പുതിയ മിറർലെസ് ക്യാമറകളുമായി ക്യാനൻ; അറിയാം EOS R7 ന്റെ പ്രത്യേകതകൾ; വന്യജീവി, സ്പോർട്സ് ഫോട്ടോഗ്രഫർമാർക്കായി കിടിലൻ ഫീച്ചറുകൾ
Wednesday, July 15 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

പുതിയ മിറർലെസ് ക്യാമറകളുമായി ക്യാനൻ; അറിയാം EOS R7 ന്റെ പ്രത്യേകതകൾ; വന്യജീവി, സ്പോർട്സ് ഫോട്ടോഗ്രഫർമാർക്കായി കിടിലൻ ഫീച്ചറുകൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 21, 2022, 07:27 pm IST
FacebookTwitterWhatsAppTelegram

ക്യാമറ വിപണിയിൽ ആഗോള ഭീമനാണ് ക്യാനൻ. കമ്പനിയുടെ പഴയ ചരിത്രം പലപ്പോഴും ക്യാമറ തിരഞ്ഞെടുക്കുമ്പോൾ ഒരു നിർണായക ഘടകമായി മാറാറുണ്ട്. ഇപ്പോഴിതാ ക്യാനൻ EOS R7 ,R 10 എന്ന രണ്ട് പുതിയ എപിഎസ്-സി മിറർലെസ് ക്യാമറകൾ വിപണിയിൽ എത്തിച്ചിരിക്കുകയാണ്.

 

അറിയാം പുതിയ എപിഎസ്-സി മിറർലെസ് ക്യാമറയായ EOS R7 ന്റെ വിശേഷങ്ങൾ

ക്യാനൻ 7ഡി മാർക്ക് 2 ന് പകരം അവതരിപ്പിച്ചിരിക്കുന്ന ആർ7 ക്യാമറയ്‌ക്ക് 32.5 എംപി സെൻസറാണുള്ളത്. ക്യാനന്റെ R 5 ക്യാമറകളിലെ അതെ ആർഎഫ് മൗണ്ടാണ് ഇതിലും ഉപയോഗിച്ചിരിക്കുന്നത്. അതിനാൽ തന്നെ ഇതുവരെ ഇറക്കിയിരിക്കുന്ന എല്ലാ ആർഎഫ് മൗണ്ട് ലെൻസുകളും R7 ക്യാമറകളിൽ ഉപയോഗിക്കാം. ഡിജിക് എക്സ് പ്രോസസറാണ് ക്യാമറയ്‌ക്ക് ശക്തിപകരുന്നത്. R7 ന് 6 സ്റ്റോപ്പ് വരെ സെൻസർ ഷിഫ്റ്റ് ഇമേജ് സ്റ്റബിലൈസേഷനും ഇതിന്റെ സവിശേഷതയാണ്.

ക്യാനന്റെ ആദ്യ എപിഎസ്-സി ക്യാമറകളെക്കാൾ വളരെയധികം മികച്ചതാണ് R7 ന്റെ എഎഫ് സിസ്റ്റം. സബ്ജക്ടിനെ തിരിച്ചറിയാനുള്ള ശേഷി മെച്ചപ്പെടുത്തിയിട്ടുണ്ട്. വിവിധ മുഖം തിരിച്ചറിയൽ, ട്രാക്കിങ് ഫീച്ചറുകളും R7 ൽ ലഭ്യമാണ്.ഡ്യൂവൽ പിക്സൽ ഓട്ടോഫോക്കസ്, സെൻസർ-ഷിഫ്റ്റ് ഇമേജ് സ്റ്റബിലൈസേഷൻ, മെക്കാനിക്കൽ ഷട്ടർ ഉപയോഗിച്ചാൽ സെക്കൻഡിൽ 15 ഫ്രെയിമും, ഇലക്ട്രോണിക് ഷട്ടർ ഉപയോഗിച്ചാൽ സെക്കൻഡിൽ 30 ഫ്രെയിമും വരെ ഷൂട്ടു ചെയ്യാമെന്നത് വന്യജീവി, സ്പോർട്സ് ഫോട്ടോഗ്രഫർമാർക്കിടയിൽ R7 നെ പ്രിയങ്കരനാക്കും.

