾക്കൊടുവിൽ എൻ ആർ എഫ് കമാൻഡർ അലി ഫർസാന്ദ് സാബ്സ് മുഹമ്മദിനെ താലിബാൻ കൊലപ്പെടുത്തിയിരുന്നു. ഇതിന് പ്രതികാരമായാണ് എൻ ആർ എഫ് ആക്രമണം നടത്തിയത് എന്നാണ് വിവരം.
എൻ ആർ എഫ് ആക്രമണത്തിൽ ഭീകരർ കൊല്ലപ്പെട്ട വിവരം താലിബാൻ വൃത്തങ്ങൾ സ്ഥിരീകരിച്ചു. കൊല്ലപ്പെട്ടവരുടെ എണ്ണത്തിൽ വ്യക്തതയില്ല എന്നാണ് നേതാക്കളുടെ ആദ്യ പ്രതികരണം.















