രാഹുൽ ഗാന്ധിയുടെ ചോദ്യം ചെയ്യൽ; രണ്ട് ദിവസം രാജ്യവ്യാപക പ്രതിഷേധത്തിന് കോൺഗ്രസ് നിർദ്ദേശം; രാജ്ഭവനിലും കേന്ദ്രസർക്കാർ ഓഫീസുകളിലും പ്രതിഷേധം നടത്തും
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

രാഹുൽ ഗാന്ധിയുടെ ചോദ്യം ചെയ്യൽ; രണ്ട് ദിവസം രാജ്യവ്യാപക പ്രതിഷേധത്തിന് കോൺഗ്രസ് നിർദ്ദേശം; രാജ്ഭവനിലും കേന്ദ്രസർക്കാർ ഓഫീസുകളിലും പ്രതിഷേധം നടത്തും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 16, 2022, 10:19 am IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: നാഷണൽ ഹെറാൾഡ് കേസിൽ രാഹുൽ ഗാന്ധിയെ ഇഡി വീണ്ടും ചോദ്യം ചെയ്യാൻ വിളിപ്പിച്ചതോട രാഷ്‌ട്രീയ പ്രതിരോധം ശക്തമാക്കാൻ ഒരുങ്ങി കോൺഗ്രസ്. മൂന്ന് ദിവസങ്ങൾ നീണ്ട ചോദ്യം ചെയ്യൽ താൽക്കാലികമായി അവസാനിപ്പിച്ച ഇഡി വെളളിയാഴ്ച വീണ്ടും ഹാജരാകാൻ രാഹുലിനോട് നിർദ്ദേശിച്ചിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് ഇന്നും നാളെയും പ്രതിഷേധം നടത്താൻ കോൺഗ്രസ് ഒരുങ്ങുന്നത്.

രാജ് ഭവന് മുൻപിലും കേന്ദ്ര സർക്കാർ ഓഫീസുകളുടെ മുൻപിലും പ്രതിഷേധങ്ങൾ നടത്താനാണ് ആഹ്വാനം. കോൺഗ്രസ് ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ കത്തിലൂടെ ഇക്കാര്യം സംസ്ഥാന ഘടകങ്ങളെ അറിയിച്ചു കഴിഞ്ഞു. യാതൊരു തെളിവും വസ്തുതകളുമില്ലാതെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിനെ വ്യക്തിവൈരാഗ്യത്തിനും രാഷ്‌ട്രീയ പകപോക്കലിനും ഉപയോഗിക്കുകയാണെന്നാണ് കത്തിലെ ആരോപണം. വ്യാഴാഴ്ച രാവിലെ 11 ന് രാജ്ഭവന് മുൻപിൽ പ്രതിഷേധിക്കണം. വെളളിയാഴ്ച എല്ലാ ജില്ലാ ആസ്ഥാനങ്ങളിലും കേന്ദ്രസർക്കാർ ഓഫീസുകളിലും പ്രതിഷേധം സംഘടിപ്പിക്കണമെന്നും നിർദ്ദേശമുണ്ട്.

കഴിഞ്ഞ മൂന്ന് ദിവസമായി എഐസിസി ആസ്ഥാനത്തെ കേന്ദ്ര ഏജൻസികൾ അവരുടെ കോട്ടയാക്കി മാറ്റിയെന്നും ഓഫീസ് ചുമതലയുളളവർക്കും മുതിർന്ന നേതാക്കൾക്കും പോലും അവിടെ പ്രതിഷേധം നിഷേധിച്ചിരിക്കുകയാണെന്നും കെ.സി വേണുഗോപാൽ കത്തിൽ പറയുന്നു. പ്രതിഷേധം നടത്തിയ നേതാക്കളെയും പോലീസ് വളരെ മോശമായ രീതിയിലാണ് കൈകാര്യം ചെയ്തതെന്നും ആരോപിക്കുന്നുണ്ട്.

എഐസിസി ആസ്ഥാനത്ത് വരെ കടന്നുകയറി പാർട്ടി പ്രവർത്തകരെ മർദ്ദിക്കുന്ന സാഹചര്യം ഉണ്ടായതായി കത്തിൽ ചൂണ്ടിക്കാട്ടുന്നു. ഇത്തരം കാര്യങ്ങൾ ഉന്നയിച്ചാണ് പ്രതിഷേധം സംഘടിപ്പിക്കാൻ ഒരുങ്ങുന്നത്. നീതിക്കായുളള പോരാട്ടത്തിൽ എല്ലാ പ്രവർത്തകരും ഐക്യദാർഢ്യം പ്രകടിപ്പിക്കണമെന്നും കത്തിൽ പറയുന്നു.

