ലണ്ടൻ: ആംബർ ഹേഡിനെതിരായ മാനനഷ്ടക്കേസിൽ അനുകൂല വിധി ലഭിച്ചത് ആഘോഷമാക്കി ഹോളിവുഡ് താരം ജോണി ഡെപ്പ്. സുഹൃത്തും ഗിത്താറിസ്റ്റുമായ ജെഫ് ബെക്കിനൊപ്പം ബ്രിട്ടണിൽ ഉല്ലാസയാത്ര നടത്തുന്ന ഡെപ്പ്, ബിർമിംഗ്ഹാമിലെ ഇന്ത്യൻ ഭക്ഷണശാലയായ വാരാണസിയിൽ 49 ലക്ഷം രൂപയാണ് ടിപ്പായി നൽകിയിരിക്കുന്നത്.
ഹോട്ടൽ വാരാണസിയിലെ ഭക്ഷണം ആസ്വദിച്ചു കഴിച്ച ജോണി ഡെപ്പും സുഹൃത്തും ജീവനക്കാരോട് കുശലാന്വേഷണങ്ങൾ നടത്തുകയും അവരുടെ കുടുംബാംഗങ്ങൾക്കൊപ്പം ഫോട്ടോക്ക് പോസ് ചെയ്യുകയും ചെയ്തു. വാരാണസിയിലെ സ്പെഷ്യൽ വിഭവങ്ങൾ ഡെപ്പിന്റെ മനസ്സ് കീഴടക്കിയതായി സാമൂഹിക മാദ്ധ്യമങ്ങളിൽ നിരവധി പേർ അഭിപ്രായപ്പെടുന്നു.
ആംബർ ഹെഡിൽ നിന്നും കോടതി വിധി പ്രകാരം 1.5 കോടി ഡോളറാണ് ജോണി ഡെപ്പിന് ലഭിക്കേണ്ടത്. മറ്റൊരു കേസിൽ 20 ലക്ഷം ഡോളർ ഡെപ്പ് ആംബർ ഹേഡിനും നൽകണം.
Comments