ഒളിവിൽ കഴിഞ്ഞത് മുസ്ലീം പള്ളിയിൽ; മതപ്രഭാഷണങ്ങൾ നടത്തി; ഹിസ്ബുൾ മുജാഹിദ്ദീൻ കൊടും ഭീകരൻ താലിബ് ഹുസൈന്റെ വിവരങ്ങൾ പുറത്ത്
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഒളിവിൽ കഴിഞ്ഞത് മുസ്ലീം പള്ളിയിൽ; മതപ്രഭാഷണങ്ങൾ നടത്തി; ഹിസ്ബുൾ മുജാഹിദ്ദീൻ കൊടും ഭീകരൻ താലിബ് ഹുസൈന്റെ വിവരങ്ങൾ പുറത്ത്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 8, 2022, 06:42 am IST
Facebook
Twitter
WhatsAppTelegram

ബംഗളൂരു : ഹിസ്ബുൾ മുജാഹിദ്ദീൻ ഭീകര നേതാവ് താലിബ് ഹുസൈൻ ഗുജ്ജാറിനെ കഴിഞ്ഞ ദിവസമാണ് ബംഗളൂരുവിൽ നിന്ന് അറസ്റ്റ് ചെയ്തത്. ബംഗളൂരുവിലെ ഒക്കലിപുരത്ത് കുടുംബത്തോടൊപ്പം താമസിക്കുകയായിരുന്ന ഇയാളെ കർണാടക പോലീസിന്റെ സഹായത്തോടെ കശ്മീർ പോലീസും 17 രാഷ്‌ട്രീയ റൈഫിൾസും ചേർന്നാണ് പിടികൂടിയത്. കശ്മീരി ഹിന്ദുക്കളെ ലക്ഷ്യം വെച്ച് ആക്രമണം നടത്തുന്നതിൽ മുഖ്യകണ്ണിയായ താലിബ് ബംഗളൂരുവിൽ പേര് മാറ്റി ഒളിച്ചു കഴിയുകയായിരുന്നു.

കിഷ്ത്വാർ സ്വദേശിയായ താലിബ് ഹുസൈൻ, താരിഖ് എന്ന പേരിലാണ് ബംഗളൂരുവിൽ കഴിഞ്ഞിരുന്നത്. മുസ്ലീം പള്ളി അധികൃതരുടെ സഹായത്തോടെ കുടുംബത്തോടൊപ്പം പള്ളിയ്‌ക്ക് സമീപമാണ് ഇയാൾ താമസിച്ചത്. തൊഴിലാളിയായി ജോലി ചെയ്തിരുന്ന താലിബ് പള്ളിയിൽ മതപ്രഭാഷണങ്ങളും നടത്തിയിരുന്നു. ഭീകരനെ ജൂൺ 3 ന് അറസ്റ്റ് ചെയ്തതായി കർണാടക മുഖ്യമന്ത്രി ബസവരാജ ബൊമ്മയും സ്ഥിരീകരിച്ചു.

‘എ’ കാറ്റഗറി ഭീകരന്മാരുടെ പട്ടികയിലാണ് ഇയാളെ ജമ്മു കശ്മീർ പോലീസ് ഉൾപ്പെടുത്തിയിരിക്കുന്നത്. 2016 ലാണ് ഇയാൾ ഹിസ്ബുൾ മുജാഹിദ്ദീൻ ഭീകര സംഘടനയിൽ ചേരുന്നത്. തുടർന്ന് നിരവധി ആക്രമണങ്ങൾക്ക് നേതൃത്വം നൽകി. പാകിസ്താനി തീവ്രവാദ സംഘടനകളുമായി അടുത്ത് ബന്ധമുണ്ടായിരുന്ന ഇയാൾ, കശ്മീരിലെ യുവാക്കളെയും സംഘടനകളിലേക്ക് റിക്രൂട്ട് ചെയ്തു. കശ്മീരിലെ ക്രമസമാധാന നില തകർക്കുക എന്നതായിരുന്നു പ്രധാന ലക്ഷ്യം. യുവാക്കളെ പാകിസ്താനിലെത്തിച്ച് പരിശീലനം നൽകാനും ഇയാൾ സഹായിച്ചിരുന്നതായാണ് വിവരം.

ജമ്മു കശ്മീർ പോലീസും സുരക്ഷാ സേനയും തനിക്ക് വേണ്ടിയുള്ള അന്വേഷണം ശക്തമാക്കിയെന്ന് മനസിലായതോടെയാണ് താലിബ് ഭാര്യയും മക്കളുമൊത്ത് നാട് വിട്ട് ബംഗളൂരുവിൽ എത്തിയത്. ഏറെ നാളത്തെ അന്വേഷണത്തിനൊടുവിലാണ് ഇയാൾ ബംഗളൂരുവിൽ ഉണ്ടെന്ന് പോലീസിന് വ്യക്തമായത്. തുടർന്ന് ബംഗളൂരു പോലീസിന്റെ സഹായത്തോടെ കശ്മീർ പോലീസെത്തി താലിബിനെ നിരീക്ഷിച്ചു. വിവിധ പേരുകളിൽ അറിയപ്പെടുന്ന താലിബ്, കഴിഞ്ഞ എട്ട് മാസമായി ബംഗളൂരുവിൽ ആണ് താമസിക്കുന്നതെന്ന് കണ്ടെത്തി. പള്ളിയിൽ ജീവകാരുണ്യപ്രവർത്തനങ്ങളിൽ ഏർപ്പെട്ട താലിബ് ചില ദിവസങ്ങളിൽ മതപ്രഭാഷണങ്ങളും നടത്തിയിരുന്നു. ചോദ്യം ചെയ്യാൻ വിളിപ്പിച്ച ശേഷമാണ് ഇയാളെ പിടികൂടിയത് എന്നാണ് വിവരം. താലിബ് എന്തിന് ബംഗളൂരുവിലേക്ക് വന്നു എന്നത് സംബന്ധിച്ച് അന്വേഷണം പുരോഗമിക്കുകയാണ്.