Tags: Rahul Gandhipriyanka gandhiCongress Protestഎഐസിസിരാഹുൽ ഗാന്ധിനാഷണൽ ഹെറാൾഡ്
Share
Tweet
SendShare

More News from this section

ഫുക്കറ്റ്-ഡല്‍ഹി വിമാനത്തില്‍ 300 അടി ഉയരം കുറഞ്ഞ സംഭവം; ലഹരി പരിശോധനയില്‍ പരാജയപ്പെട്ട പൈലറ്റിനെ എയര്‍ ഇന്ത്യ പുറത്താക്കി

ഇന്ത്യയിലേക്ക് നുഴഞ്ഞുകയറല്‍; അമേരിക്കന്‍ പൗരനും ആറ് ഉക്രേനിയന്‍ പൗരന്മാര്‍ക്കും ഭീകരബന്ധമെന്ന് എന്‍ഐഎ

ബുദ്ഗാമില്‍ ഭീകരവിരുദ്ധ ഓപ്പറേഷന്‍; ഒരു ഭീകരനെ വധിച്ചതായി ഉദ്യോഗസ്ഥര്‍, തിരച്ചില്‍ തുടരുന്നു

എഫ്സിആര്‍എ ഭേദഗതി ബില്‍; ജെപിസിയില്‍ കേരളത്തില്‍ നിന്ന് മൂന്ന് പേര്‍, അധ്യക്ഷനായി സഞ്ജയ് ജയ്സ്വാള്‍

ലാന്‍ഡ് ചെയ്തതിന് പിന്നാലെ അപകടം; ശ്രീനഗറില്‍ ഇന്‍ഡിഗോ വിമാനത്തിന്റെ മൂക്കിന് കേടുപാട്

അര്‍ധരാത്രിയില്‍ മാനസികവെല്ലുവിളി നേരിടുന്ന സ്ത്രീയെ ഉപദ്രവിക്കാന്‍ ശ്രമം; രക്ഷകരായി പാഞ്ഞെത്തി തെരുവിന്റെ കാവല്‍; വീഡിയോ

Latest News

ഏറ്റുമാനൂരില്‍ ടൂറിസ്റ്റ് ബസുകള്‍ കൂട്ടിയിടിച്ചു; വിദ്യാര്‍ഥികള്‍ക്ക് നിസാര പരിക്ക്

യുകെ പഠനത്തിനുള്ള വീസ വൈകി; തിരുവനന്തപുരത്ത് 25കാരിയെ മരിച്ച നിലയില്‍ കണ്ടെത്തി

ശ്രീലങ്കന്‍ പര്യടനത്തിന് പിന്നാലെ നടപടി; പ്രായത്തട്ടിപ്പില്‍ ഇന്ത്യന്‍ അണ്ടര്‍-19 താരത്തിന് രണ്ട് വര്‍ഷം വിലക്ക്

മട്ടാഞ്ചേരിയിൽ വൻ ലഹരിവേട്ട; രണ്ട് കിലോയിലധികം എംഡിഎംഎ പിടികൂടി, രണ്ടുപേർ കസ്റ്റഡിയിൽ

10 ദിവസം തുരങ്കത്തിനുള്ളില്‍; ഒടുവില്‍ അത്ഭുത രക്ഷ, നേപ്പാളില്‍ രണ്ട് എഞ്ചിനീയര്‍മാരെ ജീവനോടെ പുറത്തെത്തിച്ചു

പുഴുവരിച്ച മുട്ട വിറ്റു; ബ്ലിങ്കിറ്റിന്റെ സംഭരണകേന്ദ്രം അടപ്പിച്ച് ഭക്ഷ്യസുരക്ഷാ വകുപ്പ്; സമൂസയുണ്ടാക്കാൻ ചീഞ്ഞതും പുഴുവരിച്ചതുമായ പച്ചക്കറികൾ

മിഥാലിയെ മറികടന്ന് സ്മൃതി; വനിതാ അന്താരാഷ്‌ട്ര ക്രിക്കറ്റിലെ റണ്‍വേട്ടയില്‍ ഒന്നാമതായി താരം; ഒരിക്കലും കരുതിയില്ലെന്ന് പ്രതികരണം

‘ശ്രീകൃഷ്ണ ജയന്തി ദിനത്തിൽ മന്ത്രിമാർക്ക് പരിശീലനം, വർഷത്തിൽ എത്രയോ ദിവസങ്ങളുണ്ട്, ഇന്ന് തന്നെ പഠിച്ച് മിടുക്കരാകേണ്ട അത്ര വലിയ അടിയന്തരാവസ്ഥയായിരുന്നോ?’; വിമർശനം ശക്തം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies