പൂനെ: രാത്രി കാലങ്ങളിലെ അപകടങ്ങൾ നിയന്ത്രിക്കാൻ ജോലി സമയം കൂട്ടി പൂനെ പോലീസ്. വാഹനങ്ങളുടെ വേഗത കുറയ്ക്കുക, റോഡിലെ തിരക്ക് ഒഴിവാക്കുക എന്നിവ ലക്ഷ്യമിട്ടാണ് ജോലി സമയം വർധിപ്പിക്കുന്നത്. പൂനെ സിറ്റി പോലീസിന്റെ ട്രാഫിക് ബ്രാഞ്ച് മൂന്ന് ഷിഫ്റ്റുകളിലായി പുലർച്ചെ രണ്ട് മണി വരെയാകും പ്രവർത്തിക്കുക.
രാത്രികാല അപകടങ്ങൾ വർധിക്കുന്ന സാഹചര്യത്തിലാണ് ഇത്തരമൊരു തീരുമാനമെന്ന് പോലീസ് കമ്മീഷണർ അമിതാഭ് ഗുപ്ത അറിയിച്ചു. പാർട്ടികൾ കാരണം രാത്രികാലങ്ങളിൽ വാഹനങ്ങളുടെ എണ്ണം കൂടുകയാണ്. ഈ സാഹചര്യം മുൻനിർത്തിയാണ് സുരക്ഷയുടെ ഭാഗമായി പോലീസുകാരുടെ ജോലി സമയം ഉയർത്തിയത്. നേരത്തെ ട്രാഫിക് പോലീസിന്റെ ജോലി സമയം രാത്രി ഒൻപത് വരെ ആയിരുന്നു. ജനങ്ങൾ തിങ്ങിപാർക്കുന്ന ഇടങ്ങളിൽ ഇപ്പോൾ രാത്രി വൈകിയും ജോലി ചെയ്യുന്നുണ്ട്.
Comments