Tags: basavaraj bommaiHizbul MujahideenKarnataka Chief Minister
Share
Tweet
SendShare

More News from this section

നേപ്പാള്‍ പ്രളയം: 275 ഇന്ത്യക്കാരെക്കുറിച്ച് ഇനിയും വിവരമില്ല; 166 പേരെ രക്ഷിച്ചതായി വിദേശകാര്യ മന്ത്രാലയം

ഫുക്കറ്റ്-ഡല്‍ഹി വിമാനത്തില്‍ 300 അടി ഉയരം കുറഞ്ഞ സംഭവം; ലഹരി പരിശോധനയില്‍ പരാജയപ്പെട്ട പൈലറ്റിനെ എയര്‍ ഇന്ത്യ പുറത്താക്കി

ഇന്ത്യയിലേക്ക് നുഴഞ്ഞുകയറല്‍; അമേരിക്കന്‍ പൗരനും ആറ് ഉക്രേനിയന്‍ പൗരന്മാര്‍ക്കും ഭീകരബന്ധമെന്ന് എന്‍ഐഎ

ബുദ്ഗാമില്‍ ഭീകരവിരുദ്ധ ഓപ്പറേഷന്‍; ഒരു ഭീകരനെ വധിച്ചതായി ഉദ്യോഗസ്ഥര്‍, തിരച്ചില്‍ തുടരുന്നു

എഫ്സിആര്‍എ ഭേദഗതി ബില്‍; ജെപിസിയില്‍ കേരളത്തില്‍ നിന്ന് മൂന്ന് പേര്‍, അധ്യക്ഷനായി സഞ്ജയ് ജയ്സ്വാള്‍

ലാന്‍ഡ് ചെയ്തതിന് പിന്നാലെ അപകടം; ശ്രീനഗറില്‍ ഇന്‍ഡിഗോ വിമാനത്തിന്റെ മൂക്കിന് കേടുപാട്

Latest News

ശ്രീകൃഷ്ണനെ പട്ടിയായി ചിത്രീകരിച്ച് ആശംസ; താമരശ്ശേരിയിൽ സിപിഎം വനിതാ നേതാവിനെതിരെ പ്രതിഷേധം

“എന്റെ കൈ വിടടാ”, “നീയാരാടാ”; ചിറയിൻകീഴ് കോൺഗ്രസിൽ കൂട്ടയടി; രമ്യ ഹരിദാസിനെതിരെ പരാതി, പ്രാദേശിക നേതാക്കളുമായി വാക്കേറ്റവും കയ്യാങ്കളിയും

എന്താല്ലേ!!! കാന്തപുരത്തെ കുറിച്ച് വീഡിയോ ചെയ്തതേ ഓർമ്മയുള്ളൂ; ഇസ്ലാമിനെ പാടി പുകഴ്‌ത്തിയിരുന്ന സുനിതാ ദേവദാസിന് സോഷ്യൽ മീഡിയയിൽ ഭീഷണിയും തെറിവിളിയും

കയ്പമംഗലത്ത് വൻ ദുരന്തം; നിർത്തിയിട്ട ലോറിയിലേക്ക് കാർ ഇടിച്ചുകയറി, എൻജിനീയറിങ് വിദ്യാർത്ഥികളടക്കം 8 പേർക്ക് ദാരുണാന്ത്യം

പാലക്കാട് ഡിവിഷനിൽ ട്രെയിൻ സർവീസുകളിൽ മാറ്റം; ചിലത് റദ്ദാക്കി, നിരവധി ട്രെയിനുകൾ വൈകും

ജപ്പാനില്‍ ചരിത്രം കുറിക്കാന്‍ ഇന്ത്യ; സെപ്റ്റംബര്‍ 22ന് ഏകദിന ടി20, ഏഷ്യന്‍ ഗെയിംസിന് മുന്നോടിയായി വമ്പന്‍ പോരാട്ടം

കെസിഎല്‍ ഫൈനലിന് ആവേശം പകരാന്‍ സിത്താരയുടെ സംഗീതവിരുന്ന്

’35 നേതാക്കള്‍ വന്നാലും ആദ്യം മോദി’; ട്രംപിന്റെ മുന്‍ഗണന വ്യക്തമാക്കി യുഎസ് അംബാസഡര്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies