അച്ഛനും മകനും ഒന്നിച്ച് പത്താം ക്ലാസ് പരീക്ഷയെഴുതി; അവസാനം മകൻ തോറ്റു, അച്ഛൻ ജയിച്ചു
Friday, June 5 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

അച്ഛനും മകനും ഒന്നിച്ച് പത്താം ക്ലാസ് പരീക്ഷയെഴുതി; അവസാനം മകൻ തോറ്റു, അച്ഛൻ ജയിച്ചു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 19, 2022, 11:36 am IST
FacebookTwitterWhatsAppTelegram

മുംബൈ : മഹാരാഷ്‌ട്രയിൽ പത്താം ക്ലാസ് ബോർഡ് പരീക്ഷ ഒന്നിച്ചെഴുതിയ അച്ഛനും മകനും നേരത്തെ വാർത്തകളിൽ നിറഞ്ഞ് നിന്നിരുന്നു. എന്നാൽ ഇപ്പോൾ മഹാരാഷ്‌ട്ര ബോർഡ് എക്‌സാം ഫലം വന്നപ്പോൾ മകൻ പരാജയപ്പെട്ടിരിക്കുകയാണ്. എന്നാൽ അച്ഛൻ ഭാസ്‌കർ വാഗ്മരെ പരീക്ഷ വിജയിച്ചു.

ഏഴാം ക്ലാസിൽ പഠനം ഉപേക്ഷിച്ച് കുടുംബം പുലർത്താൻ ജോലി ചെയ്യേണ്ടിവന്നയാളാണ് ഭാസ്‌കർ വാഗ്മരെ. പഠിക്കാൻ അതിയായ ആഗ്രഹം വന്നതോടെയാണ് പത്താം ക്ലാസ് എഴുതിയെടുക്കാൻ തീരുമാനിച്ചത്. പത്താം ക്ലാസ് പരീക്ഷ പാസായതിന്റെ സന്തോഷത്തലാണെങ്കിലും മകൻ രണ്ട് പേപ്പറുകളിൽ തോറ്റതിന്റെ വിഷമം അദ്ദേഹത്തിനുണ്ട്. സപ്ലിമെന്ററി പരീക്ഷയിൽ വിജയിക്കാൻ മകൻ സഹിലിന് എല്ലാ പിന്തുണയും നൽകുമെന്നാണ് ഭാസ്‌കർ വാഗ്മരെ പറയുന്നത്. മകൻ സാഹിലും വിജയിക്കുമെന്ന ആത്മവിശ്വാസത്തിലാണ്.

തന്റെ അച്ഛൻ എപ്പോഴും ചെയ്യാൻ ആഗ്രഹിച്ചത് ചെയ്തതിൽ എനിക്ക് സന്തോഷമുണ്ടെന്ന് സാഹിൽ പറഞ്ഞു. അതുപോലെതന്നെ താനും ഇത് ഉപേക്ഷിക്കില്ല. താൻ സപ്ലിമെന്ററി പരീക്ഷകൾക്ക് തയ്യാറെടുക്കുകയും പേപ്പറുകൾ ക്ലിയർ ചെയ്യാൻ ശ്രമിക്കുകയും ചെയ്യുമെന്ന് സാഹിൽ പറഞ്ഞു.

30 വർഷത്തെ ഇടവേളയ്‌ക്ക് ശേഷമാണ് ഭാസ്‌കർ വാഗ്മരെ ഇത്തവണ മകനൊപ്പം പരീക്ഷയെഴുതിയത്. കൂടുതൽ പഠിക്കാൻ താൻ എപ്പോഴും ആഗ്രഹിച്ചിരുന്നു, പക്ഷേ കുടുംബ ഉത്തരവാദിത്തങ്ങൾ കാരണം അതിന് സാധിച്ചില്ല. എന്നാൽ ഇനി ചില കോഴ്‌സുകൾ ചെയ്യാൻ വേണ്ടിയാണ് വീണ്ടും പഠനം ആരംഭിച്ചത്. താൻ എല്ലാ ദിവസവും പഠിക്കുകയും ജോലിക്ക് ശേഷം പരീക്ഷയ്‌ക്ക് തയ്യാറെടുക്കുകയും ചെയ്യാറുണ്ടെന്ന് വാഗ്മരെ മാദ്ധ്യമങ്ങളോട് പറഞ്ഞു.

Tags: exam10 th exam
ShareTweetSendShare

More News from this section

വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ ക്രമസമാധാന പരിപാലനത്തിനൊപ്പം പൗരാവകാശ സംരക്ഷണത്തിനും മുന്‍ഗണന നല്‍കണം: അമിത് ഷാ

ഇന്ത്യ-വെനസ്വേല ഉഭയകക്ഷി ചര്‍ച്ച; ഊര്‍ജ്ജ, സാങ്കേതിക മേഖലകളില്‍ സഹകരണം ശക്തമാക്കും; പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി ഡെല്‍സി റോഡ്രിഗസ്

ഫ്‌ലൈഓവര്‍ നിര്‍മ്മാണത്തിനിടെ ക്രെയിന്‍ മറിഞ്ഞുവീണു; അഞ്ച് തൊഴിലാളികള്‍ അടിയില്‍ പെട്ടതായി ആശങ്ക

രാജ്യസഭാ തിരഞ്ഞെടുപ്പ്: ബിജെപി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു; സതീഷ് പൂനിയയും തരുണ്‍ ചുഗും പട്ടികയില്‍

ഗുരുഗ്രാം നഗരസഭാ ഓഫിസിനും പഞ്ചാബിലെ ക്ഷേത്രങ്ങള്‍ക്കും ബോംബ് ഭീഷണി; പിന്നില്‍ ഖാലിസ്ഥാന്‍ ഗ്രൂപ്പെന്ന് ഇമെയില്‍; സുരക്ഷ ശക്തമാക്കി പോലീസ്

പശ്ചിമ ബംഗാളില്‍ വാഗ്ദാനങ്ങള്‍ നിറവേറ്റുന്നത് തുടര്‍ന്ന് സുവേന്ദു സര്‍ക്കാര്‍; സ്ത്രീകള്‍ക്ക് പ്രതിമാസം 3000 രൂപ ധനസഹായം നല്‍കുന്ന അന്നപൂര്‍ണ യോജന പദ്ധതിക്ക് തുടക്കമായി

Latest News

ബൈക്കിൽ കാട്ടുപന്നിയിടിച്ച്: ചികിത്സയിലായിരുന്ന 23കാരൻ മരിച്ചു

സംസ്ഥാനത്ത് എല്ലാ ജില്ലകളിലും മഴയ്‌ക്ക് സാധ്യത; എട്ടിടത്ത് ഓറഞ്ച് അലർട്ട്

ലോക ബോക്‌സിങ് റാങ്കിങ്: ഒന്നാം സ്ഥാനം നിലനിര്‍ത്തി ജെയ്‌സ്മിനും മിനാക്ഷിയും; ഇന്ത്യന്‍ കുതിപ്പ് തുടരുന്നു

ആശുപത്രിയിലെ ഔഷധി ചെടിയുടെ ഒപ്പം കഞ്ചാവും; എക്‌സൈസ് സംഘം നശിപ്പിച്ചു; സംഭവം കോട്ടയം ജനറല്‍ ആശുപത്രിയില്‍

കേരളത്തിന്റെ കടക്കെണി: എല്‍.ഡി.എഫും യു.ഡി.എഫും ഒരുപോലെ ഉത്തരവാദികളെന്ന് ബി.ജെ.പി

ഇന്ത്യന്‍ ക്രിക്കറ്റില്‍ നിന്ന് കെ.എസ് ഭരത് വിരമിച്ചു; ഇനി ശ്രദ്ധ വിദേശ ഫ്രാഞ്ചൈസി ലീഗുകളില്‍

മലപ്പുറത്ത് അപൂര്‍വ്വ ഇനം പാമ്പിന്റെ കടിയേറ്റു; ആന്റി വെനം കിട്ടിയില്ല; ഏഴു വയസ്സുകാരന്‍ മരിച്ചു

കർണാടക മുഖ്യമന്ത്രി ഡി കെ ശിവകുമാർ ഭഗവാൻ പരമശിവന്റെ രൂപത്തിൽ; ഫോട്ടോ വിവാദത്തിൽ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies