മോദി സർക്കാർ പദ്ധതി കേരളം അടിച്ചു മാറ്റുന്നു; ആ പദ്ധതികൾ നടപ്പിലാക്കാൻ പോലും പിണറായി സർക്കാർ തയ്യാറാവുന്നില്ലെന്ന് കെ സുരേന്ദ്രൻ
Wednesday, July 22 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

മോദി സർക്കാർ പദ്ധതി കേരളം അടിച്ചു മാറ്റുന്നു; ആ പദ്ധതികൾ നടപ്പിലാക്കാൻ പോലും പിണറായി സർക്കാർ തയ്യാറാവുന്നില്ലെന്ന് കെ സുരേന്ദ്രൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 19, 2022, 10:11 am IST
FacebookTwitterWhatsAppTelegram

കോട്ടയം : മോദി സർക്കാർ പദ്ധതി കേരളം അടിച്ചു മാറ്റുകയാണ് എന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രൻ. പക്ഷെ ആ പദ്ധതികൾ പൂർണ്ണ തോതിൽ  നടപ്പാക്കാൻ പോലുംകേരളം തയ്യാറാവുന്നില്ല എന്നും അദ്ദേഹം കുറ്റപ്പെടുത്തി. കേന്ദ്ര പദ്ധതിയുടെ പ്രചാരകരായി ബിജെപി പ്രവർത്തകർ മാറണം എന്നും അദ്ദേഹം പറഞ്ഞു. മോഡി സർക്കാരിന്റെ 8 -ാം വാർഷികത്തിന്റെ ഭാഗമായി ബിജെപി കോട്ടയം ജില്ല കമ്മറ്റി സംഘടിപ്പിച്ച കേന്ദ്രസർക്കാർ പദ്ധതികളുടെ ഗുണഭോക്തൃസംഗമം സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ.

പദ്ധതിയുടെ ഗുണഭോക്താക്കളായ നിരവധി ആളുകൾ ചടങ്ങിൽ പങ്കെടുത്തു. കേന്ദ്ര പദ്ധതികൾ അടിച്ചുമാറ്റുകയാണ് കേരള സർക്കാർ. മോദി സർക്കാരിന്റെ ജനക്ഷേമ പദ്ധതികൾ നടപ്പിലാക്കാന് കേരളം ശ്രമിക്കുന്നില്ല. മോദി വിരുദ്ധ പ്രചാരണത്തിനാണ് ഇവർ കൂടുതല് സമയം ചെലവഴിക്കുന്നത്. അത് നിർത്തണമെന്നും ജനങ്ങൾക്ക് വേണ്ടി ഭരണം നടത്തണമെന്നും സുരേന്ദ്രൻ പറഞ്ഞു.

ലോകത്തിലെ ഏറ്റവും വലിയ ഇൻഷൂറൻസ് പദ്ധതി കേരളത്തിലുള്ളവർക്ക് കിട്ടരുതെന്നാണ് ഇവിടുത്തെ സർക്കാർ വിചാരിക്കുന്നത്. ജൽജീവൻ മിഷനും ആവാസ് യോജന പദ്ധതിയും ഇവിടെ അട്ടിമറിക്കപ്പെടുകയാണ്. മോദി സർക്കാരിന്റെ പദ്ധതികൾ പേരുമാറ്റി അടിച്ചു മാറ്റി വികലമാക്കുന്ന പിണറായി സർക്കാർ മലയാളികളെ വഞ്ചിക്കുകയാണ്. നരേന്ദ്രമോദി സർക്കാരിന്റെ എട്ടാം വാർഷികത്തിൽ കേന്ദ്രസർക്കാർ പദ്ധതികൾ കേരളത്തിലെ എല്ലാ വീടുകളിലും എത്തിക്കുകയാണ് ബിജെപിയുടെ ലക്ഷ്യമെന്ന് കെ.സുരേന്ദ്രൻ പറഞ്ഞു.

നരേന്ദ്രമോദി സർക്കാർ അധികാരത്തിൽ വരുമ്പോൾ രാജ്യത്ത് അഴിമതിയുടേയും ഭരണസ്തംഭനത്തിന്റെയും കാലമായിരുന്നു. അവിടെ നിന്നാണ് പ്രതീക്ഷയുടെ പുത്തൻകിരണം രാജ്യത്തിന് ലഭിച്ചത്. അഴിമതിക്കെതിരെ ശക്തമായ നിലപാടെടുത്ത 8 വർഷങ്ങളാണ് പിന്നീട് ഭാരതം കണ്ടത്. പാവങ്ങൾക്ക് വേണ്ടി നിലകൊള്ളുന്ന സർക്കാരാണ് തന്റേതെന്ന് മോദി പ്രവൃത്തിയിലൂടെ തെളിയിച്ചു. അമ്മമാരുടേയും പെൺകുട്ടികളുടേയും പ്രശ്‌നങ്ങൾക്ക് പരിഹാരം കാണാൻ എൻഡിഎ സർക്കാരിന് സാധിച്ചു. വൺ ഇന്ത്യ വൺ റേഷൻ കാർഡ് നടപ്പിലാക്കി വനിതകളെ കാർഡിന്റെ ഗൃഹനാഥയാക്കി. ശൗചാലയങ്ങൾ നിർമ്മിച്ചു. ഉജ്ജ്വൽ യോജനയിലൂടെ അമ്മമാരുടെ കണ്ണീരൊപ്പി. ആദ്യത്തെ പ്രസവത്തിന് 5,000 രൂപ നൽകി. പെൺകുട്ടികളുടെ ചികിത്സ, ഉന്നതപഠനം, വിവാഹം എന്നിവയ്‌ക്കെല്ലാം സർക്കാർ സഹായം നൽകി. പ്രസവാവധി 56 ആഴ്ചയാക്കി വർദ്ധിപ്പിച്ചു. ഒരു രൂപയ്‌ക്ക് സാനിറ്ററി നാപ്കിൻ നൽകാൻ കേന്ദ്രസർക്കാരിന് കഴിഞ്ഞു.

അടിസ്ഥാന വികസനരംഗത്തും രാജ്യത്ത് വലിയ കുതിപ്പാണുണ്ടാവുന്നതെന്ന് സുരേന്ദ്രൻ ചൂണ്ടിക്കാട്ടി. ദേശീയപാതാ നിർമ്മാണത്തിൽ ലോകറെക്കേഡാണ് ഇന്ന് ഇന്ത്യയ്‌ക്കുള്ളത്. വിമാനത്താവളങ്ങളും മെഡിക്കൽകോളേജുകളും റെയിൽവെ സ്റ്റേഷനുകളും അന്താരാഷ്‌ട്ര നിലവാരത്തിലെത്തി. അസംഘടിത തൊഴിലാളികൾക്ക് എല്ലാ ആനുകൂല്ല്യങ്ങളും കേന്ദ്രസർക്കാർ നൽകുന്നു. രാജ്യത്തെ യുവാക്കൾക്ക് സൈന്യത്തിന്റെ ഭാഗമാവാനുള്ള അഗ്‌നിപഥ് പദ്ധതിയെ കോൺഗ്രസും കമ്മ്യൂണിസ്റ്റും മുസ്ലിം മതമൗലികവാദികളും ചേർന്ന് എതിർക്കുകയാണ്. മോദി എന്ത് ചെയ്താലും അതിനെ എതിർക്കുന്ന പ്രതിപക്ഷമാണ് രാജ്യത്തുള്ളതെന്നും സുരേന്ദ്രൻ പറഞ്ഞു.

Tags: Narendra ModiPinarayi Vijayank syrendran
ShareTweetSendShare

More News from this section

മനുഷ്യ-വന്യജീവി സംഘർഷം: നഷ്ടപരിഹാരം 50% വർധിപ്പിക്കും; സഹജീവനമാണ് പരിഹാരമെന്ന് മന്ത്രി

മിഷൻ വൈൽഡ് പിഗ്; കാട്ടുപന്നിയെ വെടിവെക്കാം, പക്ഷേ തിന്നരുത്; അംഗീകൃത ഷൂട്ടർമാർക്ക് മാത്രം അനുമതി; മാംസം ഉപയോഗിച്ചാൽ ജയിൽ: കർശന മാർഗനിർദേശവുമായി വനംവകുപ്പ്

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

Latest News

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

യുവതലമുറയെ സിവിൽ സർവീസിലേക്ക് വാർത്തെടുക്കാൻ രാജ്യസേവന ലക്ഷ്യവുമായി ‘സ്വാദ്ധ്യായ’ സിവിൽ സർവീസ് പദ്ധതി;സ്വാമി വിവേകാനന്ദ ചാരിറ്റബിൾ ട്രസ്റ്റിന്റെ 10 വർഷ പരിശീലനത്തിന് തുടക്കമായി

എം.വി. ഗോവിന്ദന്റെ ഭാര്യയെ മത്സരിപ്പിച്ചത് തെറ്റ്; വിമതരായ ടി.കെ. ഗോവിന്ദനും കുഞ്ഞികൃഷ്ണനും പരനാറികൾ; തുറന്നടിച്ച് പാലൊളി മുഹമ്മദ് കുട്ടി

പാളയം ബിജു കൊലക്കേസ്: ബന്ധുവിന്റെ അറസ്റ്റ് രേഖപ്പെടുത്തി; മുൻവൈരാഗ്യമാണ് കൊലപാതക കാരണമെന്ന് പൊലീസ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies