അട്ടപ്പാടി മധു കേസ് :പ്രോസിക്യൂട്ടറെ മാറ്റണമെന്ന് കുടുംബം
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

അട്ടപ്പാടി മധു കേസ് :പ്രോസിക്യൂട്ടറെ മാറ്റണമെന്ന് കുടുംബം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 10, 2022, 02:15 pm IST
FacebookTwitterWhatsAppTelegram

പാലക്കാട് :അട്ടപ്പാടി മധു കേസിലെ സ്‌പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടറെ മാറ്റണമെന്ന് കുടുംബം.ഇക്കാര്യം ആവശ്യപ്പെട്ട് മധുവിന്റെ അമ്മ വിചാരണക്കോടതിയിൽ ഹർജി നൽകി. നിലവിലെ സ്‌പെഷ്യൽ പ്രോസിക്യൂട്ടർ അഡ്വ. സി രാജേന്ദ്രന് വിചാരണ നടത്തുന്നതിന് പരിചയക്കുറവുണ്ട്. സാക്ഷികളെ കൂറുമാറ്റുന്നതിന് പ്രതിഭാഗം അഭിഭാഷകർക്ക് സാധിച്ചു.തുടർന്നും സി രാജേന്ദ്രൻ കേസ് വാദിച്ചാൽ തങ്ങൾ പരാജയപ്പെടുമെന്നും പ്രതികൾ രക്ഷപ്പെടുമെന്ന് ഭയക്കുന്നതായും ഹർജിയിൽ പറയുന്നു. പ്രോസിക്യൂട്ടറെ മാറ്റുന്നതുവരെ സാക്ഷി വിസ്താരം നിർത്തിവെക്കണം എന്നും ഇതിൽ ആവശ്യപ്പെടുന്നുണ്ട്.

അതേസമയം പ്രോസിക്യൂട്ടറെ മാറ്റേണ്ടത് കോടതിയല്ലെന്നും അത്തരമൊരു അഭിപ്രായമുണ്ടെങ്കിൽ സർക്കാരിനെ സമീപിക്കണം എന്നും കോടതി നിർദ്ദേശം നൽകി. പ്രോസിക്യൂട്ടറെ മാറ്റണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിക്കുമെന്ന് മധുവിന്റെ സഹോദരി പിന്നീട് പറഞ്ഞു.മധു കൊലക്കേസുമായി ബന്ധപ്പെട്ട് ദുരൂഹതകൾ വർദ്ധിക്കുകയാണ് .കഴിഞ്ഞ ദിവസങ്ങളിലാണ് പത്താംസാക്ഷി ഉണ്ണിക്കൃഷ്ണനും പതിനൊന്നാം സാക്ഷി ചന്ദ്രനും മൊഴി മാറ്റി പറഞ്ഞത്. ഇതിന് പിന്നാലെയാണ് കുടുംബം ഹർജിയുമായി എത്തിയത്.

അട്ടപ്പാടി മധു കേസ് ദുർബലപ്പെടുത്താൻ സർക്കാർ ശ്രമിക്കുന്നതായും കുടുംബം മുമ്പ് ആരോപിച്ചിരുന്നു. നാളിതുവരെ പ്രോസിക്യൂട്ടർമാർക്ക് അലവൻസുകളോ സൗകര്യങ്ങളോ നൽകാത്തത് കേസിനെ സാരമായി ബാധിക്കുന്നുണ്ടെന്നും മധുവിന്റെ അമ്മയും സഹോദരിയും വ്യക്തമാക്കിയിരുന്നു.കേസിൽ സാക്ഷികളെ സ്വാധീനിക്കാൻ പ്രതികൾ ശ്രമം നടത്തുന്നുണ്ട്. പണം നൽകി കേസ് ഒതുക്കിതീർക്കാനും ശ്രമം നടക്കുന്നു. മധുവിന് നീതി ലഭിച്ചില്ലെങ്കിൽ സമരവുമായി തെരുവിൽ ഇറങ്ങാനാണ് കുടുംബത്തിന്റെ തീരുമാനം .

