തിരുവനന്തപുരം: ദിവ്യാംഗയായ പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ വയോധികൻ അറസ്റ്റിൽ. പലചരക്ക് കടയുടമ ഷൂക്കൂർ ആണ് അറസ്റ്റിലായത്. ഐസ്ക്രീം നൽകാമെന്ന് പ്രലോഭിച്ച് കടയ്ക്കുളളിലേക്ക് വിളിച്ചുവരുത്തയായിരുന്നു പീഡന ശ്രമം.
കഴിഞ്ഞ ബുധനാഴ്ചയായിരുന്നു സംഭവം. പ്ലസ് വൺ വിദ്യാർത്ഥിയെയാണ് ഇയാൾ പീഡിപ്പിക്കാൻ ശ്രമിച്ചത്. കടയിലേക്ക് സാധനം വാങ്ങാൻ പോയ വിദ്യാർത്ഥിയെ ഐസ്ക്രീം നൽകാമെന്ന് പറഞ്ഞ് കടയ്ക്കുള്ളിലേക്ക് വിളിച്ചുവരുത്തിയ ശേഷം പീഡിപ്പിക്കാൻ ശ്രമിക്കുകയായിരുന്നു.
കടയിൽ പോയ കുട്ടിയെ ഏറെ നേരമായും കാണാത്തതിനെ തുടർന്ന് അന്വേഷിച്ചെത്തിയ അമ്മയാണ് ഷൂക്കൂർ കുട്ടിയെ പീഡിപ്പിക്കാൻ ശ്രമിക്കുന്നത് കണ്ടത്. ഉടനെ കുട്ടിയുമായി തിരികെ വീട്ടിലെത്തിയ അമ്മ പോലീസിൽ പരാതി നൽകുകയായിരുന്നു.
സംഭവം പോലീസ് കേസാകുമെന്ന് ഉറപ്പായതോടെ 60കാരനായ ഷുക്കൂർ ഒളിവിൽ പോയി. ഇതിനിടെ വർക്കല വള്ളക്കടവിൽവെച്ച് ഇയാളെ പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. പരാതിയിൽ ഇയാൾക്കെതിരെ പോക്സോ നിയമ പ്രകാരമാണ് കേസ് എടുത്തിട്ടുള്ളത്.
കുട്ടിയെ വൈദ്യപരിശോധനയ്ക്ക് വിധേയയായി. അന്വേഷണത്തിന്റെ ഭാഗമായി കുട്ടിയുടെ വസ്ത്രങ്ങൾ ശാസ്ത്രീയ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്.
Comments