തിരുവനന്തപുരം: വഴിയിൽ തളർന്നു കിടന്ന മാനിനെ വനപാലകർ കൊണ്ടുപോയി കൊന്നു കറിവെച്ചു. കാട്ടാക്കട ചൂളിയാമല സെക്ഷനിൽ കഴിഞ്ഞ 10 നാണ് സംഭവം.
15 കിലോഗ്രാമോളം ഭാരമുള്ള കേഴമാൻ ചൂളിയാമലയിലെ വഴിയരികിൽ അവശയായി കിടക്കുന്നുവെന്ന് പ്രദേശവാസികൾ അറിയിച്ചിരുന്നു. പിന്നാലെ രണ്ട് വനപാലകർ സ്ഥലത്തെത്തി മാനിനെ കൊണ്ട് പോയി.തുടർന്ന് സെക്ഷൻ ഫോറസ്റ്റിലെത്തിച്ച് ഇറച്ചിയാക്കിയെന്നാണ് വിവരം.
ഗുരുതര കുറ്റകൃത്യമായിട്ടും ഉദ്യോഗസ്ഥരെ സംരക്ഷിക്കുകയാണ്. സംഭവം രഹസ്യമാക്കാൻ ശ്രമിച്ചെങ്കിലും പ്രദേശവാസികൾ പരാതിപ്പെടുകയായിരുന്നു. തുടർന്ന് മാനിനെ ഇറച്ചിയാക്കിയ സംഭവത്തെ കുറിച്ച് വനംവകുപ്പ് അന്വേഷണം ആരംഭിച്ചു.
Comments