Tags: Courtgovtmadhu case
ShareTweetSendShare

More News from this section

മീരയ്‌ക്കെതിരേ വീണ്ടും കോപ്പിയടി ആരോപണം; എല്ലാവിധ പ്രണയവും സൂര്യ മോഹന്റെ പ്ലോട്ട്; ഒറിജിനൽ എഴുത്തുകാരി വിഷാദരോഗിയായി മാറി

കൊട്ടിയൂരിലെ ഒരു ചടങ്ങിലും ഒരു മുസ്ലിം കുടുംബത്തിന് പ്രാധാന്യമില്ല; മറ്റൊരു വാവര് പള്ളി സൃഷ്ടിക്കാൻ ശ്രമം; ക്ഷേത്രത്തിനെതിരെ ആസൂത്രിത നീക്കം; ശക്തമായ നിയമനടപടിയുണ്ടാകുമെന്ന് ദേവസ്വം ബോർഡ്

ആനയറ മിനി സിവിൽ സ്റ്റേഷനിൽ അനധികൃതമായി പ്രവർത്തിച്ച സിപിഎം ഓഫീസ് തിരുവനന്തപുരം കോ‍ർപ്പറേഷൻ പൊളിച്ചുമാറ്റി; കയ്യേറ്റത്തിനെതിരെ ശക്തമായ നടപടിയുമായി ബിജെപി ഭരണസമിതി

നിർമാണത്തിലിരുന്ന അഞ്ചുനില കെട്ടിടം തകർന്നു വീണു; ഒഴിവായത് വൻ ദുരന്തം

മാധവ്ജിയുടെ ജന്മശതാബ്ദി; ആലുവ വെളിയത്തുനാട് തന്ത്രവിദ്യാപീഠത്തില്‍ ആഘോഷം ഇന്ന്; ആര്‍. രവീന്ദ്രന് മാധവീയം പുരസ്‌കാരം സമ്മാനിക്കും

കേരളത്തിന് എയിംസ്: സംസ്ഥാനത്തിന്റെ പുതിയ നിലപാട് സ്വാഗതാര്‍ഹം; 5 സ്ഥലങ്ങളുടെ പട്ടിക നല്‍കണമെന്ന് സുരേഷ് ഗോപി

Latest News

ഇന്ത്യയുടെ ആകാശക്കരുത്ത് കൂട്ടാന്‍ റഷ്യയില്‍ നിന്ന് നാലാമത്തെ എസ്-400 സ്‌ക്വാഡ്രന്‍ എത്തി; പാകിസ്ഥാനെ വിറപ്പിച്ച ‘സുദര്‍ശന്‍’ ഉടന്‍ വിന്യസിക്കും

സാമ്പത്തിക പ്രതിസന്ധിയും വിമാനത്താവള നിയന്ത്രണങ്ങളും; മാഞ്ചസ്റ്ററിലേക്കുള്ള സര്‍വീസുകള്‍ താത്കാലികമായി നിര്‍ത്തിവെക്കാന്‍ ഇന്‍ഡിഗോ

ഇന്ത്യന്‍ ടി20 ടീമില്‍ വന്‍ അഴിച്ചുപണിക്ക് സാധ്യത; സൂര്യകുമാറിന് പകരം ശ്രേയസ് അയ്യര്‍ പുതിയ ക്യാപ്റ്റനായേക്കും

ഫ്രഞ്ച് ഓപ്പണില്‍ അട്ടിമറി; ലോക ഒന്നാം നമ്പര്‍ താരം സബാലങ്കയെ വീഴ്‌ത്തി ഡയാന ഷ്‌നൈഡര്‍ സെമിയില്‍

കര്‍ണാടക മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് ഡി.കെ. ശിവകുമാര്‍; ആശംസ അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

തിരിച്ചടിച്ച് കുവൈത്ത്: രണ്ട് ഇറാന്‍ നയതന്ത്രജ്ഞരെ പുറത്താക്കി; 24 മണിക്കൂറിനകം രാജ്യം വിടാന്‍ കര്‍ശന നിര്‍ദ്ദേശം

ഡി-കമ്പനിയെ പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമങ്ങള്‍ക്ക് തിരിച്ചടി: ദാവൂദ് അനുയായിയുടെ പ്രധാന സഹായി മുംബൈയില്‍ പിടിയില്‍

ഇറാന്റെ കുവൈറ്റ് വിമാനത്താവള ആക്രമണം: ഒരു ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു; മൂന്ന് പേര്‍ക്ക് പരിക്ക്; മേഖലയില്‍ യുദ്ധസമാന സാഹചര്യം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies