കലാപത്തിൽ അക്രമം നടത്തുന്നവർക്ക് 500-1000 വരെ പ്രതിഫലം;ആസൂത്രണം സ്വന്തം കടയിൽ നിന്ന് ; കലാപം വീഡിയോ കോളിലൂടെ തത്സമയം വീക്ഷിച്ചു ;പിടിയിലായ ബിരിയാണിക്കട ഉടമയുടെ കൂടുതൽ വെളിപ്പെടുത്തലുകൾ പുറത്ത്
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

കലാപത്തിൽ അക്രമം നടത്തുന്നവർക്ക് 500-1000 വരെ പ്രതിഫലം;ആസൂത്രണം സ്വന്തം കടയിൽ നിന്ന് ; കലാപം വീഡിയോ കോളിലൂടെ തത്സമയം വീക്ഷിച്ചു ;പിടിയിലായ ബിരിയാണിക്കട ഉടമയുടെ കൂടുതൽ വെളിപ്പെടുത്തലുകൾ പുറത്ത്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 23, 2022, 05:49 pm IST
FacebookTwitterWhatsAppTelegram

ലക്‌നൗ: ജൂൺ 3 ന് പൊട്ടിപ്പുറപ്പെട്ട കാൺപൂർ കലാപത്തിന് ധനസഹായം നൽകിയതിന് അറസ്റ്റിലായ ബിരിയാണി കട ഉടമയുടെ കൂടുതൽ വെളിപ്പെടുത്തലുകൾ പുറത്ത്. കപാപത്തിൽ കല്ലേറ് ഉൾപ്പടെ നടത്തി തെരുവുകൾ കൂടുതൽ അക്രമാസക്തമാക്കാൻ ഇയാൾ കലാപകാരികൾക്ക് പണം നൽകിയിരുന്നു. കലാപത്തിൽ പങ്കെടുത്ത മതമൗലികവാദികൾക്ക് 500-1000 രൂപ വരെയാണ് പ്രതിഫലം നൽകിയിരുന്നതെന്ന് ബിരിയാണി കട ഉടമ മുക്താർ ബാബ പറയുന്നു.

പ്രവാചക വിവാദം ആയുധമാക്കി ക്രമസമാധാനം തകർക്കാനായിരുന്നു മതമൗലിക വാദികൾ ലക്ഷ്യമിട്ടിരുന്നത്. കലാപം കൂടുതൽ അക്രമാസക്തമാക്കുന്നത് ഉൾപ്പടെയുള്ള ചർച്ചകളും പദ്ധതികളും മുക്താർ ബാബയുടെ ബിരിയാണി കടയിൽ നിന്നാണ് നടത്തിയതെന്ന് ഇയാൾ ചോദ്യം ചെയ്യലിൽ വെളിപ്പെടുത്തി.

കാൺപൂരിലെ തെരുവുകളിൽ തീവ്ര ഇസ്ലാമിസ്റ്റുകളുടെ സംഘം അക്രമം നടത്തിയത് മുൻകൂട്ടി ആസൂത്രണം ചെയ്തതാണെന്നും കലാപത്തിനായി നിരവധി യുവാക്കളെ ഇയാൾ ചുമതലപ്പെടുത്തിയിരുന്നതായും അന്വേഷണത്തിലൂടെ വ്യക്തമായി.

അക്രമത്തിന് ആസൂത്രണം നൽകിയ സംഘത്തിൽപ്പെട്ടവർ ഇയാളുടെ കടയിലിരുന്ന് വീഡിയോ കോളിലൂടെ കലാപദൃശ്യങ്ങൾ കണ്ടിരുന്നതായും കല്ലേറിലും പെട്രോൾ ബോംബ് എറിയാനും പോയ യുവാക്കൾക്ക് പണത്തിന് പുറമെ ബിരിയാണിയും നൽകിയിരുന്നതായി ചോദ്യം ചെയ്യലിൽ വ്യക്തമായി.

കാൺപൂരിൽ കലാപം രൂക്ഷമായതോടെ ഇയാൾ ഒളിവിൽ പോയിരുന്നു. അന്വേഷണം ഇയാളിലേക്ക് നീങ്ങിയെന്ന് അറിഞ്ഞതോടെയാണ് ഇയാൾ ഒളിവിൽ പോയത്.
കലാപകേസിലെ പ്രധാന പ്രതി ഹയത് സഫർ ഹാഷ്മിയെ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് മുക്താർ ബാബയെക്കുറിച്ചുള്ള വിവരങ്ങൾ അന്വേഷണ സംഘത്തിന് ലഭിച്ചത്. കലാപത്തിന്റെ മുഖ്യ ആസൂത്രകനായ ഹയതിനെ ചോദ്യം ചെയ്തതിൽ നിന്നും, ഇയാളുടെ ഫോൺ വിവരങ്ങൾ പരിശോധിച്ചതിൽ നിന്നും ബാബ കലാപത്തിനായി ഫണ്ട് നൽകിയതായി വ്യക്തമായി. ഇതുമായി ബന്ധപ്പെട്ട തെളിവുകളും ലഭിച്ചതോടെ ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു.

Tags: Mukhtar Babakanpur violence
ShareTweetSendShare

More News from this section

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

പെരമ്പൂർ തിരഞ്ഞെടുപ്പ് വിജയത്തിനെതിരായ ഹർജി: മുഖ്യമന്ത്രി വിജയ്‌ക്ക് നോട്ടീസ് അയയ്‌ക്കാൻ തമിഴ്നാട് ഹൈക്കോടതി ഉത്തരവ്

സോനം വാങ്ചുക്കിനെ മെഡാന്തയിലേക്ക് മാറ്റാൻ എതിർപ്പില്ല; ഡൽഹി ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രം

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

Latest News

മനുഷ്യ-വന്യജീവി സംഘർഷം: നഷ്ടപരിഹാരം 50% വർധിപ്പിക്കും; സഹജീവനമാണ് പരിഹാരമെന്ന് മന്ത്രി

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies