ക്യാൻസറിനെ ചികിത്സിക്കാൻ പുതിയ മരുന്ന്; ഇത് ചരിത്രത്തിലാദ്യം
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

ക്യാൻസറിനെ ചികിത്സിക്കാൻ പുതിയ മരുന്ന്; ഇത് ചരിത്രത്തിലാദ്യം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 16, 2022, 06:17 pm IST
FacebookTwitterWhatsAppTelegram

സമകാലീന ലോകത്ത് മാനവികരാശി ഏറെ ഭയപ്പെടുന്ന ഒരു രോഗമാണ് ക്യാൻസർ അഥവാ അർബുദം. രോഗം വരുത്തിവെക്കുന്ന ആഘാതവും മരണനിരക്കുമാണ് ഈ ഭീതിയുടെ അടിസ്ഥാനം. അർബുദത്തെ കീഴ്‌പ്പെടുത്താൻ ശാസ്ത്ര ലോകം നിരവധി ചികിത്സാ രീതികൾ കണ്ടെത്തിയിട്ടുണ്ടെങ്കിലും ഈ ചികിത്സ കൊണ്ടൊന്നും മിക്ക രോഗികൾക്കും അസുഖം ഭേദമാകാറില്ല എന്നത് വാസ്തവമാണ്. അസുഖം കണ്ടെത്താൻ വൈകുന്നതാണ് ഇതിന്റെ പ്രധാന കാരണം. 2020 ലെ കണക്കനുസരിച്ച് 10 ദശലക്ഷത്തോളം പേരാണ് ക്യാൻസർ ബാധിച്ച് മരിച്ചത്. അതായത് ആറിൽ ഒരാൾ ഇന്ന് അർബുദ രോഗിയാണ്. ശരീരത്തിലെ ഓരോ അവയവങ്ങളെയും കാർന്ന് തിന്നുന്ന ക്യാൻസറിന്റെ ഉറവിടം കണ്ടെത്താൻ കഴിയാത്തതാണ് രോഗത്തെ ഇത്രയധികം അപകടകാരിയാക്കുന്നത്.

എന്നാൽ ഇനി ക്യാൻസറിനെ ഭയപ്പേടേണ്ട ആവശ്യമില്ലെന്ന് ഉറപ്പ് നൽകുകയാണ് ശാസ്ത്രലോകം. ചരിത്രത്തിൽ ആദ്യമായി അർബുദ ചികിത്സാ പരീക്ഷണത്തിൽ പങ്കെടുത്ത എല്ലാ രോഗികളുടെയും അസുഖം ഭേദമായി. യുഎസിലെ ചെറിയ ഒരു ക്ലിനിക്കിൽ് 18 അർബുദ രോഗികളെ വെച്ച് നടത്തിയ പരീക്ഷണമാണ് വിജയിച്ചത്. ഡോസ്റ്റാർലിമാബ് എന്ന മരുന്ന് ആറ് മാസം കഴിച്ചതിനു ശേഷം എല്ലാ രോഗികളുടെയും അർബുദകോശങ്ങൾ അപ്രത്യക്ഷമായെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്

മനുഷ്യ ശരീരത്തിലെ പ്രതിദ്രവ്യമായി പ്രവർത്തിക്കുന്ന ലബോറട്ടറിയിൽ നിർമ്മിച്ച തന്മാത്രകളുള്ള ഒരു മരുന്നാണ് ഡോസ്റ്റാർലിമാബ്. മലാശയ കാൻസർ ബാധിച്ച 18 രോഗികൾക്കാണ് ഒരേ മരുന്ന് നൽകിയത്. ആറ് മാസത്തിനിടയിൽ ഓരോ മൂന്ന് ആഴ്ചകളിലുമാണ് ഇവർക്ക് മരുന്ന് നൽകിയത്. ചികിത്സയുടെ ഫലമായി, ഓരോ രോഗിയിലും ക്യാൻസർ പൂർണ്ണമായും ഇല്ലാതായതായി കണ്ടെത്തി.

അർബുദ രോഗചികിത്സയിൽ ഇതാദ്യമായാണ് ഇത്തരത്തിൽ പ്രത്യാശയേകുന്ന ഒരു കണ്ടെത്തലെന്ന് ക്യാൻസർ രോഗവിദഗ്‌ദ്ധനായ ലൂയിസ് ഡയസ് ജൂനിയർ പറഞ്ഞു. മെമ്മോറിയൽ സ്‌ളോവൻ കെറ്റെറിംഗ് ക്യാൻസർ സെന്ററിലെ ഡോക്ടറാണ് അദ്ദേഹം.

മലാശയ അർബുദത്തിന് കീമോതെറാപ്പിയും ശസ്ത്രക്രിയയും അടക്കമുള്ള ചികിത്സകൾ നടത്തി ഫലം കാണാതായതോടെയാണ് ഈ രോഗികൾ പരീക്ഷണത്തിന് എത്തിയത്. എന്നാൽ ആറ് മാസത്തെ ചികിത്സ കൊണ്ട് ക്യാൻസർ പൂർണ്ണമായും ഭേദമാകുകയായിരുന്നു.

ആദ്യഘട്ടത്തിൽ രോഗം ഭേദമാകുമെന്ന് ആരും വിശ്വസിച്ചിരുന്നില്ല. പരീക്ഷണ ചികിത്സയ്‌ക്ക് ശേഷവും തുടർ ചികിത്സ ആവശ്യമായി വരുമെന്നാണ് എല്ലാവരും കരുതിയിരുന്നത്. ട്യൂമറുകൾ വീണ്ടും പ്രത്യക്ഷപ്പെട്ടാൽ കീമോതെറാപ്പിയോ ശസ്ത്രക്രിയയോ ചെയ്യാനും തീരുമാനിച്ചിരുന്നു. എന്നാൽ അതിന്റെയൊന്നും ഒരാവശ്യവും ഉണ്ടായില്ലെന്ന് ന്യൂയോർക്ക് ടൈംസിന്റെ റിപ്പോർട്ടിൽ പറയുന്നു.

Tags: cancercancer treatment
ShareTweetSendShare

More News from this section

കോംഗോയിൽ എബോള പടരുന്നു; മരണസംഖ്യ 930 കടന്നു, കടുത്ത മുന്നറിയിപ്പുമായി WHO

റഷ്യ-ഉക്രെയ്ൻ യുദ്ധത്തിൽ ഇന്ത്യൻ നാവികർ കൊല്ലപ്പെട്ട സംഭവം : റഷ്യൻ ചാർജ് ഡി അഫയേഴ്‌സിനെ വിളിച്ചുവരുത്തി ഇന്ത്യയുടെ അതൃപ്തി അറിയിച്ച് വിദേശകാര്യ മന്ത്രാലയം

ഹോര്‍മുസ് കടലിടുക്കില്‍ വീണ്ടും എണ്ണക്കപ്പലിന് നേരെ ഇറാന്റെ ആക്രമണം; ടാങ്കറിന് തീപിടിച്ചു; ലൈഫ് ബോട്ടുകളില്‍ രക്ഷപ്പെട്ട് ജീവനക്കാര്‍

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

ലോകം കീഴടക്കി സ്പെയിൻ! അർജന്റീനയെ വീഴ്‌ത്തി രണ്ടാം ലോകകപ്പ്കിരീടം, എക്‌സ്ട്രാ ടൈമിലെ ഒരൊറ്റ ഗോൾ ചരിത്രം തിരുത്തി ; മെറ്റ്‌ലൈഫിൽ ചരിത്ര രാത്രി

Latest News

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies