ഏത് തരത്തിലുളള പിപ്പിടി കാട്ടിയാലും ഇങ്ങോട്ട് ഏശില്ലെന്ന് മുഖ്യമന്ത്രി; മാദ്ധ്യമങ്ങൾക്കും വിമർശനം;ചില വാർത്തകൾ കൊടുത്ത് ആളുകളെ മായാവലയത്തിലാക്കാനാണ് ശ്രമമെന്നും പിണറായി
Thursday, July 23 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ഏത് തരത്തിലുളള പിപ്പിടി കാട്ടിയാലും ഇങ്ങോട്ട് ഏശില്ലെന്ന് മുഖ്യമന്ത്രി; മാദ്ധ്യമങ്ങൾക്കും വിമർശനം;ചില വാർത്തകൾ കൊടുത്ത് ആളുകളെ മായാവലയത്തിലാക്കാനാണ് ശ്രമമെന്നും പിണറായി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 11, 2022, 12:24 pm IST
FacebookTwitterWhatsAppTelegram

കോട്ടയം: സ്വർണക്കടത്തുമായി ബന്ധപ്പെട്ട വിവാദങ്ങൾക്കിടെ മാദ്ധ്യമങ്ങളെ കടന്നാക്രമിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. കേരള ഗസറ്റഡ് ഓഫീസേഴ്‌സ് അസോസിയേഷൻ സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായുളള പ്രതിനിധി സമ്മേളനം കോട്ടയത്ത് ഉദ്ഘാടനം ചെയ്യവേയാണ് മാദ്ധ്യമങ്ങളെ പിണറായി വിജയൻ വിമർശിച്ചത്.

ഇന്നത്തെ ചില മാദ്ധ്യമങ്ങൾ മൊത്തം വാർത്തകളിൽ എത്ര ശതമാനമാകും ചില വാർത്തകൾക്ക് കൊടുത്തതെന്ന് നോക്ക്. ഇത്തരം വാർത്തകളിലൂടെ ആളുകളെയാകെ മായാവലയത്തിൽ ആക്കിക്കളയാമെന്നും അങ്ങനെ എൽഡിഎഫ് സർക്കാരിനെ വളരെ പുശ്ചത്തോടെ ആളുകൾ കാണുന്ന സാഹചര്യം ഒരുക്കാം എന്നതാണോ ധാരണയെന്ന് പിണറായി ചോദിച്ചു. ഇത് സാധാരണഗതിയിൽ വിശ്വാസ്യതയ്‌ക്ക് ചേർന്നതാണോയെന്ന് പരിശോധിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഇക്കാര്യം മാദ്ധ്യമങ്ങൾ സ്വയം പരിശോധിക്കണം. അതിനുളള സമയം അതിക്രമിച്ചു. ജനങ്ങളാണ് എല്ലാത്തിന്റെയും വിധികർത്താക്കൾ ജനങ്ങളിൽ വിശ്വാസമുണ്ടെന്നും പിണറായി കൂട്ടിച്ചേർത്തു. മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് പ്രതിഷേധം നടത്തുന്ന പ്രതിപക്ഷ പാർട്ടികൾക്കെതിരെ രൂക്ഷ വിമർശനം നടത്താനും അദ്ദേഹം മറന്നില്ല.

അവര് ഏത് തരത്തിലുളള പിപ്പിടി കാട്ടിയാലും അതൊന്നും ഇങ്ങോട്ട് ഏശില്ല കേട്ടോ. ഞങ്ങൾക്ക് ജനങ്ങളെ പൂർണ വിശ്വാസമുണ്ട്. പരിഹാസ്യമായ നിലപാട് എടുത്ത് പോകുമ്പോൾ അത് തിരിച്ചറിയാൻ ജനങ്ങൾക്ക് കഴിയുമെന്നുമായിരുന്നു പിണറായിയുടെ വാക്കുകൾ. കഴിഞ്ഞ സർക്കാരിനെ താഴെയിറക്കാനും സമാനമായ പ്രചാരണങ്ങൾ നടത്തിയെന്നും ഒടുവിൽ ജനങ്ങൾ ഈ സർക്കാരിനെ വീണ്ടും തിരഞ്ഞെടുക്കുകയായിരുന്നുവെന്നും പിണറായി പറഞ്ഞു.

നുണ പ്രചാരണത്തിന്റെ മലവെളളപ്പാച്ചിലായിരുന്നു 2021 ൽ നടന്നത്. അത് പ്രചരിപ്പിക്കാൻ 24 മണിക്കൂറും നാട്ടിലെ നല്ലൊരു ഭാഗം പത്ര, ദൃശ്യ മാദ്ധ്യമങ്ങളും രംഗത്ത് വന്നു. എൽഡിഎഫ് തീർന്നുവെന്നാണ് ഇവർ കണക്കാക്കിയത്. കേന്ദ്ര ഭരണത്തിലുളളവരും ഇവിടെ ഭരണം ആഗ്രഹിക്കുന്നവരും വലിയ സന്നാഹമൊരുക്കിയതായും അതിലൂടെ വലിയ പടയൊരുക്കം നടത്തിയതായും പിണറായി പറഞ്ഞു.

Tags: Gold SmugglingPinarayi Vijayankerala CMപിണറായി വിജയൻഎൽഡിഎഫ്സ്വപ്‌ന സുരേഷ്സ്വർണക്കടത്ത്പിപ്പിടി
ShareTweetSendShare

More News from this section

‘നീറ്റ് വിഷയത്തിൽ സിനിമാ സെലിബ്രിറ്റികളുടെ പ്രതിഷേധം സിനിമാ പ്രമോഷനോ?’; വിമർശനവുമായി സന്തോഷ് പണ്ഡിറ്റ്

വീട്ടുമുറ്റത്ത് കളിച്ചിരുന്ന 6 വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിക്കാൻ ശ്രമം; യുവാവ് അറസ്റ്റിൽ

തിരുവനന്തപുരം ബിജെപി കൗൺസിലർ ആർ. സുഗതന് രണ്ട് കേസുകളിൽ ജാമ്യം

സ്ത്രീകൾക്ക് സുരക്ഷിത രാത്രി യാത്ര; ‘നൈറ്റ് പിങ്ക് ബസ്’ സർവീസുമായി കെഎസ്ആർടിസി; ആദ്യ സർവ്വീസ് നാളെ ആരംഭിക്കും

സ്കൂളിൽ കൊണ്ടുപോകുന്നതിനിടെ 14കാരിയെ പീഡിപ്പിച്ചു; ഓട്ടോ ഡ്രൈവർ അബ്ദുൽ റഷീദിന് ആറ് വർഷം കഠിന തടവ്

വനിത മാധ്യമ പ്രവർത്തകയെ ആക്രമിച്ച് പാറ്റക്കൂട്ടം; അശ്ലീല പ്രദർശനവും: ടൈംസ് നൗ സംഘത്തിനും മർദനം; റിപ്പോർട്ടറുടെ വാച്ചും, മൊബൈൽ ഫോണും തട്ടിയെടുത്തു

Latest News

രാഹുലിൻറേത് സെലക്ടീവ് പ്രതികരണം; വിദ്യാർഥികളുടെ ക്ഷേമമല്ല, രാഷ്‌ട്രീയ നേട്ടമാണ് ലക്ഷ്യം; നീറ്റ്  ചോർച്ചയുമായി ബന്ധപ്പെട്ട് വിശദമായ ചർച്ചയ്‌ക്ക് സർക്കാർ എപ്പോഴും തയ്യാറാണ്: ജെ. പി നദ്ദ

സാരി വാങ്ങി നൽകാത്തതിനെച്ചൊല്ലി വഴക്ക്; ഭർത്താവിനെ പ്രഷർ കുക്കർ കൊണ്ട് അടിച്ച് കൊന്നു; ഹൃദയാഘാതമെന്ന് വരുത്തിത്തീർക്കാൻ ശ്രമിച്ച ഭാര്യ അറസ്റ്റിൽ

ജമാ അത്തെ ഇസ്ലാമി, സിഖ്സ് ഫോർ ജസ്റ്റിസ്…. പ്രതിഷേധത്തിന്  പിന്നിലെ രാജ്യവിരുദ്ധ അജണ്ടകൾ  മറനീക്കി പുറത്തുവരുന്നു; ധനസഹായം പ്രഖ്യാപിച്ച് ഗുർപത്‌വന്ത് സിങ് പന്നു

രാമനേയും സനാതന ധർമ്മത്തെയും നിരന്തരം വിമർശിക്കുന്ന എ. ജി ഒലീനയെ രാമായണ പ്രഭാഷണത്തിന് ക്ഷണിച്ചത് എന്തിന്? ദേവസ്വം ബോർഡിനെതിരെ വി.എച്ച്.പി

നടുറോഡിൽ യുവതിയുടെ കൈ വെട്ടി മാറ്റി; രണ്ടാം ഭർത്താവിനായി തെരച്ചിൽ

നീറ്റ് ഉൾപ്പെടെ എല്ലാ വിഷയങ്ങളും ചർച്ച ചെയ്യാൻ സർക്കാർ തയ്യാർ; പ്രതിപക്ഷത്തിന്റേത് ജനാധിപത്യവിരുദ്ധ സമീപനം: ജെ.പി. നദ്ദ

അമ്മയെയും രണ്ട് മക്കളെയും കാണാതായിട്ട് അഞ്ച് ദിവസം; വീട്ടിൽ നിന്നും ഇറങ്ങിയത് സ്വന്തം കാറിൽ; അവസാനമായി കണ്ടത് തെന്മലയിൽ

വെമ്പായം ബാറിലെ സംഘർഷം; പെട്രോളൊഴിച്ച് തീകൊളുത്തിയ അനീഷും മരിച്ചു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies