മുഖ്യമന്ത്രിയുടെ നാവും ശബ്ദവുമായ നികേഷ് കുമാർ ആര്? സ്വപ്‌നയുടെ വെളിപ്പെടുത്തൽ ചർച്ചയാകുന്നു
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

മുഖ്യമന്ത്രിയുടെ നാവും ശബ്ദവുമായ നികേഷ് കുമാർ ആര്? സ്വപ്‌നയുടെ വെളിപ്പെടുത്തൽ ചർച്ചയാകുന്നു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 9, 2022, 08:04 pm IST
Facebook
Twitter
WhatsAppTelegram

പാലക്കാട്; ഷാജ് കിരണിന് പിന്നാലെ തന്നെ സ്വാധീനിക്കാൻ ശ്രമിച്ചവരുടെ കൂടുതൽ പേരുകൾ പുറത്തുവിട്ട് സ്വപ്‌ന സുരേഷ്. ഷാജ് കിരണിന്റെ പേര് വെളിപ്പെടുത്തിയതിന് പിന്നാലെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി തളളിയ ശേഷം വൈകിട്ട് നടത്തിയ വാർത്താസമ്മേളനത്തിലാണ് മുഖ്യമന്ത്രിയുടെ ശബ്ദമായ നികേഷ് കുമാർ എന്നയാളുടെ കാര്യവും സ്വപ്‌ന പുറത്തുവിട്ടത്.

എന്നാൽ നികേഷ് കുമാർ ആരാണെന്ന് മാദ്ധ്യമപ്രവർത്തകർ ചോദിച്ചെങ്കിലും ഇക്കാര്യം അറിയില്ലെന്നും ഷാജ് കിരൺ തന്നോട് പേര് മാത്രമേ പറഞ്ഞുളളൂവെന്നുമായിരുന്നു സ്വപ്‌നയുടെ മറുപടി. 164 മൊഴി പിൻവലിക്കണമെന്നായിരുന്നു ഷാജ് കിരണിന്റെ ആവശ്യം. മുഖ്യമന്ത്രിയുടെ നാവും ശബ്ദവുമായ നികേഷ് കുമാർ എത്ര താമസിച്ചായാലും ഇന്നോ നാളെയോ വരും. ഷാജ് കിരണിനൊപ്പം നികേഷ് കുമാറുമായി സംസാരിക്കണം. മറ്റാരെയും കൂട്ടണ്ട. ഫോൺ ചോദിച്ചാൽ ഫോൺ ഏൽപിക്കണം. യാത്രാവിലക്കും കേസും എല്ലാം ഇന്നത്തോടെ തീർത്തുതരുമെന്നുമായിരുന്നു ഷാജ് കിരണിന്റെ വാക്കുകളെന്ന് സ്വപ്‌ന പറഞ്ഞു.

സ്വപ്‌നയുടെ വെളിപ്പെടുത്തലിന് പിന്നാലെ അവർക്ക് മേൽ സമ്മർദ്ദം ചെലുത്താനും പിന്തിരിപ്പിക്കാനും വലിയ ഇടപെടൽ ഉണ്ടായെന്നാണ് ഈ വാക്കുകൾ തെളിയിക്കുന്നത്. കൂടുതൽ കാര്യങ്ങൾ പുറത്തുവരാതിരിക്കാൻ കരുതിക്കൂട്ടിയുളള ഇടപെടലും സമ്മർദ്ദവുമാണ് നടന്നത്. സംസ്ഥാന പോലീസിലെ ഉന്നതർ വരെ ഇതിന് ശ്രമിച്ചതായി സ്വപ്‌ന വെളിപ്പെടുത്തുന്നു. നയതന്ത്ര സ്വർണക്കടത്ത് കേസിലെ ഉന്നത രാഷ്‌ട്രീയ സമ്മർദ്ദം ഒരിക്കൽ കൂടി പുറത്തുകൊണ്ടുവരുന്നതാണ് ഈ ഇടപെടൽ.

നയതന്ത്ര ബാഗേജിന്റെ മറവിൽ കറൻസി കടത്തിയതിലും യുഎഇ കോൺസുലേറ്റിൽ നിന്നും ബിരിയാണി ചെമ്പിലൂടെ സ്വർണം കടത്തിയതിലും മുഖ്യമന്ത്രിയുടെ പങ്ക് വെളിപ്പെടുത്തിയതിന് പിന്നാലെ വലിയ സമ്മർദ്ദമാണ് താൻ നേരിടുന്നതെന്ന് സ്വപ്‌ന പറഞ്ഞു. വലിയ മാനസീക പീഡനമാണ് ഷാജ് കിരണിൽ നിന്നും ഇന്നലെ വൈകിട്ട് വരെ തനിക്ക് നേരിടേണ്ടി വന്നത്.

താനുമായി സംസാരിക്കുന്നതിനിടെ എഡിജിപി എംആർ അജിത് കുമാറും ലോ ആൻഡ് ഓർഡർ എഡിജിപിയും മാറിയും തിരിഞ്ഞും 56 തവണയോളം ഷാജ് കിരണിന്റെ വാട്‌സ് ആപ്പിൽ വിളിച്ചുകൊണ്ടിരുന്നു. ഓരോ തവണയും കോൾ വരുമ്പോൾ അതിന്റെ അടിസ്ഥാനത്തിൽ വീണ്ടും തന്നെ മാനസീകമായി പീഡിപ്പിക്കുകയായിരുന്നു.

താൻ ഇതിൽ ഇടപെട്ടുകൊണ്ടിരിക്കുകയാണെന്നും ഒന്നാം നമ്പരിനെ കാണാൻ പോകുകയാണെന്നും ഒന്നാം നമ്പർ വളരെ ദേഷ്യത്തിലാണെന്നും ഷാജ് കിരൺ പറഞ്ഞു. ഈ ഒന്നാം നമ്പർ ആരാണെന്ന് എനിക്ക് അറിയില്ല സ്വപ്‌ന പറഞ്ഞു.

തന്റെ ഫോൺ ആണ് അവർക്ക് വേണ്ടതെന്നാണ് ഷാജ് കിരൺ പറഞ്ഞതെന്ന് സ്വപ്‌ന വ്യക്തമാക്കി. പഴയത് ഒന്നും കണ്ടുപിടിക്കാനല്ല, പുതിയ എന്തെങ്കിലും തെളിവുകൾ ഉണ്ടോയെന്ന് പരിശോധിക്കാനാണ്. അതിനാണ് അവർ സരിത്തിന്റെ ഫോൺ എടുത്തതെന്നും സ്വപ്‌ന പറഞ്ഞു.

തന്റെ അഭിഭാഷകനായ കൃഷ്ണരാജിനെ പൂട്ടുമെന്നും എച്ച്ആർഡിഎസ് എന്ന സ്ഥാപനം പൂട്ടുമെന്നും ഷാജ് കിരൺ ഇന്ന് രാവിലെ ഭീഷണി മുഴക്കിയെന്നും സ്വപ്‌ന പറയുന്നു. സരിത്തിനെ പൊക്കുമെന്ന് ഷാജ് കിരൺ പറഞ്ഞത് പിറ്റേന്ന് തന്നെ സംഭവിച്ചു. അതുകൊണ്ടു തന്നെ ഷാജ് കിരണിന്റെ ഭീഷണി നിസാരമായി തളളാനാകില്ലെന്ന് സ്വപ്‌ന പറഞ്ഞു. ഗൂഢാലോചന എന്ന അടിസ്ഥാനരഹിതമായ കേസ് ചുമത്തിയിട്ട് തന്നെ കൊണ്ടുപോകാനാണ് നീക്കമെന്നും സ്വപ്ന പറഞ്ഞു.

അന്വേഷണം തടയാനോ ഒളിച്ചോടാനോ അല്ല മുൻകൂർ ജാമ്യം തേടിയത്. അന്വേഷണ സംഘത്തോട് ചേർന്ന് നിന്നുകൊണ്ട് നൂറ് ശതമാനം സഹകരിക്കുമെന്നും സ്വപ്‌ന പറയുന്നു. സമ്മർദ്ദഫലമായി അവരുടെ കൈകളിലായാൽ അവർ പറയുന്നതുപോലെ വഴങ്ങേണ്ടി വരും സത്യം പുറത്തുവരില്ലെന്നും സ്വപ്‌ന കൂട്ടിച്ചേർത്തു.

Tags: സ്വപ്‌ന സുരേഷ്നികേഷ് കുമാർഷാജ് കിരൺനയതന്ത്ര സ്വർണക്കടത്ത്
Share
Tweet
SendShare

More News from this section

ഏറ്റുമാനൂരില്‍ ടൂറിസ്റ്റ് ബസുകള്‍ കൂട്ടിയിടിച്ചു; വിദ്യാര്‍ഥികള്‍ക്ക് നിസാര പരിക്ക്

യുകെ പഠനത്തിനുള്ള വീസ വൈകി; തിരുവനന്തപുരത്ത് 25കാരിയെ മരിച്ച നിലയില്‍ കണ്ടെത്തി

മട്ടാഞ്ചേരിയിൽ വൻ ലഹരിവേട്ട; രണ്ട് കിലോയിലധികം എംഡിഎംഎ പിടികൂടി, രണ്ടുപേർ കസ്റ്റഡിയിൽ

‘ശ്രീകൃഷ്ണ ജയന്തി ദിനത്തിൽ മന്ത്രിമാർക്ക് പരിശീലനം, വർഷത്തിൽ എത്രയോ ദിവസങ്ങളുണ്ട്, ഇന്ന് തന്നെ പഠിച്ച് മിടുക്കരാകേണ്ട അത്ര വലിയ അടിയന്തരാവസ്ഥയായിരുന്നോ?’; വിമർശനം ശക്തം

ലോക്കപ്പ് പൂട്ടാൻ മറന്നു; കുണ്ടറ സ്റ്റേഷനിൽ നിന്ന് പ്രതി ചാടിപ്പോയി, മൂന്ന് ഉദ്യോഗസ്ഥർക്കെതിരെ നടപടി വന്നേക്കും

‘മുഖ്യമന്ത്രിയുടെ വാക്കുകൾ ഇരട്ടത്താപ്പ്, പ്രസ്താവന പിൻവലിച്ചത് വിധ്വംസക ശക്തികളുടെ സമ്മർദ്ദം മൂലം’; രൂക്ഷ വിമർശനവുമായി സി. സദാനന്ദൻ മാസ്റ്റർ എം.പി

Latest News

എഫ്സിആര്‍എ ഭേദഗതി ബില്‍; ജെപിസിയില്‍ കേരളത്തില്‍ നിന്ന് മൂന്ന് പേര്‍, അധ്യക്ഷനായി സഞ്ജയ് ജയ്സ്വാള്‍

ശ്രീലങ്കന്‍ പര്യടനത്തിന് പിന്നാലെ നടപടി; പ്രായത്തട്ടിപ്പില്‍ ഇന്ത്യന്‍ അണ്ടര്‍-19 താരത്തിന് രണ്ട് വര്‍ഷം വിലക്ക്

ലാന്‍ഡ് ചെയ്തതിന് പിന്നാലെ അപകടം; ശ്രീനഗറില്‍ ഇന്‍ഡിഗോ വിമാനത്തിന്റെ മൂക്കിന് കേടുപാട്

അര്‍ധരാത്രിയില്‍ മാനസികവെല്ലുവിളി നേരിടുന്ന സ്ത്രീയെ ഉപദ്രവിക്കാന്‍ ശ്രമം; രക്ഷകരായി പാഞ്ഞെത്തി തെരുവിന്റെ കാവല്‍; വീഡിയോ

10 ദിവസം തുരങ്കത്തിനുള്ളില്‍; ഒടുവില്‍ അത്ഭുത രക്ഷ, നേപ്പാളില്‍ രണ്ട് എഞ്ചിനീയര്‍മാരെ ജീവനോടെ പുറത്തെത്തിച്ചു

പുഴുവരിച്ച മുട്ട വിറ്റു; ബ്ലിങ്കിറ്റിന്റെ സംഭരണകേന്ദ്രം അടപ്പിച്ച് ഭക്ഷ്യസുരക്ഷാ വകുപ്പ്; സമൂസയുണ്ടാക്കാൻ ചീഞ്ഞതും പുഴുവരിച്ചതുമായ പച്ചക്കറികൾ

മിഥാലിയെ മറികടന്ന് സ്മൃതി; വനിതാ അന്താരാഷ്‌ട്ര ക്രിക്കറ്റിലെ റണ്‍വേട്ടയില്‍ ഒന്നാമതായി താരം; ഒരിക്കലും കരുതിയില്ലെന്ന് പ്രതികരണം

ലയണല്‍ മെസ്സിക്ക് ആദരം; അര്‍ജന്റീനയിലെ ഫുട്‌ബോള്‍ മത്സരങ്ങള്‍ 10-ാം മിനിറ്റില്‍ ഒരു മിനിറ്റ് നിര്‍ത്തിവെക്കും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies