ബിജെപിയെ തോൽപിക്കണം; രാജ്യസഭാ തിരഞ്ഞെടുപ്പിൽ എഐഎംഐഎം പിന്തുണ സ്വീകരിച്ച് ശിവസേന സഖ്യം
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ബിജെപിയെ തോൽപിക്കണം; രാജ്യസഭാ തിരഞ്ഞെടുപ്പിൽ എഐഎംഐഎം പിന്തുണ സ്വീകരിച്ച് ശിവസേന സഖ്യം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 10, 2022, 11:58 am IST
Facebook
Twitter
WhatsAppTelegram

മുംബൈ: രാജ്യസഭാ തിരഞ്ഞെടുപ്പിൽ ബിജെപി സ്ഥാനാർത്ഥിയെ പരാജയപ്പെടുത്താൻ മഹാരാഷ്‌ട്രയിൽ ശിവസേന സഖ്യത്തിന് പിന്തുണ പ്രഖ്യാപിച്ച് എഐഎംഐഎം. മഹാവികാസ് അഖാഡി സഖ്യത്തിന് പിന്തുണ പ്രഖ്യാപിച്ചതായും കോൺഗ്രസ് സ്ഥാനാർത്ഥി ഇമ്രാൻ പ്രതാപ് ഗാർഹിക്ക് വോട്ട് ചെയ്യുമെന്നും എഐഎംഐഎം അറിയിച്ചു.

ബിജെപിയെ പരാജയപ്പെടുത്താനുളള പാർട്ടി ദേശീയ നേതൃത്വത്തിന്റെ ആഹ്വാന പ്രകാരമാണ് നിലപാടെന്ന് സംസ്ഥാന അദ്ധ്യക്ഷൻ ഇംതിയാസ് ജലീൽ വ്യക്തമാക്കി. ശിവസേനയോടുളള രാഷ്‌ട്രീയ, ആശയ അഭിപ്രായ ഭിന്നതയിൽ മാറ്റമില്ലെന്നും അദ്ദേഹം പറഞ്ഞു.

ഉപാധികളോടെയാണ് എഐഎംഐഎം പിന്തുണയെന്നും ഇംതിയാസ് ജലീൽ പറഞ്ഞു. മഹാരാഷ്‌ട്ര പിഎസ്‌സിയിൽ ന്യൂനപക്ഷ സമുദായത്തിൽ നിന്നുളള അംഗത്തെ നിയമിക്കണമെന്നും പാർട്ടി എംഎൽഎമാരുടെ മണ്ഡലങ്ങളിൽ വികസന പ്രവർത്തനങ്ങൾ ഉറപ്പുവരുത്തണമെന്നും ഉൾപ്പെടെയാണ് ഉപാധികൾ. മഹാരാഷ്‌ട്ര വഖഫ് ബോർഡിന്റെ വരുമാനം ഉയർത്താനുളള നടപടികൾ സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.

ആറ് സീറ്റുകളാണ് മഹാരാഷ്‌ട്രയിൽ ഉളളത്. ഏഴ് സ്ഥാനാർത്ഥികളാണ് മത്സരരംഗത്തുളളത്. കേന്ദ്രമന്ത്രി പീയൂഷ് ഗോയൽ ഉൾപ്പെടെ മൂന്ന് സ്ഥാനാർത്ഥികളെയാണ് ബിജെപി മത്സരിപ്പിക്കുന്നത്. മഹാവികാസ് അഖാഡി സഖ്യത്തിനായി ശിവസേന നേതാക്കളായ സഞ്ജയ് റാവത്ത്, സഞ്ജയ് പവാർ, എൻസിപി നേതാവ് പ്രഫുൽ പട്ടേൽ, കോൺഗ്രസിന്റെ ഇമ്രാൻ പ്രതാപ് ഗാർഹി എന്നിവരാണ് മത്സരിക്കുന്നത്.

രാജ്യസഭാ തെരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാൻ ഒരു ദിവസത്തെ ജാമ്യം അനുവദിക്കണമെന്ന് അഴിമതിക്കേസിൽ ജയിലിൽ കഴിയുന്ന എൻസിപി നേതാക്കളായ അനിൽ ദേശ്മുഖും നവാബ് മാലിക്കും ആവശ്യപ്പെട്ടെങ്കിലും കോടതി അംഗീകരിച്ചിരുന്നില്ല. ഈ സാഹചര്യത്തിലാണ് എഐഎംഐഎം പിന്തുണ തേടിയത്.

Tags: MAHARASHTRARajya Sabha Election
Share
Tweet
SendShare

More News from this section

അമേരിക്കയിൽ 6 ലക്ഷം ഡോളറിന്റെ തട്ടിപ്പ്; എഫ്ബിഐ തേടിയിരുന്ന പ്രതിയെ ജലന്ധർ പൊലീസ് പിടികൂടി

ലഹരിയുടെ സാന്നിധ്യം; ഫുക്കറ്റ്-ഡൽഹി വിമാനത്തിലെ പൈലറ്റിനെ ജോലിയിൽ നിന്നും പിരിച്ചുവിട്ടു; അടിയന്തര നടപടിയുമായി എയർ ഇന്ത്യ

നേപ്പാള്‍ പ്രളയം: 275 ഇന്ത്യക്കാരെക്കുറിച്ച് ഇനിയും വിവരമില്ല; 166 പേരെ രക്ഷിച്ചതായി വിദേശകാര്യ മന്ത്രാലയം

ഫുക്കറ്റ്-ഡല്‍ഹി വിമാനത്തില്‍ 300 അടി ഉയരം കുറഞ്ഞ സംഭവം; ലഹരി പരിശോധനയില്‍ പരാജയപ്പെട്ട പൈലറ്റിനെ എയര്‍ ഇന്ത്യ പുറത്താക്കി

ഇന്ത്യയിലേക്ക് നുഴഞ്ഞുകയറല്‍; അമേരിക്കന്‍ പൗരനും ആറ് ഉക്രേനിയന്‍ പൗരന്മാര്‍ക്കും ഭീകരബന്ധമെന്ന് എന്‍ഐഎ

ബുദ്ഗാമില്‍ ഭീകരവിരുദ്ധ ഓപ്പറേഷന്‍; ഒരു ഭീകരനെ വധിച്ചതായി ഉദ്യോഗസ്ഥര്‍, തിരച്ചില്‍ തുടരുന്നു

Latest News

ഇറാന്റെ രഹസ്യ ഭൂഗർഭ ആണവകേന്ദ്രമായ ‘പിക്കാക്സ് മൗണ്ടൻ’ തകർക്കും; മുന്നറിയിപ്പുമായി ഡോണൾഡ്‌ ട്രംപ്

ഡ്രൈവർക്ക് അപസ്മാരമെന്ന് സൂചന; മുക്കാളിയിൽ റെയിൽവേ ട്രാക്കിലേക്ക് ടിപ്പർ മറിഞ്ഞു; ട്രെയിൻ ഗതാഗതം സ്തംഭിച്ചു

ശ്രീകൃഷ്ണനെ പട്ടിയായി ചിത്രീകരിച്ച് ആശംസ; താമരശ്ശേരിയിൽ സിപിഎം വനിതാ നേതാവിനെതിരെ പ്രതിഷേധം

“എന്റെ കൈ വിടടാ”, “നീയാരാടാ”; ചിറയിൻകീഴ് കോൺഗ്രസിൽ കൂട്ടയടി; രമ്യ ഹരിദാസിനെതിരെ പരാതി, പ്രാദേശിക നേതാക്കളുമായി വാക്കേറ്റവും കയ്യാങ്കളിയും

എന്താല്ലേ!!! കാന്തപുരത്തെ കുറിച്ച് വീഡിയോ ചെയ്തതേ ഓർമ്മയുള്ളൂ; ഇസ്ലാമിനെ പാടി പുകഴ്‌ത്തിയിരുന്ന സുനിതാ ദേവദാസിന് സോഷ്യൽ മീഡിയയിൽ ഭീഷണിയും തെറിവിളിയും

കയ്പമംഗലത്ത് വൻ ദുരന്തം; നിർത്തിയിട്ട ലോറിയിലേക്ക് കാർ ഇടിച്ചുകയറി, എൻജിനീയറിങ് വിദ്യാർത്ഥികളടക്കം 8 പേർക്ക് ദാരുണാന്ത്യം

പാലക്കാട് ഡിവിഷനിൽ ട്രെയിൻ സർവീസുകളിൽ മാറ്റം; ചിലത് റദ്ദാക്കി, നിരവധി ട്രെയിനുകൾ വൈകും

ജപ്പാനില്‍ ചരിത്രം കുറിക്കാന്‍ ഇന്ത്യ; സെപ്റ്റംബര്‍ 22ന് ഏകദിന ടി20, ഏഷ്യന്‍ ഗെയിംസിന് മുന്നോടിയായി വമ്പന്‍ പോരാട്ടം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies