കരച്ചിൽ വരുമാനമാക്കി യുവതി; സമ്പാദിക്കുന്നത് ലക്ഷങ്ങൾ; വെറുതെ കരഞ്ഞാൽ പോര, അലറി കരയണം; കരഞ്ഞ് പച്ചപിടിച്ച ആഷ്‌ലി പെൽഡണിന്റെ ജീവിതം
Wednesday, September 2 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

കരച്ചിൽ വരുമാനമാക്കി യുവതി; സമ്പാദിക്കുന്നത് ലക്ഷങ്ങൾ; വെറുതെ കരഞ്ഞാൽ പോര, അലറി കരയണം; കരഞ്ഞ് പച്ചപിടിച്ച ആഷ്‌ലി പെൽഡണിന്റെ ജീവിതം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 17, 2022, 02:57 pm IST
Facebook
Twitter
WhatsAppTelegram

മറ്റു ജീവികളെപ്പോലെയല്ല നിരവധി വികാരങ്ങൾക്കുടമയാണ് മനുഷ്യൻ.സങ്കടം,ദേഷ്യം,സന്തോഷം,വെറുപ്പ്,പുച്ഛം,സ്‌നേഹം എന്നിങ്ങനെ നിരവധി വികാരങ്ങളിലൂടെ കടന്ന് പോയാണ് മനുഷ്യൻ തന്റെ ജീവിതം മുന്നോട്ട് നയിക്കുന്നത്.

സങ്കടം വന്നാൽ കരഞ്ഞും സന്തോഷം വന്നാൽ ചിരിച്ചും ജീവിയ്‌ക്കുന്ന മനുഷ്യൻ എല്ലായിപ്പോഴും പ്രാർത്ഥിയ്‌ക്കുന്നത് കരയാനുള്ള സന്ദർഭം ജീവിതത്തിൽ ഉണ്ടാവരുതേ എന്നായിരിക്കും. എന്നാൽ ആഷ്‌ലി പെൽഡൺ എന്ന യുവതിയുടെ ജീവിതത്തിലേക്ക് ഭാഗ്യം കടന്ന് വന്നത് കരച്ചിലിന്റെ രൂപത്തിലാണ്. ചെറിയ കരച്ചിലൊന്നുമല്ല നല്ല അസ്സൽ അലറിക്കരച്ചിൽ. തന്റെ കരച്ചിൽ വരുമാനമാക്കി യുവതി സമ്പാദിക്കുന്നതാകട്ടെ ലക്ഷങ്ങളും. എങ്ങനെയാണ് ആഷ്‌ലി ഇങ്ങനെ തന്റെ കരച്ചിൽ പണമാക്കി മാറ്റുന്നതല്ലേ?

ആഷ്‌ലി ഒരു സ്‌ക്രീമിംഗ് ആർട്ടിസ്റ്റാണ് ഈ ഡബ്ബിംഗ് ആർട്ടിസ്റ്റുകളെ പോലെ ശബ്ദമാണ് ആഷ്‌ലിയുടേയും വജ്രായുധം. സിനിമയിലും സീരിയലിലും അലറുന്നതാണ് അവളുടെ ജോലി.ഇങ്ങനെ അലറി വിളിച്ചാണ് അവൾ പണം സമ്പാദിക്കുന്നത്.

മണിക്കൂറുകളോളം ഇങ്ങനെ അലറിക്കരയുന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. സന്ദർഭത്തിനനുസരിച്ച്, നിലവിളിയിൽ ഏറ്റക്കുറച്ചിലും, ഉയർച്ച താഴ്ചകളും കൊണ്ട് വരണം എന്നതാണ് ഈ ജോലിയുടെ ഏറ്റവും വലിയ വെല്ലുവിളി. ആഷ്ലിയുടെ പല രീതിയിലുള്ള നിലവിളികൾ റെക്കോർഡ് ചെയ്ത് സിനിമകളിലും ടിവി ഷോകളിലും ഉപയോഗിക്കുന്നു. പ്രേതത്തെ കണ്ട് പേടിച്ച് കരയുന്നതും, സങ്കടം സഹിക്ക വയ്യാതെ പൊട്ടി കരയുന്നതും എല്ലാം വളരെ മനോഹരമായാണ് ആഷ്‌ലി ചെയ്യുന്നത്.

വളരെ ചെറുപ്പത്തിൽ തന്നെ തന്റെ ഈ അലറിക്കരയാനുള്ള കഴിവ് കണ്ടെത്തിയതാണ് ആഷ്‌ലിയുടെ ജീവിതം തന്നെ മാറ്റിമറിച്ചത്. ഏഴ് വയസ്സുള്ളപ്പോൾ, ‘ചൈൽഡ് ഓഫ് ആംഗർ’ എന്ന സിനിമയിൽ അഭിനയിക്കാൻ അവസരം ലഭിച്ചു. കുട്ടിക്കാലത്ത് പീഡനത്തിന് ഇരയായ ഒരു പെൺകുട്ടിയുടെ കഥയായിരുന്നു അത്. സ്വാഭാവികമായും നിലവിളിക്കേണ്ട രംഗങ്ങൾ നിരവധി അതിലുണ്ടായിരുന്നു. അതായിരുന്നു ഇപ്പോഴത്തെ ജോലിയിലേക്ക് ആഷ്‌ലിയെ എത്തിച്ചത്. സിനിമ ഇറങ്ങിയതോടെ ആഷ്‌ലിയ്‌ക്ക് ഒട്ടേറെ അവസരങ്ങൾ ലഭിച്ചു. എന്നാൽ പതിയെ ആഷ്‌ലിയ്‌ക്ക് അഭിനയത്തിൽ മടുപ്പ് തോന്നി. അഭിനയം വിട്ട് സിനിമയുമായി ബന്ധപ്പെട്ട മറ്റെന്തെങ്കിലും ജോലി ചെയ്യാൻ അവൾ ആഗ്രഹിച്ചു. അങ്ങനെയാണ് ആഷ്‌ലി ഡബ്ബിംഗ് രംഗത്തേയ്‌ക്ക് കടക്കുന്നതതും സ്‌ക്രീമിംഗ് ആർട്ടിസ്റ്റായി മാറിയതും. ജോലിയോടുള്ള ഇഷ്ടക്കൂടുതൽ കാരണം ചില ദിവസങ്ങളിൽ എട്ട് മണിക്കൂർ വരെ ആഷ്‌ലി ഇങ്ങനെ അലറിക്കരയുന്നു.

