‘മഹാമാരിക്കോ യുദ്ധത്തിനോ ഉലയ്ക്കാനാവില്ല‘: ഇന്ത്യൻ സമ്പദ്ഘടന സുശക്തമെന്ന് ധനകാര്യ മന്ത്രി
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

‘മഹാമാരിക്കോ യുദ്ധത്തിനോ ഉലയ്‌ക്കാനാവില്ല‘: ഇന്ത്യൻ സമ്പദ്ഘടന സുശക്തമെന്ന് ധനകാര്യ മന്ത്രി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 8, 2022, 09:00 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: വെല്ലുവിളികളെ അതിജീവിക്കാൻ ഇന്ത്യൻ സമ്പദ്ഘടന സുശക്തമെന്ന് കേന്ദ്ര ധനകാര്യവകുപ്പ് മന്ത്രി നിർമ്മല സീതാരാമൻ. കൊറോണയും യുക്രെയ്ൻ യുദ്ധവും ഉയർത്തിയ വെല്ലുവിളി അതിജീവിക്കാൻ സമ്പദ്ഘടനയെ പ്രാപ്തമാക്കിയത് കേന്ദ്ര സർക്കാരിന്റെ ഫലപ്രദമായ സാമ്പത്തിക നയങ്ങളാണെന്നും മന്ത്രി പറഞ്ഞു.

ബാങ്കിംഗ് പരിഷ്കരണങ്ങൾ, കോർപ്പറേറ്റ് നികുതി ഇളവ്, ജിഎസ്ടി നടപ്പിലാക്കൽ തുടങ്ങിയ നടപടികൾ വലിയ തോതിൽ സമ്പദ്ഘടനയ്‌ക്ക് ഗുണം ചെയ്തു. അപ്രതീക്ഷിതമായ ആഘാതമായി ആഗോള സമ്പദ്ഘടനയ്‌ക്ക് മേൽ കൊറോണയും യുക്രെയ്ൻ യുദ്ധവും ആഞ്ഞടിച്ചുവെങ്കിലും ഇന്ത്യക്ക് ഫലപ്രദമായി ആ സാഹചര്യങ്ങളെ നേരിടാൻ  സാധിച്ചതായി നിർമ്മല സീതാരാമൻ വ്യക്തമാക്കി.

യുക്രെയ്ൻ യുദ്ധം ആഗോള വിതരണ ശൃംഖലയെ തടസ്സപ്പെടുത്തി. അപ്രതീക്ഷിതമായ പ്രതിസന്ധിയാണ് ഇതുകാരണം ഉണ്ടായത്. 2014 കാലഘട്ടം മുതൽ മോദി സർക്കാർ ദീർഘവീക്ഷണത്തോടെ നടപ്പിലാക്കിയ പദ്ധതികൾ പ്രതിസന്ധികാലത്ത് രാജ്യത്തിന് നേട്ടമായി. പല ലോകരാജ്യങ്ങളും പ്രതിസന്ധികൾക്ക് മുന്നിൽ പതറിയപ്പോൾ ഇന്ത്യ അവസരം ഫലപ്രദമായി വിനിയോഗിച്ചുവെന്നും ധനകാര്യ മന്ത്രി വിശദീകരിച്ചു.

സാമ്പത്തിക ഞെരുക്കത്തിന്റെ നാളുകളിലും ഇന്ത്യ കൈവരിച്ച നേട്ടങ്ങൾ ലോകരാജ്യങ്ങൾ അംഗീകരിച്ചു. രാജ്യത്തെ പാവപ്പെട്ടവർക്ക് സൗജന്യ റേഷൻ നൽകുന്ന പ്രധാനമന്ത്രി ഗരീബ് കല്യാൺ യോജനയെ ലോകബാങ്കും അന്താരാഷ്‌ട്ര നാണയനിധിയും ശ്ലാഘിച്ചു. ലോക്ക്ഡൗണിനെ തുടർന്നുള്ള നാളുകളിൽ വായ്പകൾ വഴി വലിയ തോതിൽ പണം ജനങ്ങളുടെ കൈകളിലെത്തി. തിരിച്ചടവിന് മേൽ പുതിയ ഒരു അധികനിരക്കും ഏർപ്പെടുത്തിയില്ല. ആരോഗ്യ രംഗത്ത് ആയുഷ്മാൻ ഭാരത് പദ്ധതിയും ഗുണം ചെയ്തെന്നും ധനമന്ത്രി കൂട്ടിച്ചേർത്തു.

ലോകത്ത് മറ്റൊരു രാജ്യങ്ങൾക്കും സാദ്ധ്യമാകാത്ത നേട്ടം കൈവരിക്കാൻ ഇന്ത്യക്ക് സാധിച്ചു. നമ്മൾ മുന്നേറുകയാണ്. നമ്മുടെ സമ്പദ്ഘടന സമസ്ത മേഖലയിലും ഡിജിറ്റൽവത്കരിക്കപ്പെട്ടു. ജനങ്ങളുടെ പങ്കാളിത്തത്തോടെയാണ് ഇത് സാധിച്ചത്. തുടർന്നും ജനങ്ങൾക്ക് വേണ്ടി സർക്കാർ നിലകൊള്ളുമെന്നും നിർമ്മല സീതാരാമൻ വ്യക്തമാക്കി.

Tags: nirmala sitharamanIndian Economyfaetured
Share
Tweet
SendShare

More News from this section

മതപരിവർത്തനത്തിന് ശേഷവും സംവരണം വേണം; സുപ്രീം കോടതി വിധിക്കെതിരെ സിപിഎം, ഭരണഘടനാ ഭേദഗതി ആവശ്യപ്പെട്ടു

രാജ്യത്ത് 137 കാൻസർ മരുന്നുകൾക്ക് വില കുറയും; പുതുക്കിയ നിരക്ക് നവംബർ 9 മുതൽ

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: അന്വേഷണം ഹൈക്കോടതി ജഡ്ജിയുടെ നേതൃത്വത്തിലുള്ള സംഘത്തിന്; എസ്‌ഐടി രൂപീകരിക്കും: സുവേന്ദു അധികാരി

ചെന്നൈയില്‍ കനത്ത മഴ; വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു, സര്‍വീസുകള്‍ വൈകി

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: സംഘാടകര്‍ ഉള്‍പ്പെടെ ഏഴുപേര്‍ അറസ്റ്റില്‍; മരണം 19 ആയി; പരിക്കേറ്റവരെ സന്ദര്‍ശിച്ച് അമിത് ഷാ

കൊല്‍ക്കത്ത ദുരന്തം: ബംഗാളിലെ ഇന്നത്തെ പരിപാടികള്‍ മാറ്റിവെച്ച് അമിത് ഷാ; പരിക്കേറ്റവരെ ആശുപത്രിയില്‍ സന്ദര്‍ശിക്കും

Latest News

നിയമം നിയമത്തിന്റെ വഴിക്ക് പോകട്ടെ, സിഎംആർഎൽ–എക്സാലോജിക് കേസ്; ഇഡി നോട്ടീസ് സ്വന്തം തീരുമാനമെന്ന് ചെന്നിത്തല

ബെവ്കോയിൽനിന്ന് വൈൻ ബേക്കറിയിലേക്ക്; ചാലക്കുടിയിലെ വിൽപ്പനാനുമതിയിൽ വിവാദം, നടപടി കടുപ്പിച്ച് സർക്കാർ

സംരക്ഷിക്കാന്‍ ആളില്ല; വീടിന്റെ സണ്‍ഷെയ്ഡില്‍ നിന്ന് ചാടാന്‍ ശ്രമിച്ച് 82കാരി, രക്ഷകരായി നാട്ടുകാര്‍

16കാരിയെ സ്പായില്‍ വിറ്റു; തുടര്‍ന്ന് ലൈംഗികമായി ചൂഷണം; രണ്ട് ജീവനക്കാര്‍ അറസ്റ്റില്‍

‘എനിക്ക് ജീവിക്കാനുള്ളതെല്ലാം ഭഗവാന്‍ തന്നിട്ടുണ്ട്’; സാമ്പത്തിക താല്‍പര്യങ്ങളുണ്ടാകില്ല, സത്യസന്ധനായിരിക്കും; അയ്യപ്പഭക്തര്‍ക്ക് ഉറപ്പുനല്‍കി നിയുക്ത മേല്‍ശാന്തി

കട്ടിലില്‍നിന്ന് വീണതല്ല, മര്‍ദനമേറ്റത്; കേരള കോണ്‍ഗ്രസ് (സ്‌കറിയ) നേതാവിന്റെ മരണത്തില്‍ മകന്‍ അറസ്റ്റില്‍

ഡോ. പ്രൊഫ. ബി. മധുസൂദനക്കുറുപ്പ് അന്തരിച്ചു

കോളജ് ആഘോഷത്തിനിടെ ലൈറ്റിങ് സ്റ്റാന്‍ഡ് തകര്‍ന്നുവീണ് അപകടം; ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം, 14 പേര്‍ക്ക് പരിക്ക്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies