തിരുവനന്തപുരം: ധനുവച്ചപുരത്ത് എബിവിപി പ്രവർത്തകർക്ക് നേരെ എസ്എഫ്ഐഐക്കാരുടെ ആക്രമണം. ഐഎച്ച്ആർഡി കോളേജിലായിരുന്നു സംഭവം. എസ്എഫ്ഐക്കാരുടെ ആക്രമണത്തിൽ എസ്ഐക്ക് പരിക്കേറ്റിട്ടുണ്ട്. ആക്രമണത്തിന്റെ ദൃശ്യങ്ങൾ ജനം ടിവിയ്ക്ക് ലഭിച്ചു.
ധനുവച്ചപുരം ഐഎച്ച്ആർഡി കോളേജ് പരിസരത്ത് ഇന്ന് വൈകിട്ട് ആയിരുന്നു സംഭവം. എബിവിപി പ്രവർത്തകർക്ക് നേരെ എസ്എഫ്ഐക്കാർ കല്ലെറിയുകയായിരുന്നു. പ്രവർത്തകരെ അക്രമികൾ മർദ്ദിക്കുകയും ചെയ്തു. കോളേജ് പ്രിൻസിപ്പാളിന്റെ വാഹനവും എസ്എഫ്ഐക്കാർ കല്ലെറിഞ്ഞു തകർത്തു.
സംഭവമറിഞ്ഞ് എത്തിയ പാറശാല സ്റ്റേഷനിലെ പ്രെഫഷണൽ എസ് ഐ ജിതിൻ വാസുവിനാണ് പരിക്കേറ്റത്. ആക്രമണം തടയാൻ എത്തിയ അദ്ദേഹത്തെ എസ്എഫ്ഐക്കാർ മർദ്ദിക്കുകയായിരുന്നു. അദ്ദേഹത്തിന് പുറമേ മറ്റൊരു പോലീസുകാരനും എസ്എഫ്ഐക്കാരുടെ ആക്രമണത്തിൽ പരിക്കേറ്റിട്ടുണ്ട്. സംഘർഷ സാദ്ധ്യത നിലനിൽക്കുന്നതിനാൽ ക്യാമ്പസ് പരിസരത്ത് നെയ്യാറ്റിൻകര ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം ക്യാമ്പ് ചെയ്യുകയാണ്.
Comments