മുംബൈ: പ്രവാചകനിന്ദ മറയാക്കി രാജ്യമൊട്ടാകെ വൻ കലാപം സൃഷ്ടിക്കാനുള്ള നീക്കവുമായി മതമൗലികവാദികൾ. ഉത്തർപ്രദേശ്, ബംഗാൾ, ഡൽഹി, ഝാർഖണ്ഡ് തുടങ്ങിയ സംസ്ഥാനങ്ങൾക്ക് പിന്നാലെ മഹാരാഷ്ട്രയിലും മതമൗലികവാദികൾ കലാപത്തിന് കോപ്പുകൂട്ടി. സംഭവത്തിൽ 100 പേർക്കെതിരെ പോലീസ് കേസ് എടുത്തിട്ടുണ്ട്.
ബിജെപി വക്താവ് നൂപുർ ശർമ്മയ്ക്കെതിരെ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടാണ് മതമൗലികവാദികൾ സംഘടിച്ചത്. ഔറംഗബാദിലെ ഡിവിഷണൽ കമ്മീഷണറുടെ ഓഫീസിന് മുൻപിൽ വെള്ളിയാഴ്ച ഉച്ചയോടെയായിരുന്നു ഇവർ സംഘടിച്ചത്. എന്നാൽ പോലീസ് കൃത്യസമയത്ത് ഇടപെട്ട് സംഘർഷം ഒഴിവാക്കി.
200 ലധികം പേരാണ് സംഘടിച്ചെത്തിയത്. അനധികൃതമായി സംഘം ചേർന്നതിനാണ് ഇവർക്കെതിരെ കേസ് എടുത്തിരിക്കുന്നത്. സംഘർഷ സാദ്ധ്യത കണക്കിലെടുത്ത് മുംബൈയിൽ അതീവ ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചിട്ടുണ്ട്.
Comments