R7 ന് 2.36-ദശലക്ഷം ഡോട്ട് ഓലെഡ് ഇവിഎഫ് ആണുള്ളത്. ഒപ്പമുള്ള, തിരിക്കാവുന്ന പിൻ എൽസിഡി പാനലിന് 1.62 ദശലക്ഷം പിക്സൽസ് ഉള്ള, 3 ഇഞ്ച് വലുപ്പമുള്ള ടച്സ്‌ക്രീൻ ആണുള്ളത്. ഇരട്ട UHS-II SD കാർഡ് സ്ലോട്ടും ഉണ്ട്. വെതർ സീലിങ്, യുഎസ്ബി-സി പോർട്ട് തുടങ്ങി പല ഫീച്ചറുകളും ഉണ്ട്. ആർ5, ആർ6 ക്യാമറകളിൽ ഉപയോഗിക്കുന്ന അതേ LP-E6NH ബാറ്ററിയാണ് നൽകിയിരിക്കുന്നത്. ബിൽറ്റ്-ഇൻ ഫ്ളാഷ് R7 ന് ഇല്ല. ഇപ്പോൾ ലഭ്യമായ ഏറ്റവും മികവുറ്റ എപിഎസ്-സി ക്യാമറകളിലൊന്നാണ് ക്യാനൻ EOS R7 എന്നാണ് വിലയിരുത്തൽ


പ്രധാന സവിശേഷതകൾ

  • ഡ്യുവൽ പിക്‌സൽ AF ഉള്ള 32.5MP APS-C CMOS സെൻസർ
  • 30 fps വരെ ഷൂട്ടിംഗ് ഇ-ഷട്ടർ, 15f pട മെക്കാനിക്കൽ
  • 7 സ്റ്റോപ്പുകൾ വരെ റേറ്റുള്ള ഇൻ-ബോഡി ഇമേജ് സ്റ്റെബിലൈസേഷൻ
  • 30p വരെ ഓവർസാമ്പിൾ ചെയ്ത UHD 4K, ലൈൻ-സ്‌കിപ്പ് അല്ലെങ്കിൽ ക്രോപ്പ് ചെയ്ത 4K/60p
  • 2.36M ഡോട്ട് OLED വ്യൂഫൈൻഡർ
  • 1.62M ഡോട്ട് പൂർണ്ണമായി വ്യക്തമാക്കുന്ന ടച്ച്സ്‌ക്രീൻ
  • ഇരട്ട UHS-II SD കാർഡ് സ്ലോട്ട്

ഇന്ത്യയിൽ EOS R7 ബോഡിക്കു മാത്രം 1,27,995 രൂപയാണ്. എന്നാൽ, 18-150 എംഎം കിറ്റ് ലെൻസും വേണമങ്കിൽ വില 1,64,995 രൂപയാകും.

Tags: Canoncamera
ShareTweetSendShare

More News from this section

കൊലപാതകം മുതൽ മയക്കുമരുന്ന് കടത്ത് വരെ ഗുരുതര കുറ്റങ്ങൾ; ഇന്ത്യൻ വംശജനായ നിതീഷ് കൗശലിനെ Most Wanted പട്ടികയിൽ ചേർത്ത് എഫ്‌ബിഐ

ലൈംഗികാതിക്രമ-അപകീർത്തി കേസ്; എഴുത്തുകാരി ഇ. ജീൻ കരോളിന് 5.63 മില്യൺ ഡോളർ നഷ്ടപരിഹാരം നൽകി ഡൊണാൾഡ് ട്രംപ്

