താനെ: വെള്ളപ്പൊക്ക ഭീഷണിയെ ചൊറുക്കാനൊരുങ്ങി മഹാരാഷ്ട്ര. ഭീഷണി നേരിടുന്ന പത്തിടങ്ങളില്‍ സെന്‍സറുകള്‍ സ്ഥാപിച്ചു. കല്യാണ്‍ ദോംബ്ലി മുന്‍സിപ്പല്‍ കോര്‍പ്പറേഷനാണ് (കെഡിഎംസി) സെന്‍സറുകള്‍ സ്ഥാപിച്ചത്.സെന്‍സറുകള്‍ കെഡിഎംസി സ്മാര്‍ട് സിറ്റി ഓപ്പറേഷന് സെന്ററുമായാണ് ബന്ധിപ്പിച്ചിരിക്കുന്നത്.
കനത്ത മഴയെ തുടര്‍ന്ന് വെള്ളം പൊങ്ങുന്ന സാഹചര്യത്തിലാകും ഇവ പ്രവര്‍ത്തിക്കുക. ജലം ഉയരുമ്പോള്‍ കണ്ട്രോള് റൂമില്‍ അറിയിപ്പ് എത്തും. രക്ഷാപ്രവര്‍ത്തനം വേഗത്തിലാക്കാന്‍ ഇതുവഴി സാധിക്കുമെന്ന് കെഡിഎംസി കമ്മീഷണര്‍ ഡോ. വിജയ് സൂര്യവന്‍ഷി അറിയിച്ചു. വെള്ളപ്പൊക്കത്തെ തടയാന്‍ വേണ്ടി നടത്തുന്ന ആദ്യത്തെ പദ്ധതിയാണിതെന്നും അറിയിച്ചു.
Comments