ലക്നൗ: ഉത്തർപ്രദേശിൽ പട്ടാപ്പകൽ പശുവിനെ പീഡിപ്പിച്ച പ്രതി അറസ്റ്റിൽ. അയോദ്ധ്യയിലെ ശിവ്ക്കാർ ഗ്രാമവാസിയായ ഷഹാബുദ്ദീൻ ആണ് അറസ്റ്റിലായത്. സംഭവത്തിന് ശേഷം ഇയാൾ ഒളിവിൽ ആയിരുന്നു.
ജൂൺ ഏഴിനായിരുന്നു കേസിന് ആസ്പദമായ സംഭവം. പട്ടാപ്പകൽ ഷഹാബുദ്ദീൻ പശുവിനെ പീഡിപ്പിക്കുന്ന ദൃശ്യങ്ങൾ സരായി ഗർഖി സ്വദേശിയായ ഹരിഓം സിംഗ് മൊബൈൽ ഫോണിൽ പകർത്തിയിരുന്നു. ഇതുമായി ഹരിഓം സിംഗ് തന്നെയാണ് ഷഹാബൂദ്ദിനെതിരെ പോലീസിൽ പരാതി നൽകിയത്. തുടർന്ന് കേസ് എടുക്കുകയായിരുന്നു.
രണ്ട് ദൃശ്യങ്ങളാണ് ഹരിഓം സിംഗ് പോലീസിന് കൈമാറിയത്. ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ ഷിഹാബുദ്ദീനാണെന്ന് വ്യക്തമായി. എന്നാൽ ഇതറിഞ്ഞ ഷഹാബുദ്ദീൻ ഒളിവിൽ പോകുകയായിരുന്നു. ഹരിഓം സിംഗ് ഈ ദൃശ്യങ്ങൾ സമൂഹമാദ്ധ്യമങ്ങളിലും പങ്കുവെച്ചിരുന്നു.
നിലവിൽ ഇയാളെ ചോദ്യം ചെയ്തുവരികയാണ്. ഇയാൾ കുറ്റം സമ്മതിച്ചിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു. ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 377ാം വകുപ്പ് പ്രകാരമാണ് പോലീസ് ഇയാൾക്കെതിരെ കേസ് എടുത്തിരിക്കുന്നത്.
Comments