ദേശീയ ഗാനം, ദേശീയ പതാക, ഔദ്യോഗിക കറൻസി; പാകിസ്താനിൽ നിന്ന് സ്വാതന്ത്ര്യം പ്രഖ്യാപിച്ചെന്ന് ബലൂചിസ്ഥാൻ

 അനിൽ മേനോൻ അന്താരാഷ്‌ട്ര ബഹിരാകാശ നിലയത്തിൽ; എട്ട് മാസത്തെ ദൗത്യത്തിന് തുടക്കം

ഹോര്‍മുസ് ആക്രമണത്തിന് തിരിച്ചടി; ഇറാനിലെ സൈനിക കേന്ദ്രങ്ങളില്‍ യുഎസ് ബോംബാക്രമണം

സൗദിക്ക് നേരെ ഹൂതികളുടെ ബാലിസ്റ്റിക് മിസൈല്‍ ആക്രമണം; 4 വിമാനത്താവളങ്ങള്‍ അടച്ചു, മലയാളികള്‍ ഉള്‍പ്പെടെ യാത്രക്കാര്‍ കുടുങ്ങി

Latest News

ഇന്ത്യ സെമികണ്ടക്ടര്‍ മിഷന്‍ 2.0യ്‌ക്ക് കേന്ദ്രമന്ത്രിസഭയുടെ പച്ചക്കൊടി; ?1.27 ലക്ഷം കോടി വകയിരുത്തി

ലോകകപ്പില്‍ നിന്ന് അര്‍ജന്റീനയെ പുറത്താക്കണമെന്ന് ആവശ്യം; വൈറലായി 75 ലക്ഷം ഒപ്പുകള്‍

പ്രണയപ്പച്ചപ്പിലേക്ക് ഒരു യാത്ര: മറയൂർ ഹണിമൂൺ ഗൈഡ്

30 കോടി ഒന്നാം സമ്മാനവുമായി തിരുവോണം ബമ്പർ ജൂലൈ 16 നു പുറത്തിറക്കും; ഭാഗ്യക്കുറി ചരിത്രത്തിലെ ഏറ്റവും വലിയ സമ്മാനത്തുകയുള്ള ടിക്കറ്റിന്റെ പ്രകാശനം മുഖ്യമന്ത്രി വി.ഡി. സതീശൻ നിർവഹിക്കും

ഇംഗ്ലണ്ട് പരമ്പരയിലെ മിന്നും പ്രകടനം; രണ്ടാം സ്ഥാനത്തേക്ക് ഉയര്‍ന്ന് ഗില്‍; ഓള്‍റൗണ്ടര്‍ റാങ്കിങ്ങില്‍ പത്തില്‍ അക്‌സറും

What Is Drowning?

ആലപ്പുഴ പുന്നമട കായലിൽ ഹൗസ് ബോട്ടിൽ നിന്ന് സ്പാ ജീവനക്കാരി വീണ് മരിച്ചു; തമിഴ്നാട് സ്വദേശിനി ശരണ്യയുടെ മരണത്തിൽ അഞ്ച് പേരെ കസ്റ്റഡിയിലെടുത്ത് പോലീസ് അന്വേഷണം

ട്രംപിനൊപ്പം? ഇന്‍ഫാന്റിനോക്കെതിരെ ഐഒസിയില്‍ പരാതി; ബാലോഗന്റെ വിലക്ക് പിന്‍വലിച്ചതും അന്വേഷണ പരിധിയില്‍

മെസിയുടെ ‘ലക്കി’ റഫറിയോ? അര്‍ജന്റീന-ഇംഗ്ലണ്ട് സെമിക്ക് മുമ്പ് പുതിയ വിവാദം; സെമി നിയന്ത്രിക്കാന്‍ ഇസ്മായില്‍ എല്‍ഫാത്തിനെ നിയമിച്ച് ഫിഫ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies