കൊൽക്കത്ത: കാലാപകാരികളെ സഹായിക്കുന്ന നടപടികളുമായി പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി. ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ സുകാന്ത മജുംന്താറിനെ പോലീസ് അറസ്റ്റ് ചെയ്തു. കലാപകാരികളുടെ അക്രമം കാരണം ഭീതിയിൽ കഴിയുന്ന പ്രദേശത്തെ ജനങ്ങളെ സന്ദർശിക്കാൻ പോയതായിരുന്നു സുകാന്ത മജുംന്താർ.
മതമൗലികവാദികൾ അഴിഞ്ഞാടുന്ന ഹൗറയിലേക്കുള്ള യാത്രയിലായിരുന്നു അദ്ദേഹം. ഇതിനിടെയാണ് പോലീസ് അദ്ദേഹത്തെ അറസ്റ്റ് ചെയ്തത്. ജനങ്ങളിൽ ഭീതിപടർത്തി രാജ്യവ്യാപകമായി അക്രമം നടത്താനുള്ള ശ്രമങ്ങളുടെ ഭാഗമാണ് സുകാന്ത മജുംന്താറിന്റെ അറസ്റ്റെന്ന് ബിജെപി പ്രവർത്തകർ ആരോപിച്ചു.
സംസ്ഥാനത്തെ ക്രമസമാധാന നില പൂർണമായി തകർന്നെന്നും എന്തിനാണ് ബിജെപി അദ്ധ്യക്ഷനെ തടങ്കലിൽ വെച്ചതെന്നും മമത വ്യക്തമാക്കണമെന്ന് ബിജെപി എംഎൽഎ അഗ്നിമിത്ര പറഞ്ഞു. സമാധാനം വീണ്ടെടുക്കാൻ സംസ്ഥാനത്ത് സൈനികരെ വിന്യസിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
പ്രവാചക വിവാദം ആയുധമാക്കി ബിജെപി പ്രവർത്തകരെയും ഹിന്ദുക്കളെയും തിരഞ്ഞ് പിടിച്ച് ആക്രമിക്കുകയാണ് മതമൗലികവാദികൾ.കഴിഞ്ഞ ദിവസം ഹൗറയിലെ ഉലുബെരിയ ഭാഗത്തുള്ള ബിജെപി ഓഫീസ് മതമൗലികവാദികൾ ചേർന്ന് തീയിട്ട് നശിപ്പിച്ചിരുന്നു.















