ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയ്ക്കെതിരെ അപകീര്‍ത്തി പരാമർശമുന്നയിച്ച കോണ്‍ഗ്രസ് നേതാവിനെതിരെ കേസ്. കോണ്‍ഗ്രസിന്റെ നാഗ്പൂര്‍ മുന്‍ യൂണിറ്റ് പ്രസിഡന്റ് ഷെയ്ക്ക് ഹുസൈനാണ് പ്രധാനമന്ത്രിക്കെതിരെ വിവാദ പരാമര്‍ശം നടത്തിയത്. സംഭവത്തില്‍ ഡല്‍ഹി പോലീസ് കേസെടുത്തു. ഇഡി ഓഫീസിലേക്ക് നടത്തിയ പ്രതിഷേധത്തിനിടെയാണ് അപകീര്‍ത്തികരമായ പരാമര്‍ശം ഉണ്ടായത്.
ബിജെപി നാഗ്പൂര്‍ പ്രസിഡന്റ് വിനോദ് കന്ഹരെയുടെ നേതൃത്വത്തില്‍ നേതാക്കൾ ഡിസിപിയ്ക്ക് പരാതി നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഷെയ്ക്ക് ഹുസൈനെതിരെ പോലീസ് കേസ്സെടുത്തത്. പൊതു മദ്ധ്യത്തില്‍ അശ്ലീലം സംസാരിച്ചതിന് ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 294, 504 വകുപ്പുകൾ പ്രകാരമാണ് ഹുസൈനെതിരെ പോലീസ് കേസ്സെടുത്തിരിക്കുന്നത്. ഇതുവരെ കേസില്‍ അറസ്റ്റ് ഉണ്ടായിട്ടില്ല.
Comments