Tags: ARTIST
Share
Tweet
SendShare

More News from this section

‘ഇനി വരാനിരിക്കുന്നത് ഏറ്റവും വലിയ ആക്രമണം’; ഇറാന് ട്രംപിന്റെ കടുത്ത മുന്നറിയിപ്പ്, ഹോര്‍മുസില്‍ വീണ്ടും അമേരിക്കന്‍ ആക്രമണം

സിജെപി വക്താവ് അശുതോഷ് റാങ്കയ്‌ക്ക് പാകിസ്ഥാന്‍ ബന്ധമോ? ഗവിയിലെ മുന്‍ സഹപ്രവര്‍ത്തകയെച്ചൊല്ലി ചോദ്യങ്ങള്‍

നേപ്പാളില്‍ പ്രളയക്കെടുതി; മരണം 1,003; 4,000 പേരെ കാണാനില്ല; രക്ഷാപ്രവര്‍ത്തനം തുടരുന്നു

മഹാബലിക്കൊപ്പം ആഘോഷം, വിഭവസമൃദ്ധമായ ഓണസദ്യ; നെതർലാൻഡ്സിൽ ഹമ്മയുടെ ഓണം ഗംഭീരം

‘നിങ്ങള്‍ രക്ഷപ്പെട്ടു’; നേപ്പാള്‍ പ്രളയത്തില്‍ 100 രക്ഷാദൗത്യങ്ങളുമായി ചരിത്രം കുറിച്ച് പ്രിയ അധികാരി; നേപ്പാളിലെ ആദ്യ വനിതാ ഹെലികോപ്റ്റര്‍ ക്യാപ്റ്റന്‍

‘ഭീകരവാദം തന്ത്രപരമായ ആയുധമാകില്ല’; SCO വേദിയില്‍ മോദിയുടെ ശക്തമായ മുന്നറിയിപ്പ്

Latest News

അദ്ദേഹത്തിന്റെ വിഭാഗത്തിലെ സ്ത്രീകൾക്ക് നൽകിയ ഉപദേശം; മതപരമായ കാര്യങ്ങൾ പറയാൻ അവകാശമുണ്ട്; കാന്തപുരത്തെ തള്ളാതെ കെ.ടി. ജലീൽ

വിരമിക്കല്‍ പ്രഖ്യാപിച്ച് ലയണല്‍ മെസ്സി; ഇന്റര്‍ മയാമിയുമായുള്ള കരാര്‍ 2028 വരെ, ക്ലബ് ഫുട്ബോളിലും തുടരുമോ?

‘കണ്ടാൽ മോഹിക്കപ്പെടുന്ന പ്രായമോ?’; ചെറിയ പെൺകുട്ടികൾ നല്ല ഡ്രസ്സ് ഇട്ട് കൈതരാൻ വന്നു; ആശ തോന്നുന്ന പ്രായത്തിൽ എത്തിയില്ലെങ്കിലും കൊടുത്തില്ല; പേരോട് അബ്ദുറഹ്മാൻ സഖാഫി

ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ സഹോദരി എല്‍മ എവെയ്റോ കേരളത്തില്‍

ഇംഗ്ലണ്ടിന്റെ ടെസ്റ്റ് ബാറ്റിങ് കോച്ച് സ്ഥാനം നിരസിച്ച് മൈക്കല്‍ ഹസി; ക്രിക്കറ്റ് ഓസ്‌ട്രേലിയയുടെ കണ്‍സള്‍ട്ടന്റാകും

അച്ഛനാണ് പോലും!!! 8 മാസം പ്രായമുള്ള കുഞ്ഞിന്റെ ഡയപ്പറിൽ ഒളിപ്പിച്ചും സ്വർണക്കടത്ത്; കരിപ്പൂരിൽ ഒരു കോടി രൂപയുടെ സ്വർണം പിടികൂടി

ഫുട്ബോൾ ടീം തിരഞ്ഞെടുപ്പിനിടെ 18കാരൻ കുഴഞ്ഞുവീണു; മലപ്പുറത്ത് സ്കൂൾ വിദ്യാർത്ഥിക്ക് ദാരുണാന്ത്യം

125 മില്യണ്‍ പൗണ്ട്! ചെല്‍സിയില്‍ നിന്ന് സൂപ്പര്‍താരത്തെ റാഞ്ചി മാഞ്ചസ്റ്റര്‍ സിറ്റി; ട്രാന്‍സ്ഫര്‍ വിപണിയില്‍ വമ്പന്‍ നീക്കം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies