ഇന്റർനെറ്റിൽ ‘സുനാമി’ സൃഷ്ടിക്കുകയാണ് ഒരു വീഡിയോ. പ്രകൃതിയുടെ വിസ്മയത്തെ പ്രകൃതി ദുരന്തമായി തെറ്റിദ്ധരിക്കപ്പെട്ട ഒരു കാഴ്ചയാണ് ഇപ്പോൾ സമൂഹമാദ്ധ്യമങ്ങളിലെ ചർച്ചാ വിഷയം. റെഡ്ഡിറ്റിൽ പങ്കുവെക്കപ്പെട്ട 28 സെക്കൻഡ് മാത്രം ദൈർഘ്യമുള്ള വീഡിയോ കാഴ്ചക്കാരിൽ സുനാമിയുടെ ഭീകരത സൃഷ്ടിച്ചതോടെയാണ് തരംഗമായി മാറിയത്.
I was under the impression it was a tsunami I’ve never seen clouds like this before. from Damnthatsinteresting
ആകാശം തൊടുന്ന വിധം ഉയർന്നു പൊങ്ങുന്ന തിരമാലകൾ കരയിലേക്ക് ആഞ്ഞടിക്കുകയും തീരത്തെ മുഴുവൻ അകത്താക്കുകയും ചെയ്യുന്ന അത്യധികം ഭയാനകമായ ദുരന്തമാണ് സുനാമി. റെഡ്ഡിറ്റിൽ ചർച്ചയായ ഈ വീഡിയോ കാണുന്ന ഏതൊരാളും സുനാമിയെന്ന പ്രകൃതി ദുരന്തത്തെയാണ് ആദ്യം ഓർക്കുക. കാരണം ദൃശ്യത്തിൽ കാണുന്നത് സുനാമിയാണെന്ന് ഏതൊരു കാഴ്ചക്കാരനും തെറ്റിദ്ധരിക്കും. സുനാമി വരുന്നുവെന്നും ദൃശ്യങ്ങളിൽ കാണുന്ന പ്രദേശത്തെ വീടുകളെ മുഴുവൻ ഇപ്പോൾ വിഴുങ്ങുമെന്നുമാണ് ദൃശ്യങ്ങൾ കാണുന്നവർക്ക് അനുഭവപ്പെടുക.
എന്നാൽ സൂക്ഷിച്ച് നോക്കുമ്പോൾ അത് കാഴ്ചക്കാരുടെ തോന്നൽ മാത്രമാണെന്ന് തിരിച്ചറിയുന്നു. കാരണം സുനാമി തിരമാലകളായി നാം തെറ്റിദ്ധരിച്ചത് ആകാശത്ത് വന്നുകൂടിയ മേഘങ്ങളെയായിരുന്നു. അവ തിരമാലകളുടെ രൂപത്തിലായിരുന്നു ആകാശത്ത് തെളിഞ്ഞുനിന്നത്. ഇത് സുനാമി തിരമാലകളായി കാഴ്ചക്കാരെ തോന്നിപ്പിക്കുകയായിരുന്നു. ഈ ആകാശവിസ്മയത്തെ വിശ്വസിക്കാനാകുന്നില്ലെന്ന് നിരവധിയാളുകൾ പ്രതികരിച്ചു. റെഡ്ഡിറ്റിൽ 2,200ലധികം കമന്റുകളും ഒരു ലക്ഷത്തോളം അപ്വോട്ടുകളുമാണ് വീഡിയോയ്ക്ക് ലഭിച്ചത്.
Comments