തൃശൂർ : എട്ട് വയസ്സുകാരിയെ പീഡിപ്പിച്ച 75 കാരന് 26 വർഷം കഠിന തടവ് വിധിച്ച് കോടതി. ഇത് കൂടാതെ പിഴയും അടയ്ക്കണം. എളനാട് സ്വദേശി കിഴക്കേക്കലം ചന്ദ്രനെയാണ് കോടതി ശിക്ഷിച്ചത്. പോക്സോ ഉൾപ്പെടെ വിവിധ വകുപ്പുകൾ പ്രകാരമാണ് 26 വർഷം കഠിന തടവിനും ഒരു ലക്ഷത്തി മുപ്പത്തി അയ്യായിരം രൂപ പിഴയടക്കുന്നതിനും വിധിച്ചത്. പിഴയടക്കാത്ത പക്ഷം ശിക്ഷാ കാലാവധി പത്ത് മാസം കൂടി അനുഭവിക്കണം.
2018 ലാണ് കേസിനാസ്പദമായ സംഭവം. കളിക്കാൻ പോയിരുന്ന ബാലികയെ വീട്ടിലേക്ക് നിർബന്ധിച്ച് കൊണ്ടു പോയി പീഡിപ്പിച്ചുവെന്നാണ് കേസ്.
പ്രോസിക്യൂഷൻ ഭാഗത്തുനിന്ന് 12 സാക്ഷികളെ വിസ്തരിക്കുകയും 15 രേഖകളും 3 തൊണ്ടിമുതലുകളും ഹാജരാക്കുകയും ചെയ്തു. പ്രോസിക്യൂഷനു വേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ കെ.പി. അജയ് കുമാറാണ് കോടതിയിൽ ഹാജരായത്.
Comments