മോദിയുടെ ഓർമ്മകളിൽ ഇന്നും അബ്ബാസുണ്ട്; ലോകം തിരഞ്ഞ പ്രധാനമന്ത്രിയുടെ ബാല്യകാല സുഹൃത്ത് ഇപ്പോൾ ഇവിടെയുണ്ട്‌
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

മോദിയുടെ ഓർമ്മകളിൽ ഇന്നും അബ്ബാസുണ്ട്; ലോകം തിരഞ്ഞ പ്രധാനമന്ത്രിയുടെ ബാല്യകാല സുഹൃത്ത് ഇപ്പോൾ ഇവിടെയുണ്ട്‌

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 19, 2022, 11:05 am IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി : അമ്മയുടെ നൂറാം ജന്മദിനത്തിൽ പ്രധാനമന്ത്രി പങ്കുവെച്ച വികാരനിർഭരമായ കുറിപ്പ് ചർച്ചയാവുകയാണ്. തന്റെ ജീവിതത്തിലെ പ്രധാനപ്പെട്ട കാര്യങ്ങളെയും, വ്യക്തികളെയും പറ്റിയാണ് അദ്ദേഹം കുറിപ്പിൽ പ്രതിപാദിച്ചിരിക്കുന്നത്. ഇത് വൈറലായതോടെ പ്രധാനമന്ത്രിയുടെ സുഹൃത്ത് അബ്ബാസിനെ ഉൾപ്പെടെ അന്വേഷിക്കുകയാണ് ജനങ്ങൾ.

എന്നാൽ അബ്ബാസിനെ കണ്ടെത്തിയെന്നാണ് പ്രധാനമന്ത്രിയുടെ സഹോദരൻ പറയുന്നത്. അബ്ബാസ് നിയാഞ്ചിഭായ് രാംസാദ മോമിൻ ഇപ്പോൾ ഓസ്‌ട്രേലിയയിലാണെന്നും അദ്ദേഹം പറഞ്ഞു. ഗുജറാത്തിൽ ഭക്ഷ്യവിതരണ വകുപ്പിൽ ഉദ്യോഗസ്ഥനായി ജോലി ചെയ്യുകയായിരുന്നു അബ്ബാസ്. മാസങ്ങൾക്ക് മുൻപ് ജോലിയിൽ നിന്നും വിരമിച്ചു. അബ്ബാസിന്റെ രണ്ട് മക്കളിൽ ഒരാൾ ഗുജറാത്തിലെ മെഹ്‌സാനയിലാണ് താമസിക്കുന്നത്. ഇളയ മകൻ ഓസ്‌ട്രേലിയയിലാണ്. ഇളയ മകനോടൊപ്പം അബ്ബാസും ഇപ്പോൾ സിഡ്‌നിയിലാണ് താമസം.

അബ്ബാസ് തങ്ങൾക്ക് കുടുംബത്തിലെ ഒരാൾ തന്നെയായിരുന്നുവെന്ന് പ്രധാനമന്ത്രിയുടെ സഹോദരൻ പങ്കജ്ഭായ് പറയുന്നു.”ഒരു ദിവസം അഞ്ച് പ്രാവശ്യം നിസ്‌കരിക്കുകയും ഹജ്ജിന് പോകുകയും ചെയ്തിരുന്ന ഒരു നല്ല മനുഷ്യനാണ്. അബ്ബാസിന്റെ അച്ഛനും എന്റെ അച്ഛനും സുഹൃത്തുക്കളായിരുന്നു. അബ്ബാസിന്റെ ഗ്രാമത്തിൽ ഹൈസ്‌കൂൾ ഇല്ലാത്തത് കൊണ്ട് പ്രാഥമിക വിദ്യാഭ്യാസത്തിന് ശേഷം അദ്ദേഹം പഠനം നിർത്താൻ പോവുകയായിരുന്നു. എന്നാൽ എന്റെ അച്ഛൻ അതിന് അനുവദിച്ചില്ല. അബ്ബാസിനെ ഞങ്ങളുടെ കൂടെ താമസിപ്പിച്ച് പഠനം പൂർത്തിയാക്കാൻ അനുവദിക്കണമെന്ന് അച്ഛൻ, അബ്ബാസിന്റെ അച്ഛനോട് പറഞ്ഞു. തുടർന്ന് അദ്ദേഹം അതിന് സമ്മതിച്ചു. 8, 9 ക്ലാസ്സുകൾ അബ്ബാസ് പൂർത്തിയാക്കി ഞങ്ങളോടൊപ്പം താമസിച്ചുകൊണ്ടാണ്” പങ്കജ്ഭായ് പറഞ്ഞു .

അബ്ബാസിനൊപ്പം കുടുംബം എങ്ങനെയാണ് ഉത്സവങ്ങൾ ആഘോഷിച്ചത് എന്നും പങ്കജ്ഭായ് പറഞ്ഞു. ”എന്റെ സഹപാഠിയായിരുന്ന അബ്ബാസ് ഒരു കുടുംബാംഗത്തെപ്പോലെയായിരുന്നു. ഉത്സവങ്ങളിൽ അമ്മ അവന് വേണ്ടി പ്രത്യേകം ഭക്ഷണം പാകം ചെയ്യുമായിരുന്നു. മുഹറം ദിനത്തിൽ മുസ്ലീങ്ങൾ കറുത്ത വസ്ത്രം ധരിക്കുമായിരുന്നു. അന്ന് അബ്ബാസ് എന്റെ കറുത്ത ഷർട്ടാണ് ധരിക്കാറുള്ളത് ” എന്നും പങ്കജ്ഭായ് ഓർത്തു.

 

Tags: Narendra Modiabbas
Share
Tweet
SendShare

More News from this section

എഫ്സിആര്‍എ ഭേദഗതി ബില്‍; ജെപിസിയില്‍ കേരളത്തില്‍ നിന്ന് മൂന്ന് പേര്‍, അധ്യക്ഷനായി സഞ്ജയ് ജയ്സ്വാള്‍

ലാന്‍ഡ് ചെയ്തതിന് പിന്നാലെ അപകടം; ശ്രീനഗറില്‍ ഇന്‍ഡിഗോ വിമാനത്തിന്റെ മൂക്കിന് കേടുപാട്

അര്‍ധരാത്രിയില്‍ മാനസികവെല്ലുവിളി നേരിടുന്ന സ്ത്രീയെ ഉപദ്രവിക്കാന്‍ ശ്രമം; രക്ഷകരായി പാഞ്ഞെത്തി തെരുവിന്റെ കാവല്‍; വീഡിയോ

ഒരു കാലിൽ ചാടി സ്കൂളിലേക്ക് പോയ ഏഴുവയസുകാരി; രാഗിണിക്ക് കൈത്താങ്ങായി യോഗി സർക്കാർ; ചികിത്സ ചെലവ് പൂർണ്ണമായും ഏറ്റെടുത്തു

സമൂഹത്തിന്റെ സഹതാപം നേടാനാണ് ശ്രമിക്കുന്നത്, യാസിൻ മാലിക്കിന് വധശിക്ഷ നൽകണം, 36 വർഷമായി ഈ വേദനയുമായി കഴിയുന്നു, വികാരാധീനയായി സ്ക്വാഡ്രൺ ലീഡർ രവി ഖന്നയുടെ ഭാര്യ

‘ഭാരതത്തിന്റെ ബഹിരാകാശ മേഖലയിൽ മറ്റൊരു ചരിത്രനേട്ടം’; ഐഎസ്ആർഒയെ അഭിനന്ദിച്ച് പ്രധാനമന്ത്രി

Latest News

യുകെ പഠനത്തിനുള്ള വീസ വൈകി; തിരുവനന്തപുരത്ത് 25കാരിയെ മരിച്ച നിലയില്‍ കണ്ടെത്തി

ശ്രീലങ്കന്‍ പര്യടനത്തിന് പിന്നാലെ നടപടി; പ്രായത്തട്ടിപ്പില്‍ ഇന്ത്യന്‍ അണ്ടര്‍-19 താരത്തിന് രണ്ട് വര്‍ഷം വിലക്ക്

മട്ടാഞ്ചേരിയിൽ വൻ ലഹരിവേട്ട; രണ്ട് കിലോയിലധികം എംഡിഎംഎ പിടികൂടി, രണ്ടുപേർ കസ്റ്റഡിയിൽ

10 ദിവസം തുരങ്കത്തിനുള്ളില്‍; ഒടുവില്‍ അത്ഭുത രക്ഷ, നേപ്പാളില്‍ രണ്ട് എഞ്ചിനീയര്‍മാരെ ജീവനോടെ പുറത്തെത്തിച്ചു

പുഴുവരിച്ച മുട്ട വിറ്റു; ബ്ലിങ്കിറ്റിന്റെ സംഭരണകേന്ദ്രം അടപ്പിച്ച് ഭക്ഷ്യസുരക്ഷാ വകുപ്പ്; സമൂസയുണ്ടാക്കാൻ ചീഞ്ഞതും പുഴുവരിച്ചതുമായ പച്ചക്കറികൾ

മിഥാലിയെ മറികടന്ന് സ്മൃതി; വനിതാ അന്താരാഷ്‌ട്ര ക്രിക്കറ്റിലെ റണ്‍വേട്ടയില്‍ ഒന്നാമതായി താരം; ഒരിക്കലും കരുതിയില്ലെന്ന് പ്രതികരണം

‘ശ്രീകൃഷ്ണ ജയന്തി ദിനത്തിൽ മന്ത്രിമാർക്ക് പരിശീലനം, വർഷത്തിൽ എത്രയോ ദിവസങ്ങളുണ്ട്, ഇന്ന് തന്നെ പഠിച്ച് മിടുക്കരാകേണ്ട അത്ര വലിയ അടിയന്തരാവസ്ഥയായിരുന്നോ?’; വിമർശനം ശക്തം

ലയണല്‍ മെസ്സിക്ക് ആദരം; അര്‍ജന്റീനയിലെ ഫുട്‌ബോള്‍ മത്സരങ്ങള്‍ 10-ാം മിനിറ്റില്‍ ഒരു മിനിറ്റ് നിര്‍ത്തിവെക്കും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies