മുംബൈ; മഹീന്ദ്രാ ആൻറ് മഹീന്ദ്ര കമ്പനിയുടെ മേധാവി ആനന്ദ് മഹീന്ദ്രയെ അഭിനന്ദിച്ച് ട്വിറ്ററിലൂടെ ആരാധകർ. തന്റെ ഒരു കോടിയ്‌ക്കടുത്ത് ആരാധകരുമായി ഏറ്റവും പ്രയോജനകരവും ആത്മവിശ്വാസം പകരുന്നതുമായ വീഡിയോകൾ പങ്കുവെയ്‌ക്കുന്ന വ്യക്തി എന്ന വിശേഷണത്തോടയാണ് ട്വിറ്ററിന്റെ ഉപയോഗിക്കുന്ന ഒരാൾ കൗതുകം കലർന്ന ചോദ്യവുമായി രംഗത്തെത്തിയത്. അതിനുള്ള വാഹന നിർമ്മാണ രംഗത്തെ അതികായന്റെ ഉത്തരവും പതിവുപോലെ ഏറെ പ്രചോദനകരമാണെന്ന് ആരാധകരുടെ ആവേശം സാക്ഷ്യപ്പെടുത്തുന്നു.
തന്റെ ഫോളോവേഴ്‌സിനായി ഏറെ പ്രചോദനം പകരുന്നതും ഉൾക്കാഴ്ച പ്രദാനം ചെയ്യുന്നതുമായ ജീവിത മുഹൂർത്തങ്ങളും സംഭവങ്ങളുമാണ് പങ്കുവെയ്‌ക്കുന്നത്. ആരോ ചിലർ എടുക്കുന്ന വീഡിയോകൾ അതിലെ വലിയ സന്ദേശം താങ്കൾ ഷെയർ ചെയ്യുന്നതിലൂടെ ലോകം മുഴുവൻ പരക്കുകയാണ്. അത് ട്വിറ്ററും മറ്റ് സമൂഹമാദ്ധ്യമങ്ങളും ആവേശത്തോടെ ഷെയർചെയ്യുന്നു. എങ്ങിനെയാണ് ഇങ്ങനെ ഇവ കാണാനും ഷെയർ ചെയ്യാനും സമയം കണ്ടെത്തുന്നതെന്നാണ് ട്വിറ്റർ അംഗമായ വിക്രാന്ത് സിംഗ് ചോദിക്കുന്നത്. കൗതുകത്തോടെയുള്ള ചോദ്യവും അതിനുള്ള ആനന്ദ് മഹീന്ദ്രയുടെ മറുപടിയും ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു.
anand mahindra on Twitter: “When I look back over the years, I think Time has Managed me…” / Twitter
ചോദ്യത്തിനുള്ള ഉത്തരവും ഒരു വാചകത്തിൽ ആനന്ദ് മഹീന്ദ്ര നൽകുന്നുമുണ്ട്. ‘ഞാൻ പിന്നിലേയ്‌ക്ക് തിരിഞ്ഞു നോക്കുമ്പോൾ സമയമാണ് എന്നെ നയിച്ചത്.’ ആനന്ദ് മഹീന്ദ്ര ട്വിറ്ററിൽ മറുപടിയായി കുറിച്ചു. ഈ മറുപടിക്ക് 1200 ലൈക്കുകളാണ് ലഭിച്ചത്. അതിനൊപ്പം നിരവധി പേരുടെ അഭിപ്രായങ്ങളും അഭിനന്ദനങ്ങളും ട്വിറ്ററിൽ അടുത്ത തരംഗമാവുകയാണ്.
ഇഡ്ഡലിവിൽക്കുന്ന അമ്മ, കടുവകളുടെ രാത്രി സഞ്ചാരം, സ്വന്തമായി ജീപ്പുണ്ടാക്കിയോടിച്ച ഗ്രാമീണൻ, കായികരംഗം, നദിയിലൂടെ പിങ്ക് നിറത്തിലുള്ള പൂക്കൾ നിറഞ്ഞ പായൽ, കൂവിക്കൊണ്ട് അടിതെറ്റിവീഴുന്ന പൂവൻ കോഴി തുടങ്ങി വ്യത്യസ്തമായ മേഖലകളിലെ ഏറെ കൗതുകവും പ്രേരണയും ഉണർത്തുന്ന നൂറുകണക്കിന് പോസ്റ്റുകളിലൂടെ വ്യവസായ പ്രമുഖൻ ഏറെ ആരാധകരെയാണ് നേടിയെടുത്തുകൊണ്ടിരിക്കുന്നത്. ഇതുവരെ ഒരു കോടിയ്‌ക്കടുത്ത് ആരാധകരാണ് ആനന്ദ് മഹീന്ദ്രയ്‌ക്കുള്ളത്.















