മുംബൈ: സീസണിലെ ആദ്യ മൺസൂൺ മഴയിൽ മഹാരാഷ്ട്ര കൊങ്കൺ തീരങ്ങൾ. തെക്ക് പടിഞ്ഞാറൻ മൺസൂണാണ് ഇന്ന് ഉച്ചതിരിഞ്ഞ് മഹാരാഷ്ട്ര കൊങ്കൺ തീരത്തേക്ക് എത്തിയിരിക്കുന്നത്. ഇന്ന രാത്രി മുതൽ മഴ ശക്തിയാകുമെന്ന സൂചനയാണ് കാലവസ്ഥാ വകുപ്പ് നൽകുന്നത്.
തെക്ക് പടിഞ്ഞാറൻ മൺസൂൺ അറബിക്കടലിന്റെ തീരദേശ സംസ്ഥാനങ്ങളിലേക്ക് എത്തിയിരിക്കുന്നു. മഹാരാഷ്ട്ര കൊങ്കൺ തീരദേശ ജില്ലകൾക്കും കർണ്ണാടക തീരങ്ങൾക്കും ഇന്നു മുതൽ മഴലഭിക്കും. നിലവിൽ മൺസൂൺ സാധാരണഗതിയിലെ മഴ ലഭ്യതയെ തുണയ്ക്കുമെന്നുതന്നെയാണ് വിലയിരുത്തൽ.
ഗുജറാത്ത്, മധ്യമഹാരാഷ്ട്ര, കർണ്ണാടക, തമിഴ്നാട്, തെലങ്കാന, ആന്ധ്ര പ്രദേശ് എന്നിവയ്ക്ക് പുറമേ ബംഗാൾ ഉൾക്കടലിൽ തെക്ക് മധ്യ- വടക്ക് തെക്ക് മേഖയ്ക്കും വരുന്ന 48 മണിക്കൂറി നുള്ളിൽ മഴയെത്തും. ഇതിനൊപ്പം പശ്ചിമ ബംഗാളിലും സിക്കിം, ഒഡീഷ, ഗംഗാതീര മേഖലകൾ, ജാർഖണ്ഡ്, ബീഹാർ മേഖലകളിലും മഴ അടുത്ത രണ്ടു മൂന്ന് ദിവസത്തിനുള്ളിൽ ലഭിക്കുമെന്നാണ് സൂചന.
Comments