തിരുവനന്തപുരം : സംസ്ഥാനത്ത് 2415 പേർക്ക് കൊറോണ സ്ഥിരീകരിച്ചു.പ്രതിദിന രോഗികൾ 2000 കടക്കുന്നത് തുടർച്ചയായ മൂന്നാം ദിവസം.കൂടുതൽ രോഗികൾ എറണാകുളം ജില്ലയിലാണ് . 796 പേർക്കാണ് എറണാകുളത്ത് കൊറോണ സ്ഥിരീകരിച്ചത്.തിരുവനന്തപുരം 368 ,കോട്ടയം 260 , കോഴിക്കോട് 213 എന്നിങ്ങനെയാണ് കൊറോണ കേസുകൾ കൂടുതലുള്ള മറ്റു ജില്ലകൾ. അഞ്ച് പേരാണ് കൊറോണ ബാധിച്ച് മരിച്ചത്.
കൊറോണ കേസുകൾ ഉയരുന്നതിൽ ആശങ്ക വേണ്ടെന്നും ജാഗ്രത മതിയെന്നും ആരോഗ്യമന്ത്രി വീണ ജോർജ്ജ് ആവർത്തിക്കുന്നതിനിടെയാണ് രോഗവ്യാപനം ഉയരുന്നത്. പുതിയ കണക്കുകളുടെ പശ്ചാത്തലത്തിൽ ജാഗ്രത പുലർത്തണമെന്ന് ജില്ലകൾക്ക് ആരോഗ്യ വകുപ്പ് നിർദേശം നൽകിയിട്ടുണ്ട്.
രാജ്യത്ത് കഴിഞ്ഞ ദിവസത്തെ അപേക്ഷിച്ച് രോഗികളുടെ എ്ണ്ണം 38 % വർധിച്ചു.പ്രതിദിന രോഗികളുടെ എണ്ണത്തിലാണ് വർധനവ് രേഖപ്പെടുത്തിയിരിക്കുന്നത്.24 മണിക്കൂറിനിടെ 7240 പേർക്ക് രോഗം സ്ഥിരീകരിച്ചു.എട്ട് മരണവും റിപ്പോർട്ട് ചെയ്തു.
Comments