സിപിഎം അഖിലേന്ത്യാടിസ്ഥാനത്തില്‍ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ സഖ്യ കക്ഷിയാണെന്ന രാഷ്‌ട്രീയ വിദ്യാഭ്യാസത്തിന്റെ കുറവാണ് വയനാട് എംപിയുടെ ഓഫീസ് ആക്രമിക്കാന്‍ എസ്എഫ്‌ഐക്കാരെ പ്രേരിപ്പിച്ചത്. രാഹുല്‍ ഗാന്ധിയാണ് തങ്ങളുടെ നേതാവെന്നും തമിഴ്നാട്ടില്‍ രണ്ട് എം പിമാരെ കിട്ടിയത് രാഹുല്‍ ഗാന്ധിയുടെ പടം വച്ച് പ്രചാരണം നടത്തിയിട്ടാണെന്നും എസ്എഫ്‌ഐക്കാരെ പഠിപ്പിക്കാന്‍ സിപിഎം തയ്യാറാവണം. രാഹുല്‍ ഗാന്ധിയുടെ ഓഫീസ് സിപിഎമ്മിനെ സംബന്ധിച്ചിടത്തോളം ലെനിന്‍സ് മുസോളിയം പോലെ, കൃഷ്ണപിള്ള സ്മാരകം പോലെ തന്നെ പവിത്രമാണെന്നും ബിജെപി സംസ്ഥാന വക്താവ് സന്ദീപ് വാര്യര്‍ പരിഹസിച്ചു.
എസ്എഫ്‌ഐ നടപടിയോട് യോജിക്കാന്‍ കഴിയില്ലന്നും വയനാട്ടുകാരെ ബാധിക്കുന്ന ഏത് വിഷയത്തില്‍ രാഹുല്‍ ഗാന്ധിയുടെ ഓഫീസ് കാര്യക്ഷമായി ഇടപെട്ടിട്ടുള്ളതെന്നും സന്ദീപ് ചോദിച്ചു. വനവാസി ഊരുകളിലെ ദുരവസ്ഥ ,നിലമ്പൂര്‍ നഞ്ചങ്കോട് റെയില്‍ ലൈന്‍ , പാരിസ്ഥിതിക പ്രശ്‌നങ്ങള്‍ , വന്യമൃഗങ്ങളുടെ ആക്രമണം അങ്ങനെ വയനാടിനെ ബാധിക്കുന്ന ഏതെങ്കിലും പ്രശ്‌നത്തില്‍ ഇന്നേ വരെ രാഹുല്‍ ഇടപെട്ട് എന്തെങ്കിലും പരിഹാരം ഉണ്ടാക്കി തന്നിട്ടുണ്ടോ? പിന്നെ ബഫര്‍ സോണ്‍ വിഷയത്തില്‍ മാത്രം രാഹുല്‍ ഇടപെട്ടില്ല എന്ന് ആക്ഷേപിക്കുന്നതില്‍ എന്ത് പൊളിറ്റിക്കല്‍ കറക്റ്റനസ്സാണുള്ളതെന്നും സന്ദീപ് വാര്യര്‍ ചോദിച്ചു. എസ്എഫ്‌ഐക്കാര്‍ക്ക് അടിയന്തരമായി രാഷ്‌ട്രീയ വിദ്യാഭ്യാസം നല്‍കാന്‍ ഗോവിന്ദന്‍ മാഷെയും രാജീവിനെയും ചുമതലപ്പെടുത്തിയാല്‍ നല്ലതാണെന്നും സന്ദീപ് വാര്യര്‍ ഫേസ്ബുക്കില്‍ കുറിച്ചു.
ഫോസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം.
സിപിഎം അഖിലേന്ത്യടിസ്ഥാനത്തില്‍ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ സഖ്യ കക്ഷിയാണെന്ന രാഷ്‌ട്രീയ വിദ്യാഭ്യാസത്തിന്റെ കുറവാണ് എസ്എഫ്‌ഐക്കാരെ വയനാട് എംപിയുടെ ഓഫീസ് ആക്രമിക്കാന്‍ പ്രേരിപ്പിച്ചത് .
രാഹുല്‍ ഗാന്ധിയാണ് തങ്ങളുടെ നേതാവെന്നും തമിഴ്നാട്ടില്‍ രണ്ട് എം പിമാരെ കിട്ടിയത് രാഹുല്‍ ഗാന്ധിയുടെ പടം വച്ച് പ്രചാരണം നടത്തിയിട്ടാണെന്നും എസ്എഫ്‌ഐക്കാരെ പഠിപ്പിക്കാന്‍ സിപിഎം തയ്യാറാവണം . രാഹുല്‍ ഗാന്ധിയുടെ ഓഫീസ് സിപിഎമ്മിനെ സംബന്ധിച്ചിടത്തോളം ലെനിന്‍സ് മുസോളിയം പോലെ, കൃഷ്ണപിള്ള സ്മാരകം പോലെ തന്നെ പവിത്രമാണ് .
അല്ലെങ്കില്‍ തന്നെ വയനാട്ടുകാരെ ബാധിക്കുന്ന ഒരു വിഷയത്തില്‍ രാഹുല്‍ ഗാന്ധിയുടെ ഓഫീസ് അക്രമിക്കുന്നതില്‍ എന്ത് പൊളിറ്റിക്കല്‍ കറക്റ്റ്നസ്സ് ആണുള്ളത് ? ആദിവാസി ഊരുകളിലെ ദുരവസ്ഥ ,നിലമ്പൂര്‍ നഞ്ചങ്കോട് റെയില്‍ ലൈന്‍ , പാരിസ്ഥിതിക പ്രശ്‌നങ്ങള്‍ , വന്യമൃഗങ്ങളുടെ ആക്രമണം അങ്ങനെ വയനാടിനെ ബാധിക്കുന്ന ഏതെങ്കിലും പ്രശ്‌നത്തില്‍ ഇന്നേ വരെ രാഹുല്‍ ഇടപെട്ട് എന്തെങ്കിലും പരിഹാരം ഉണ്ടാക്കി തന്നിട്ടുണ്ടോ ? ഉണ്ടോ ? പിന്നെ ബഫര്‍ സോണ്‍ വിഷയത്തില്‍ മാത്രം രാഹുല്‍ ഇടപെട്ടില്ല എന്ന് ആക്ഷേപിക്കുന്നതില്‍ എന്ത് പൊളിറ്റിക്കല്‍ കറക്റ്റനസ്സ് ? ഒരു ന്യായം വേണ്ടേ ?
എസ്എഫ്‌ഐക്കാര്‍ക്ക് അടിയന്തിരമായി രാഷ്‌ട്രീയ വിദ്യാഭ്യാസം നല്‍കാന്‍ ഗോവിന്ദന്‍ മാഷെയും രാജീവിന്റെയും ചുമതലപ്പെടുത്തിയാല്‍ നല്ലത് .
Comments