സിറാജുദ്ദീൻ രാജ്യാന്തര സ്വർണക്കടത്ത് സംഘത്തിലെ മുഖ്യകണ്ണി; ചെന്നൈ വിമാനത്താവളം വഴി ജിമ്മിലേക്കുള്ള ഉപകരണങ്ങളിലും സ്വർണം ഒളിപ്പിച്ച് കടത്തിയെന്ന് കസ്റ്റംസ്
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

സിറാജുദ്ദീൻ രാജ്യാന്തര സ്വർണക്കടത്ത് സംഘത്തിലെ മുഖ്യകണ്ണി; ചെന്നൈ വിമാനത്താവളം വഴി ജിമ്മിലേക്കുള്ള ഉപകരണങ്ങളിലും സ്വർണം ഒളിപ്പിച്ച് കടത്തിയെന്ന് കസ്റ്റംസ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 23, 2022, 09:39 pm IST
FacebookTwitterWhatsAppTelegram

എറണാകുളം: ഇറച്ചിവെട്ട് യന്ത്രത്തിൽ സ്വർണം കടത്തിയ സംഭവത്തിൽ അറസ്റ്റിലായ സിനിമാ നിർമ്മാതാവ് കെ സി സിറാജുദ്ദീൻ രാജ്യാന്തര സ്വർണക്കടത്ത് സംഘത്തിലെ മുഖ്യകണ്ണിയെന്ന് കസ്റ്റംസ്. ഇതിന് മുൻപും സമാന രീതിയിൽ രാജ്യത്തെ വിമാനത്താവളങ്ങൾ വഴി സിറാജുദ്ദീൻ സ്വർണം കടത്തിയിട്ടുണ്ടെന്നാണ് അന്വേഷണ സംഘത്തിന്റെ പക്കൽ നിന്നും ലഭിക്കുന്ന വിവരം. അതേസമയം അറസ്റ്റിലായ സിറാജുദ്ദീനെ റിമാൻഡ് ചെയ്തു.

പ്രാഥമിക ചോദ്യം ചെയ്യലിലാണ് സമാനമായ രീതിയിൽ ഇതിന് മുൻപും സ്വർണം കടത്തിയിട്ടുള്ളതായി സിറാജുദ്ദീൻ വെളിപ്പെടുത്തിയത്. ചെന്നൈ വിമാനത്താവളം വഴിയായിരുന്നു സ്വർണം കടത്തിയത്. ജിമ്മിലേക്കുള്ള ഉപകരണങ്ങളുടെ മറവിലായിരുന്നു ചെന്നൈ വിമാനത്താവളം വഴിയുള്ള സ്വർണക്കടത്തെന്നും കസ്റ്റംസ് വ്യക്തമാക്കി. ഇതോടെയാണ് രാജ്യാന്തര സ്വർണക്കടത്ത് സംഘത്തിലെ മുഖ്യകണ്ണിയാണ് സിറാജുദ്ദീനെന്ന നിഗമനത്തിൽ കസ്റ്റംസ് എത്തിയത്.

ഇറച്ചിവെട്ട് യന്ത്രത്തിൽ കടത്തിയ സ്വർണം കൊച്ചി വിമാനത്താവളത്തിൽ പിടിയിലായതിനെ തുടർന്ന് നടത്തിയ അന്വേഷണമായിരുന്നു സിറാജുദീനിലേക്കെത്തിയത്. ഏപ്രിൽ രണ്ടിനാണ് നെടുമ്പാശ്ശേരി വിമാനത്താളത്തിൽ കാർഗോയിൽ വന്ന ഇറച്ചിവെട്ടു യന്ത്രത്തിൽ നിന്ന് രണ്ടര കിലോ സ്വർണം പിടികൂടിയത്. തുടർന്ന് നടന്ന അന്വേഷണത്തിൽ നഗരസഭാ വൈസ് ചെയർമാന്റെ മകൻ അടക്കം അറസ്റ്റിലായിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ദുബായിലുള്ള നിർമാതാവ് സിറാജുദ്ദീനെ കുറിച്ചുള്ള വിവരങ്ങൾ ലഭിച്ചതും, നാട്ടിലെത്തിയപ്പോൾ അറസ്റ്റ് ചെയ്തതും. ചാർമിനാർ, വാങ്ക് എന്നീ സിനിമകളുടെ നിർമാതാവാണ് സിറാജുദ്ദീൻ.

Tags: Gold Smuglingsirajudheen
ShareTweetSendShare

More News from this section

കുവൈറ്റ് വിമാനത്താവളത്തിന് നേരെ ആക്രമണം: വ്യോമപാത അടച്ചു; ഗള്‍ഫ് സര്‍വീസുകള്‍ തടസ്സപ്പെട്ടു; ശക്തമായി അപലപിച്ച് ഇന്ത്യ

മലപ്പുറത്ത് അപൂര്‍വ്വ ഇനം പാമ്പിന്റെ കടിയേറ്റു; ആന്റി വെനം കിട്ടിയില്ല; ഏഴു വയസ്സുകാരന്‍ മരിച്ചു

ഓണ്‍ലൈന്‍ ആപ്പും ക്യുആര്‍ കോഡും; അക്ബര്‍ അലി കൊച്ചിയിലെ ഹൈടെക് സെക്‌സ് റാക്കറ്റ് തലവന്‍; ഇയാള്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കി പോലീസ്

ഫിറ്റ്നസ് പരിശോധന കഴിഞ്ഞത് രണ്ടാഴ്‌ച്ച മുൻപ്; വിദ്യാർത്ഥികളുമായി പോകുന്നതിനിടെ സ്കൂള്‍ ബസിന്റെ വാതിൽ അടര്‍ന്ന് വീണു

ശസ്ത്രക്രിയ കഴിഞ്ഞ രോഗിയുടെ കാലില്‍ പുഴുവരിച്ച സംഭവം; ഡ്യൂട്ടി ഡോക്ടര്‍ക്ക് സസ്‌പെന്‍ഷന്‍

അതിര്‍ത്തിഗ്രാമത്തെ നടുക്കി കാട്ടാനയാക്രമണം: കര്‍ഷകന്‍ കൊല്ലപ്പെട്ടു, ഒരാള്‍ക്ക് പരിക്ക്

Latest News

ഗുരുഗ്രാം നഗരസഭാ ഓഫിസിനും പഞ്ചാബിലെ ക്ഷേത്രങ്ങള്‍ക്കും ബോംബ് ഭീഷണി; പിന്നില്‍ ഖാലിസ്ഥാന്‍ ഗ്രൂപ്പെന്ന് ഇമെയില്‍; സുരക്ഷ ശക്തമാക്കി പോലീസ്

പശ്ചിമ ബംഗാളില്‍ വാഗ്ദാനങ്ങള്‍ നിറവേറ്റുന്നത് തുടര്‍ന്ന് സുവേന്ദു സര്‍ക്കാര്‍; സ്ത്രീകള്‍ക്ക് പ്രതിമാസം 3000 രൂപ ധനസഹായം നല്‍കുന്ന അന്നപൂര്‍ണ യോജന പദ്ധതിക്ക് തുടക്കമായി

കർണാടക മുഖ്യമന്ത്രി ഡി കെ ശിവകുമാർ ഭഗവാൻ പരമശിവന്റെ രൂപത്തിൽ; ഫോട്ടോ വിവാദത്തിൽ

ഹിന്ദു യുവാക്കൾ ശേഷിയില്ലാത്തവരാണ്; മുസ്ലിങ്ങൾ ഇക്കാര്യത്തിൽ മിടുക്കരാണ്; പെൺകുട്ടികൾ മുസ്ലിം യുവാക്കളുടെ കൂടെ പോകുന്നു എന്ന് പറഞ്ഞ് ബഹളമുണ്ടാക്കാൻ ഇവർക്ക് നാണമില്ലേ: വിവാദ പരാമർശവുമായി നിവേദിത മേനോൻ

കളിക്കളത്തില്‍ എ.ഐ വിപ്ലവം; സാങ്കേതികക്കരുത്തില്‍ പുത്തന്‍ ലോകകപ്പ് ഒരുങ്ങുന്നു

കാലവർഷം കേരളത്തിൽ , ഇന്ന് 6 ജില്ലകളില്‍ ഓറഞ്ച് അലർട്ട്

ആർഎസ്എസ് കാര്യകർത്താ വികാസ് വർഗ് സമാപനം ; കുമാര മംഗലം ബിർള വിശിഷ്ടാതിഥി

പാക് ഉടായിപ്പ് ജപ്പാനിലും; അനുമതിയില്ലാതെ പള്ളി നിർമിച്ചു, ഉദ്ഘാടനം ചെയ്തത് അംബാസിഡർ; പള്ളി പൊളിക്കുമെന്ന് നഗരസഭ; നാണംകെട്ട് പാക് എംബസി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies