ആലപ്പുഴ: പോപ്പുലർ ഫ്രണ്ട് റാലിക്കിടെ കുട്ടിയെ കൊണ്ട് കൊലവിളി മുദ്രാവാക്യം വിളിപ്പിച്ച സംഭവത്തിൽ ആലപ്പുഴ എസ്പിക്ക് ദേശീയ ബാലവകാശ കമ്മീഷന്റെ നോട്ടീസ്. ജൂൺ 13-ന് കമ്മീഷന് മുമ്പാകെ ഹാജരാകണമെന്ന് നോട്ടീസിൽ വ്യക്തമാക്കുന്നു. വീഡിയോ കോൺഫറൻസ് വഴിയാണ് ഹാജരാകേണ്ടത്. റാലിയുടെ ദൃശ്യങ്ങൾ വൈറലായതോടെ സംഭവം നടന്ന് മൂന്നാം ദിവസമായിരുന്നു പോലീസ് കേസെടുത്തത്.
പോപ്പുലർ ഫ്രണ്ട് റാലിക്കിടെ കുട്ടി മുദ്രാവാക്യം വിളിച്ച സംഭവം രാജ്യശ്രദ്ധയാകർഷിക്കുകയും വൻ വിവാദമാകുകയും ചെയ്തതോടെ ദേശീയ ബാലാവകാശ കമ്മീഷൻ ഇടപെടുകയായിരുന്നു. തുടർന്ന് കമ്മീഷന്റെ ആവശ്യപ്രകാരം കേസെടുത്ത് അന്വേഷണം ആരംഭിക്കുകയും ആലപ്പുഴ എസ്പി റിപ്പോർട്ട് നൽകുകയും ചെയ്തു. 30 പേരെ കേസുമായി അറസ്റ്റ് ചെയ്തുവെന്നും കേസിലെ മറ്റ് പുരോഗതികളാണ് എസ്പി റിപ്പോർട്ടിൽ സൂചിപ്പിച്ചത്.
Comments